ഭൂപടശലഭം
From Wikipedia, the free encyclopedia
Remove ads
ചിറകിൽ ഭുപടത്തിലെ വരകൾ പോലെ ചിറകിൽ രേഖകൾ ഉള്ളതിനാലാണ് ഇതിനെ ഭൂപടശലഭം(Common map) എന്നുവിളിയ്ക്കുന്നത്. മാപ് ശലഭം എന്നും ഇവയെ വിളിക്കാറുണ്ട്. ഏഷ്യയുടെ ദക്ഷിണഭാഗത്താണ് ഇവ കാണപ്പെടുന്നത്. (ശാസ്ത്രീയനാമം: Cyrestis_thyodamas).[1] and Southeast Asia.[2][3][4]
Remove ads
ജീവിതരീതി
കാട്ടിലാണ് ഇവയെ സാധാരണ കണ്ടുവരുന്നത്. പ്രത്യേകിച്ച് മഴകാടുകളിൽ. ചിറകടിയ്ക്കാതെ സാവധാനം ഒഴുകിപറക്കുന്ന പോലെയാണ് ഇവയുടെ പറക്കൽ രീതി.പുഴക്കല്ലിലും,ഇലകളിലും ഇരുന്ന് ചിറകു പരത്തിവിശ്രമിയ്ക്കുന്നതു കാണാം.വിരളമായി മാത്രമേ പൂന്തേൻ നുകരുകയുള്ളൂ.മഴയത്തും വെയിലത്തും കാണാറുണ്ട്.ജലാശയങ്ങളിലെ ഓളങ്ങൾക്കുമീതേ പറക്കുന്നതും കാണാറുണ്ട്. ആൽമരത്തിലാണ് ഭൂപടശലഭങ്ങൾ മുട്ടയിടുന്നത്. മുട്ടയുടെ മുകൾഭാഗത്തുള്ള ചെറിയ വാൽ പോലുള്ള ഭാഗത്ത് കൂടെയാണ് ലാർവ്വ പുറത്തുവരിക.
Remove ads
ശരീരപ്രകൃതി
ഭൂപടത്തിന്റെ അക്ഷാംശവും രേഖാംശവും പോലുള്ള വരകൾ ഈ ശലഭത്തിന്റെ ചിറകിൽ കാണാം. വെള്ള കടലാസുപോലുള്ള ചിറകുകളിൽ ഇരുണ്ട വരകൾ പോലെയാണത്.ചിറകുകളർദ്ധതാര്യമാണ്.ഭൂപടവരകൾ കൂടാതെ നീലയും ഇളം തവിട്ടു നിറത്തിലുള്ള പട്ടകളും ചിറകിൽകാണാം. മുൻചിറകും പിൻ ചിറകും തൊട്ടുനിൽക്കാറില്ല.അതുകൊണ്ട് കീഴറ്റവും മേലറ്റവും മുറിച്ചുമാറ്റിയതുപോലെ തോന്നും.പിൻ ചിറകിന്റെ അറ്റത്തായി രണ്ട് ചെറിയ വാലുകളുണ്ട്.[3] ഇതിന്റെ പുഴുവിന് ചുവപ്പുകലർന്ന തവിട്ടുനിറമാണ്[3]. തലയിൽ ഒരു ജോടി കൊമ്പുകൾ കാണാവുന്നതാണ്. ഇവ ആൽഗ വർഗ്ഗ ചെടികളിലും മുട്ടയിടുന്നു.
Remove ads
ചിത്രശാല
- ഭൂപടശലഭം
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads