ഡെസിക്കന്റ്
From Wikipedia, the free encyclopedia
Remove ads
പദാർഥങ്ങളിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാനുപയോഗിക്കുന്ന രാസപദാർഥങ്ങൾ. ഇതിനായി പ്രത്യേക വിധത്തിൽ സംവിധാനം ചെയ്തിട്ടുള്ള പാത്രമാണ് ഡെസിക്കേറ്റർ.
![]() | വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |

ഏതു വസ്തുവിലും അടങ്ങിയിട്ടുള്ള ഈർപ്പം ബാഷ്പീകരണം വഴിയാണ് നീക്കം ചെയ്യപ്പെടുന്നത്. താപനില ഉയർത്തിയും കാറ്റിന്റെ സഹായത്താലും ഈ പ്രക്രിയ കൂടുതൽ ത്വരിതവും കാര്യക്ഷമവും ആക്കാമെങ്കിലും പദാർഥവുമായി വളരെ ദൃഢമായി ചേർന്നിരിക്കുന്ന ജലത്തിന്റെ അവസാന കണികകൾ ബാഷ്പീകൃതമാവുകയില്ല. മാത്രവുമല്ല, പദാർഥത്തിന്റെ ക്ളിന്നത വായുവിലെ ക്ളിന്നതയ്ക്ക് തുല്യമാകുന്നതോടെ ബാഷ്പീകരണം നിലയ്ക്കുകയും ചെയ്യും. ഈ അവസരത്തിലാണ് പൂർണമായ നിർജലീകരണത്തിന് ഡെസിക്കന്റുകളെ ആശ്രയിക്കുന്നത്. ജലത്തിനോട് പ്രത്യേക ആഭിമുഖ്യമുള്ള പദാർഥങ്ങളാണ് ഡെസിക്കന്റുകൾ. ഇവ ജലവുമായി ചേർന്ന് രാസപ്രതിപ്രവർത്തനത്തിനു വിധേയമാവുകയോ കാപിലാരിറ്റി മുഖേന ആഗിരണം ചെയ്യുകയോ അവശോഷണം ചെയ്യുകയോ ആണ് പതിവ്. ഉണക്കേണ്ടത് വാതകമോ ദ്രാവകമോ ആണെങ്കിൽ അതിൽ ഡെസിക്കന്റ് നിക്ഷേപിച്ച് ഈർപ്പം നീക്കം ചെയ്യാം. ഖരപദാർഥങ്ങളാണെങ്കിൽ ഡെസിക്കന്റ് അടങ്ങുന്ന ഒരു ഡെസിക്കേറ്ററിൽ പദാർഥം വച്ചതിനുശേഷം വായു നീക്കം ചെയ്ത് അടച്ചു വച്ചാൽ ഈർപ്പം മാറിക്കിട്ടുന്നു.
ജലം ആഗിരണം ചെയ്ത് ക്രമേണ ആഗിരണശേഷി നഷ്ടമാവുന്ന ഡെസിക്കന്റുകൾ ചൂടാക്കി വീണ്ടും പ്രയോഗക്ഷമമാക്കുവാൻ സാധിക്കും. സിലിക്കാജെൽ, അലൂമിന, നിർജല കാൽസിയം സൾഫേറ്റ്, മഗ്നീഷ്യം പെർക്ളോറേറ്റ് അഥവാ അൻഹൈഡ്രോൺ [Mg(CIO4)2] എന്നിവയാണ് പ്രധാന ഡെസിക്കന്റുകൾ. വാതകങ്ങൾ ഉണക്കുവാൻ ചില ഓക്സൈഡുകളും (ഉദാ. കാൽസിയം ഓക്സൈഡ്, ബേരിയം ഓക്സൈഡ്) ആക്റ്റിവേറ്റു ചെയ്ത കാർബണും ഉപയോഗിക്കാറുണ്ട്. കാൽസിയം ഓക്സൈഡ് ചെലവു കുറഞ്ഞ ഒരു ഡെസിക്കന്റാണെങ്കിലും വായുവിലെ കാർബൺഡൈഓക്സൈഡുമായി ചേർന്ന് കാർബണേറ്റുകൾ രൂപവത്കരിക്കുന്നതിനാൽ പ്രയോഗക്ഷമത കുറയുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads