ഡയറി പ്ലാന്റ്
From Wikipedia, the free encyclopedia
Remove ads
പാൽ സംഭരിച്ച് ശുദ്ധമാക്കി ശീതീകരിച്ച് വിപണനത്തിനു തയ്യാറാക്കുന്ന സ്ഥലമാണ് ഡയറി പ്ലാന്റ്. സംഭരണ കേന്ദ്രങ്ങളിൽ നിന്നും കർഷകരിൽ നിന്നും നേരിട്ട് പാൽ സ്വീകരിക്കുന്നതിന് സൗകര്യമുള്ള ഒരു സ്ഥലമാണിത്. പാൽ സ്വീകരിച്ചശേഷം പാസ്റ്റരീകരണ (Pasteurization)[1] പ്രക്രിയക്ക് വിധേയമാക്കി, കവറിലാക്കി, ശുചിയായ പാൽ ഉപഭോക്താക്കൾക്കു ലഭ്യമാക്കുന്നു. പാൽ കേടുവരാതെ കൂടുതൽ സമയം ശീതീകരിച്ചു സൂക്ഷിക്കാനും പാലിലെ രോഗാണുക്കളെ നശിപ്പിക്കാനും വേണ്ടിയാണ് പാസ്ററരീകരണം നടത്തുന്നത്. പാൽ കുറഞ്ഞത് 630c യിൽ 30 മിനിട്ടോ, 720c യിൽ 15 സെക്കന്റോ സമയത്തേക്ക് ചൂടാക്കുന്ന പ്രക്രിയയാണ് പാസ്റ്റരീകരണം. ചൂടാക്കിയ പാൽ പെട്ടെന്ന് 50c വരെ തണുപ്പിക്കുന്നു. പാൽ ഉത്പാദനം അധികമുള്ള കാലങ്ങളിൽ, പാൽപ്പൊടിയും വെണ്ണയും നെയ്യും മറ്റു പാൽ ഉത്പന്നങ്ങളുമായി മാറ്റി ഉത്പാദനം കുറവുള്ള സമയത്ത് ഉപയോഗിക്കത്തക്ക വിധം ഡയറി പ്ലാന്റിൽ തയ്യാറാക്കുന്നു. ഐസ്ക്രീം, പാൽ പേഡ തുടങ്ങിയ മറ്റ് പാൽ ഉത്പന്നങ്ങളും നിർമ്മിക്കാനുള്ള സൗകര്യവും ഡയറി പ്ലാന്റിൽ ഉണ്ടായിരിക്കും.

Remove ads
ഡയറി പ്ലാന്റ് തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഒരു ഡയറി പ്ലാന്റ് ആരംഭിക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കേതുണ്ട്.
- പാൽ സുലഭമായി ലഭിക്കുന്ന സ്ഥലത്തായിരിക്കണം പ്ലാന്റ് തുടങ്ങുന്നത്.
- കർഷകരിൽ നിന്നു വാങ്ങുന്ന പാലിന് ആകർഷകമായ വില നൽകുക.
- പാലിന്റേയും പാൽ ഉത്പന്നങ്ങളുടേയും ഗുണമേന്മ ഉറപ്പ് വരുത്തുക.
- സ്വീകരിക്കുന്ന പാലിന്റെ വില യഥാസമയം നൽകുക; കാല താമസം ഒഴിവാക്കുക.
- കൃത്യമായ കണക്കുകളും അവയുടെ കാര്യക്ഷമമായ അവലോകനവും.
- തൊഴിലാളികളുമായി നല്ല അന്തരീക്ഷം നിലനിറുത്തുക.
Remove ads
മിൽമ
കേരളത്തിൽ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (Kerala Co-operative Milk Federation-KCMMF)ന്റെ[2] കീഴിൽ മിക്കവാറും എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും സഹകരണാടിസ്ഥാനത്തിൽ മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനുകളുടെ പങ്കാളിത്തത്തോടുകൂടി ഡയറി പ്ലാന്റുകൾ പ്രവർത്തിച്ചുവരുന്നു.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads