ക്രോക്കസ് അലപ്പിക്കസ്

പൂക്കുന്ന ചെടി സ്പീഷീസ് From Wikipedia, the free encyclopedia

ക്രോക്കസ് അലപ്പിക്കസ്
Remove ads

പശ്ചിമ സിറിയ മുതൽ ജോർദാൻ വരെ കാണപ്പെടുന്ന ഇറിഡേസീ കുടുംബത്തിലെ ക്രോക്കസ് ജനുസ്സിലെ പൂച്ചെടികളുടെ ഒരു ഇനമാണ് ക്രോക്കസ് അലപ്പിക്കസ്.[1] ഈ സസ്യം പരിമിതമായി വനാന്തർഭാഗത്ത് കൂടുതലും മഴയില്ലാത്ത എട്ട് മാസം വരെ വരണ്ട കാലാവസ്ഥ നിറഞ്ഞ അർദ്ധ മരുഭൂമിയിലെ ആവാസവ്യവസ്ഥയിൽ കാണപ്പെടുന്നു. ഈജിപ്റ്റിലെയും സിറിയയിലെയും (ലെബനൻ) ഫ്രഞ്ച് സർജനും സസ്യശാസ്ത്രജ്ഞനുമായ ചാൾസ് ഗെയ്‌ലാർഡോട്ടാണ് (1814 - 1883) ഈ സസ്യത്തിന് നാമകരണം ചെയ്തത്.[2] ഒക്ടോബർ മുതൽ നവംബർ വരെ പൂവിടുന്ന ക്രോക്കസ് അലപ്പിക്കസ് ഒരു ജിയോഫൈറ്റ് ആണ്. മെഡിറ്ററേനിയൻ ആവാസ വ്യവസ്ഥകളിൽ വളരുന്ന ഇവയിൽ വെളുത്ത പുഷ്പം കാണപ്പെടുന്നു. ഇതിന്റെ ബൾബുകളും മൃദുവായ വിത്തുകളും അസംസ്കൃതമായി ഭക്ഷണത്തിലുൾപ്പെടുന്നു. [3]

വസ്തുതകൾ ക്രോക്കസ് അലപ്പിക്കസ്, Scientific classification ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads