ഡാക്കർ
From Wikipedia, the free encyclopedia
Remove ads
സെനഗളിന്റെ തലസ്ഥാന നഗരമാണ് ഡാക്കർ. ഡാക്കർ പ്രദേശത്തിന്റെ ആസ്ഥാനമായ ഡാക്കർ സെനഗളിലെ പ്രധാന തുറമുഖവും വ്യാവസായിക-ഗതാഗത കേന്ദ്രവും കൂടിയാണ്. ആഫ്രിക്കയുടെ പടിഞ്ഞാറേയറ്റത്തുള്ള വേർഡേ പെനിൻസുല മുനമ്പിൽ (Cape Verde Peninsula) അത് ലാന്തിക് തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. നഗരത്തിന്റെ സ്ഥാനം ഇതിന് തെക്കേ അമേരിക്കയുമായി ഏറ്റവുമടുത്തു സ്ഥിതി ചെയ്യുന്ന ആഫ്രിക്കൻ നഗരം, പശ്ചിമ യൂറോപ്പിനോടടുത്തുള്ള ഉപ-സഹാറൻ തുറമുഖം, ദക്ഷിണ ആഫ്രിക്കയിൽ നിന്ന് പുറത്തേക്കും അകത്തേക്കും ഉള്ള പശ്ചിമ വാണിജ്യപാതയിലെ മുഖ്യകേന്ദ്രം എന്നീ ബഹുമതികൾ നേടിക്കൊടുത്തിരിക്കുന്നു. ഡാക്കർ പ്രദേശത്തിന്റെ
- വിസ്തൃതി 550 ചതുരശ്ര കിലോമീറ്റർ
- നഗരജനസംഖ്യ: 1999,000 (1995est).
Remove ads
ഡാക്കർ നഗരം
ഡാക്കർ നഗരത്തിന്റെ ആധുനിക ഭാഗങ്ങൾക്ക് കോസ്മോപൊലിറ്റൻ സ്വഭാവമാണുള്ളത്. സെനഗളിന്റെ വാണിജ്യ-ബൗദ്ധിക കേന്ദ്രം കൂടിയാണ് ഈ നഗരം. ഡാക്കർ പ്രദേശത്തിന്റെ ഭരണ-വാണിജ്യ-വിനോദ സഞ്ചാരകേന്ദ്രവും ഈ നഗരം തന്നെ. പ്ലേസ് ദെൽ ഇൻഡിപെൻഡൻസെയ്ക്ക് ചുറ്റുമായി വികസിച്ചിരിക്കുന്ന നഗര കേന്ദ്രത്തിലാണ് പ്രസിദ്ധമായ പ്രസിഡെൻഷ്യൽ കൊട്ടാരവും, റോമൻ കത്തോലിക്ക ദേവാലയവും സ്ഥിതി ചെയ്യുന്നത്.
ജനങ്ങൾ നിവസിക്കുന്ന ആധുനിക നഗരഭാഗങ്ങൾ കേപ്മാനുവലിൽ നിന്നാരംഭിച്ച് പുരാതന ആഫ്രിക്കൻ പ്രദേശമായ മെദിന(Medina) വരെ വ്യാപിച്ചിരിക്കുന്നു. ഇവിടത്തെ സവിശേഷമായ ആരോഗ്യസ്ഥാപനങ്ങളിൽ പ്രധാനമാണ് പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട്. ഉപ-സഹാറൻ ആഫ്രിക്കയിലെ ഫ്രഞ്ച്ഭാഷ ബോധന മാധ്യമമായുള്ള ഏറ്റവും വലിയ സർവകലാശാലയാണ് ഡാക്കർ സർവകലാശാല. പശ്ചിമ ആഫ്രിക്കയിലെ അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ മികച്ച തുറമുഖമാണ് ഡാക്കർ.
Remove ads
റെയിവെ
ആഫ്രിക്കൻ വൻകരയുടെ ഉൾപ്രദേശങ്ങളുമായി ഡാക്കർ നഗരത്തെ റെയിൽ മാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു. നഗരത്തിന്റെ യുദ്ധതന്ത്രപരമായ സ്ഥാനം ഇതിനെ ഒരു അന്തർ വൻകര നാവിക -വ്യോമകേന്ദ്രമെന്ന നിലയ്ക്കും, ആഫ്രിക്കയിലെ അന്താരാഷ്ട്ര റെയിൽ ടെർമിനസ് എന്ന നിലയ്ക്കും പ്രശസ്തമാക്കിയിരിക്കുന്നു. ഡാക്കറിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് യോഫ് എന്നാണ് പേർ. സെനഗളിലെ രണ്ടു നാവിക സൈന്യത്താവളങ്ങളിലൊന്ന് ഡാക്കറിൽ സ്ഥിതി ചെയ്യുന്നു. ജനുവരിൽ 22.20 സെ. ഉം. ജൂലൈയിൽ 27.80 സെ.ഉം താപനില അനുഭവപ്പെടുന്ന ഈ പ്രദേശത്തെ വാർഷിക വർഷപാതത്തിന്റെ ശരാശരി 541 മി. മീ. ആണ്. ഭക്ഷ്യസംസ്കരണമാണ് മുഖ്യവ്യവസായം. കരകൗശല വ്യവസായത്തിനും പ്രധാന്യമുണ്ട്. കയറ്റുമതിയിൽ മുൻതൂക്കം നിലക്കടലയ്ക്കാണ്. ഗം അറബിക്, ഫോസ്ഫേറ്റുകൾ തുടങ്ങിയവയും കയറ്റുമതി ചെയ്തുവരുന്നു.
Remove ads
നഗരസ്ഥാപകർ
1857-ൽ ഫ്രഞ്ചുകാരാണ് ഡാക്കർ നഗരം സ്ഥാപിച്ചത്. കച്ചവടക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി 1857-ൽ നിർമിച്ച ഒരു ഫ്രഞ്ചു കോട്ടയെ കേന്ദ്രീകരിച്ചാണ് ഡാക്കർ വികസിച്ചു തുടങ്ങിയത്. ഡാക്കറിനെ സെനഗൾ നദിയുമായി ബന്ധിപ്പിക്കുന്ന റെയിൽപ്പാതയുടെ നിർമ്മാണം 1885-ൽ പൂർത്തിയായതോടെ പട്ടണം ത്വരിതവികസനത്തിന്റെ പാതയിലായി. രണ്ടു വർഷത്തിനു ശേഷം ഡാക്കർ ഒരു ഫ്രഞ്ചു പ്രവിശ്യയായി വികസിച്ചു. 1902-ൽ ഫ്രഞ്ച് പശ്ചിമ ആഫ്രിക്കയുടെ തലസ്ഥാനം സെന്റ് ലൂയിസിൽ നിന്ന് ഡാക്കറിലേക്ക് മാറ്റി. രണ്ടാം ലോകയുദ്ധകാലത്ത് ഡാക്കർ വിച്ചി ഭരണത്തിൻ കീഴിലായി. 1940-ൽ സ്വതന്ത്രഫ്രഞ്ച് സേന ഈ നഗരം ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1958-ൽ സെനഗളിന്റെ തലസ്ഥാനമായി മാറിയ ഡാക്കർ 1960-ൽ ഫെഡറേഷൻ ഒഫ് മാലിയുടെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു. ഫ്രാൻസിൽ നിന്നും സ്വതന്ത്ര്യം നേടിയ സെനഗളും ഫ്രഞ്ചു സുഡാനുമായിരുന്നു ഈ ഫെഡറേഷനിലെ അംഗങ്ങൾ. ഫെഡറേഷന്റെ തകർച്ചയ്ക്ക് ശേഷം അതേവർഷം (1960) റിപ്പബ്ലിക് ഒഫ് സെനഗളിന്റെ തലസ്ഥാനമായി ഡാക്കർ മാറി.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads