പ്രപഞ്ചവിജ്ഞാനീയം
From Wikipedia, the free encyclopedia
Remove ads
പ്രപഞ്ചത്തിന്റെ ഉത്ഭവം, വികാസം, പരിണാമം, ഭാവി എന്നിവയെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖയാണ് പ്രപഞ്ചവിജ്ഞാനീയം അഥവാ കോസ്മോളജി. 'കോസ്മോസ്' അഥവാ ലോകം, 'ലോഗോസ്' അഥവാ പഠനം എന്നീ രണ്ട് ഗ്രീക്ക് പദങ്ങളിൽനിന്നാണ് ഇംഗ്ലീഷ് പദമായ കോസ്മോളജി എന്ന പദം ഉണ്ടായത്. ഭൗതിക പ്രപഞ്ചവിജ്ഞാനീയം എന്ന ശാസ്ത്ര ശാഖ പ്രപഞ്ചം പോലുള്ള വളരെ വലിയ സംവിധാനങ്ങളുടെ ഉത്ഭവം, വികാസം, പ്രപഞ്ചത്തിന്റെ ആത്യന്തികമായ ഭാവി, ഇവ നിയന്ത്രിക്കുന്ന ശാസ്ത്രതത്വങ്ങൾ എന്നിവയെക്കുറിച്ചെല്ലാം വിശദമായ പഠനങ്ങൾ നടത്തുന്നു.[1]

1656ൽ തോമസ് ബ്ലൗണ്ടിന്റെ ഗ്ലോസോഗ്രാഫിയയിലാണ് കോസ്മോളജി എന്ന പദം ആദ്യം ഇംഗ്ലീഷിൽ ഉപയോഗിച്ചത്[2]. 1731 ൽ പിന്നീട് ഇത് ജെർമ്മൻ ഫിലോസഫറായ ക്രിസ്റ്റ്യൻ വോൾഫ് കോസ്മോളജിയ ജെനറാലിസിൽ ലാറ്റിൻ ഭാഷയിലും ഉപയോഗിച്ചു[3]. മലയാളത്തിൽ പ്രപഞ്ചവിജ്ഞാനീയം, പ്രപഞ്ചശാസ്ത്രം എന്നിങ്ങനെ ഈ പദം ഉപയോഗിക്കുന്നു.[4][5]
മതപരമായ വിശ്വാസങ്ങളും മിത്തോളജിക്കൽ കൃതികളും അവയിലെ വിവിധ ആചാരങ്ങളും പ്രപഞ്ചത്തിന്റെ സൃഷ്ടിയും എല്ലാം ഉൾപ്പെടുന്ന ശാഖയാണ് മിത്തോളജിക്കൽ കോസ്മോളജി.
Remove ads
അവലംബങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads