ബാക്ട്രിയയിലെ ഡിമിട്രിയസ് I
From Wikipedia, the free encyclopedia
Remove ads
ഒരു ഗ്രീക്കോ-ബാക്ട്രിയൻ രാജാവായിരുന്നു ഡിമിട്രിയസ് I (ഗ്രീക്ക്: ΔΗΜΗΤΡΙΟΣ) (ഭരണകാലം ക്രി.മു 200-180). യൂഥിഡെമസിന്റെ മകനായിരുന്നു ഡിമിട്രിയസ്. യൂഥിഡെമസിനു ശേഷം ക്രി.മു. 200-നോട് അടുപ്പിച്ച് ഡിമിട്രിയസ് ഭരണമേറ്റെടുത്തു. അതിനു ശേഷം അദ്ദേഹം ഇന്നത്തെ കിഴക്കേ ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിൽ വ്യാപകമായ ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തു. തക്ഷശിലയും പഞ്ജാബിലെ സഗാലയും സ്ഥാപിച്ചത് ഡിമിട്രിയസ് ആണെന്ൻ പറയപ്പെടുന്നു. സഗാലയ്ക്ക് തന്റെ പിതാവിന്റെ ബഹുമാനാർത്ഥം യൂഥിഡെമിയ എന്ന് ഡിമിട്രിയസ് പേരു നൽകി. [1] അങ്ങനെ ഹെല്ലനിക ഗ്രീസിൽ നിന്നും ദൂരെ ഡിമിട്രിയസ് ഇന്തോ-ഗ്രീക്ക് സാമ്രാജ്യം സ്ഥാപിച്ചു. യുദ്ധത്തിൽ ഡിമിട്രിയസ് ഒരിക്കലും പരാജയപ്പെട്ടില്ല. ഡിമിട്രിയസിന്റെ പിന്‍ഗാമിയായ അഗതോക്ലിസ് പുറത്തിറക്കിയ നാണയങ്ങളിൽ ഡിമിട്രിയസിനെ അജയ്യൻ (അനികെറ്റോസ്) എന്ന് വിശേഷിപ്പിക്കുന്നു. [2]
ബാക്ട്രിയയിലെയും ഇന്ത്യയിലെയും രണ്ടെങ്കിലും (മൂന്നാകാനും സാദ്ധ്യതയുണ്ട്) ഗ്രീക്ക് രാജാക്കന്മാരുടെ പേര് "ഡിമിട്രിയസ്" എന്നായിരുന്നു. ഏറെ ചർച്ചകൾക്കു വിഷയമായ ഡിമിട്രിയസ് II ഒരു സ്വന്തക്കാരനായിരിക്കണം എന്ന് കരുതുന്നു. ഡിമിട്രിയസ് III -നെക്കുറിച്ച് നാണയങ്ങളിൽ നിന്നുള്ള തെളിവുകൾ മാത്രമേയുള്ളൂ.
Remove ads
അവലംബം
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads