വെടിപ്ലാവ്
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ നനവാർന്ന ഇലപൊഴിക്കും കാടുകളിൽ കാണുന്ന 40 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് വെടിപ്ലാവ്[2]. (ശാസ്ത്രീയനാമം: Cullenia exarillata). കാരയനി, വേടപ്ലാവ്, കുരങ്ങുപ്ലാവ്, മുള്ളൻപാലി എന്നെല്ലാം അറിയപ്പെടുന്നു.
Remove ads
പ്രത്യേകത
കാട്ടിൽ പഴങ്ങൾക്ക് ക്ഷാമമുള്ള മാർച്ചിലാണ് വെടിപ്ലാവിന്റെ പൂക്കാലം ആരംഭിക്കുന്നത്. ഏതാണ്ട് 50 ദിവസം നീണ്ടുനിൽക്കുന്ന പൂക്കാലത്ത് ഓരോ മരത്തിലും 8000-ത്തിലുമധികം പൂക്കളുണ്ടാവുന്നു. പൂവിൽ കാര്യമായി തേൻ ഉണ്ടാവില്ല, എന്നാൽ കാട്ടുമൃഗങ്ങൾക്കും പക്ഷികൾക്കും പൂവ് തിന്നാൻ പറ്റുന്നതാണ്. ഒരു പഠനത്തിൽ കണ്ടത് ആറു തരം സസ്തനികളും ഏഴ് തരം പക്ഷികളും ഈ പൂക്കൾ തിന്നുന്നുണ്ടെന്നാണ്. ഇവ ധാരാളം പൂക്കൾ നശിപ്പിച്ചുവെങ്കിലും പരാഗണത്തിന് നന്നായി സഹായിക്കുന്നു. കാട്ടിലെ വറുതിയുടെ കാലത്ത് ധാരാളം മൃഗങ്ങൾക്ക് വേണ്ട ഭക്ഷണം നൽകുന്ന ഈ വൃക്ഷത്തിന് പ്രത്യുപകാരമായി പരാഗണം നടന്നുകിട്ടുന്നത്, ജന്തുക്കളും സസ്യങ്ങളും തമ്മിലുള്ള സഹകരണരീതിക്ക് ഒരു ഉദാഹരണമാണ്. ഇക്കാര്യം വെടിപ്ലാവിനെ കാട്ടിലെ അതിപ്രധാനമായ ഒരു വൃക്ഷമാക്കിമാറ്റുന്നു[3].
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
