കൊറോണ വൈറസ്

സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ From Wikipedia, the free encyclopedia

കൊറോണ വൈറസ്
Remove ads

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ (COVID-2019) corona virus. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.

പ്രധാന ലേഖനം: കൊറോണ_വൈറസ്_രോഗം_2019
വസ്തുതകൾ Orthocoronavirinae, Virus classification ...
Thumb
കൊറോണ വൈറസിന്റെ ഘടന

ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം.

ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്.സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. രോഗപ്രതിരോധവ്യവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്കും പിടിപ്പെട്ടത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.

Remove ads

വർഗീകരണം

നിഡോവൈറലസ് എന്ന നിരയിൽ കൊറോണവൈരിഡി കുടുംബത്തിലെ ഓർത്തോകോറോണവൈറിനി എന്ന ഉപകുടുംബത്തിലെ വൈറസുകളാണ് കൊറോണ വൈറസുകൾ.[6][7]ഓർത്തോകൊറോണാവൈറീനിയിൽ ആൽഫാകൊറോണാവൈറസ്, ബീറ്റാകൊറോണാവൈറസ്, ഗാമാകൊറോണാവൈറസ്, ഡെൽറ്റാകൊറോണാവൈറസ് എന്നിങ്ങനെ നാല് ജനുസ്സുകളുണ്ട്. ആൽഫാ- ബീറ്റാ കൊറോണാവൈറസുകൾ വാവലുകൾ ഉൾപ്പെടെയുള്ള സ്തനികളിൽ വ്യാപിച്ചിരിക്കുന്നു.ഗാമാവൈറസുകൾ പക്ഷികളേയും ചില സസ്തനികളേയും ബാധിക്കുന്നു. ഡെൽറ്റാകൊറോണാവൈറസുകൾ പക്ഷികളേയും സസ്തനികളേയും ഒരുപോലെ ബാധിക്കും. [8] പോസിറ്റീവ്-സെൻസ് സിംഗിൾ-സ്ട്രാൻഡഡ് ആർ‌എൻ‌എ ജീനോം, ഹെലിക്കൽ സമമിതിയിൽ ന്യൂക്ലിയോകാപ്സിഡ് എന്നിവ ഉപയോഗിച്ച് പൊതിഞ്ഞ വൈറസുകളാണ് കൊറോണ വൈറസുകൾ. കൊറോണ വൈറസുകളുടെ ജീനോമിക് വലിപ്പം ഏകദേശം 26 മുതൽ 32 കിലോബേസ് വരെയാണ്. ഇത് ആർ‌എൻ‌എ വൈറസിനേക്കാൾ ഏറ്റവും വലുതാണ്.

Remove ads

രോഗലക്ഷണങ്ങൾ

കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. മാത്രമല്ല തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന, ഛർദി എന്നിവയും ഉണ്ടാകും.

വൈറസ് വ്യാപിക്കുന്നത്

ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റെയാളിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിൽ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.

ചികിത്സ

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല.പ്രതിരോധ വാക്‌സിൻ ഇപ്പോൾ ലഭ്യമാണ്. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകൾ നൽകുന്നുണ്ട്.രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം......

സർജിക്കൽ മാസ്ക്

ആരോഗ്യപ്രവർത്തകരും, കൊറോണ വൈറസ് രോഗമുള്ളവരെ പരിചരിക്കുന്നവരും സർജിക്കൽ മാസ്ക് ഉപയോഗിക്കണം. രോഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും മാസ്ക് ധരിക്കേണ്ടതായി വരുന്നു. കൊറോണ വൈറസ് ഒരു പരിധി വരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. 3 ലെയറുകളുള്ള മാസ്കാണ് രോഗികൾ/ രോഗ ലക്ഷണങ്ങൾ ഉള്ളവർ ധരിക്കുന്നത്. നീല (അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത്. ഇതിനിടയിൽ നാം കാണാത്ത ഒരു പാളിയും ഉണ്ട്. തൊട്ടു നോക്കിയാൽ മെഴുകിൽ തൊട്ടപോലിരിക്കും നീല (പച്ച) ഭാഗം. പുറമെ നിന്നുള്ള ബാഷ്പത്തെയും, വലിയ കണികകളെയും ഒരു പരിധി വരെ ഈ പാളി തടയും. മറ്റുള്ളവർ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. പുറത്തു നിന്നും വരുന്ന വലിയ കണികകളെ ഒരു പരിധി വരെ തടയും എങ്കിലും സൂക്ഷ്‌മ രോഗാണുക്കൾ ഉള്ളിൽ എത്തുന്നത് അത്രയ്ക്ക് തടയുന്നില്ല. ഉൾഭാഗത്തുള്ള വെള്ള നിറമുള്ള പാളി മൃദുലമാണ്. നമ്മൾ തുമ്മുമ്പോൾ, സംസാരിക്കുമ്പോൾ ഒക്കെ തെറിക്കുന്ന സൂക്ഷ്മതുള്ളികൾ ആ ലെയറിൽ പറ്റിപ്പിടിച്ച് പുറത്തു പോകാതിരുന്നോളും.

N95 മാസ്കും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Remove ads

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads