ദീപ മേഹ്ത
From Wikipedia, the free encyclopedia
Remove ads
അക്കാദമി അവാർഡിനു വേണ്ടി നാമനിർദ്ദേശം ചെയ്യപ്പട്ടിട്ടുള്ളതും, ജെനീ അവാർഡ് ലഭിച്ചിട്ടുള്ളതുമായ ഒരു ചലച്ചിത്രസംവിധായകയും, തിരക്കഥാകൃത്തുമാണ് ദീപ മേഹ്ത(ഹിന്ദി: दीपा मेहता) (ജനനം 1 ജനുവരി 1950 അമൃത്സർ, പഞ്ചാബ്, ഇന്ത്യ)[1] ജന്മം കൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും, ഒരു കനേഡിയൻ ചലച്ചിത്രകാരിയായി അറിയപ്പെട്ട ദീപ മേഹ്തയുടെ ചിത്രങ്ങളിൽ ഭാരതീയരുടേയും, പ്രവാസി ഭാരതീയരുടേയും ജീവിത സാഹചര്യങ്ങളും മറ്റുമാണ് കൂടുതലും പ്രമേയമായിട്ടുള്ളത്.
Remove ads
ജീവിതരേഖ
ഡെഹ്റാഡൂണിലുള്ള വെൽഹാം ഗേൾസ് ഹൈ സ്കൂളിൽ തന്റെ സ്കൂൾ പഠനം പൂർത്തിയാക്കിയ ദീപ ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം നേടിയത്. ഇതിനു ശേഷമാണ് 1973-ൽ ഇവർ കാനഡയിലേക്ക് കുടിയേറിയത്. കുട്ടികളുടെ ചലച്ചിത്രങ്ങൾക്കുവേണ്ടി തിരക്കഥകൾ രചിച്ചുകൊണ്ടാണ് ദീപ തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. 1991-ലാണ് ദീപ തന്റെ ആദ്യചിത്രം സംവിധാനം ചെയ്തത്. സാം & മീ എന്നായിരുന്നു ഈ ചിത്രത്തിന്റെ പേർ. ഓം പുരി ആയിരുന്നു ഈ ചിത്രത്തിലെ നായകൻ. ഒരു ഭാരതീയ യുവാവിന്റേയും, ഒരു യഹൂദ പുരുഷന്റെയും ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം പറഞ്ഞത്.
Remove ads
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- സാം & മീ (1991)
- ഫൈർ (1996)
- എർത്ത് (1998)
- ബോളിവുഡ്/ഹോളിവുഡ് (2002)
- ദി റിപ്പബ്ലിക് ഓഫ് ലവ് (2003)
- വാട്ടർ (2005)
- ഹെവൻ ഓൺ എർത്ത് (2008)
- വാട്സ് കുക്കിംഗ്, സ്റ്റെല്ല? (2008) (co-director)
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads