ദേവി

സ്ത്രീ ദേവതകളെ കുറിക്കുന്ന പദം From Wikipedia, the free encyclopedia

Remove ads

സ്ത്രൈണ ഭാവത്തിലുള്ള ദൈവത്തെ അഥവാ ദേവതകളെ കുറിക്കുന്ന സംസ്കൃത പദമാണ് ദേവി അഥവാ മഹാദേവി. ഭഗവതി എന്ന വാക്കും പലപ്പോഴും ഇതിന് പകരമായി ഉപയോഗിച്ച് വരുന്നു.(ദേവനാഗരി: देवी; ഇംഗ്ലീഷ്:Devi)[1]. പ്രധാനമായും ഹിന്ദുമതത്തിലെ ശാക്തേയ സമ്പ്രദായത്തിലെ ജഗദീശ്വരിയായ ആദിപരാശക്തിയെ കുറിക്കാൻ ദേവി എന്ന പദം ഉപയോഗിക്കാറുണ്ട്. മഹാമായ, ജഗദംബ, മഹേശ്വരി എന്നീ വാക്കുകൾ ദേവിയെ ഉദ്ദേശിച്ചു ഉപയോഗിക്കുന്നവയാണ്. ആദിപരാശക്തിയുടെ വിവിധ ഭാവങ്ങളായ ധാരാളം ദേവി സങ്കല്പം കാണപ്പെടാറുണ്ട്. പരാശക്തി, ദുർഗ്ഗ, ഭുവനേശ്വരി, ഭദ്രകാളി, മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, പാർവതി, ത്രിപുരസുന്ദരീ, അന്നപൂർണേശ്വരി, സപ്തമാതാക്കൾ, ദശ മഹാവിദ്യകൾ, നവദുർഗ്ഗ, അഷ്ടലക്ഷ്മിമാർ എന്നീ വിവിധ ഭാവങ്ങളിൽ ആരാധിക്കാറുണ്ട്. ദേവീഭാഗവതം, ദേവീമാഹാത്മ്യം എന്നിവ ദേവിയുടെ മാഹാത്മ്യകഥകൾ വർണ്ണിക്കുന്ന ഹൈന്ദവ ഗ്രന്ഥങ്ങൾ ആണ്. ഗ്രീക്ക് പുരാണങ്ങളിലും ദേവിമാരെ കാണാം.

ദേവി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ദേവി (വിവക്ഷകൾ) എന്ന താൾ കാണുക. ദേവി (വിവക്ഷകൾ)
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads