ഇന്ത്യൻ കാട്ടുനായ
From Wikipedia, the free encyclopedia
Remove ads
കാർണിവോറ ക്രമത്തിൽ (Carnivora order) ഉൾപ്പെടുന്ന ഒരു സസ്തനിയാണ് ഇന്ത്യൻ കാട്ടുനായ അഥവാ കാട്ടുനായ.[4] ക്യുവോൺ (Cuon) ജെനുസിലെ ഏക അംഗവുമാണിത്. ഏഷ്യൻ കാട്ടുനായ എന്നും ചെന്നായ[4] എന്നും അറിയപ്പെടുന്നു.
Remove ads
വിവരണം
ചുവപ്പ്കലർന്ന സവിശേഷ തവിട്ടു നിറത്തിലൂടെ ശ്രദ്ധേയമാവുന്നതാണ് "ധോൾ" എന്നറിയപെടുന്ന കാട്ടുനായ. നീളംകുറഞ്ഞ കാലുകളും രോമസമൃതമായ വാലുമുള്ള ഇതിന് ചെന്നയക്കും വളർത്തുപട്ടിക്കും ഉള്ളതിനേക്കാൾ കട്ടിയുള്ള മോന്തയുമുണ്ട്. ജനിച്ച ഉടനെ കുഞ്ഞുങ്ങൾക്ക് പൊടിയുടെ തവിട്ടുനിറമായിരിക്കും. എന്നാൽ മൂന്നുമാസം കൊണ്ട് ചുവപുകലർന്ന തവിട്ടുനിറമാകും. ചെന്നായ കൂട്ടത്തിലെ സംഗങ്ങളുടെ എണ്ണത്തിനു കാലഭേദമനുസരിച്ച് മാറ്റം വരാറുണ്ട്.
Remove ads
വേട്ടയാടൽ
വലിയ കൂട്ടങ്ങളായി ഇവ വേട്ടക്കിറങ്ങുന്നു.ചെന്നായ കൂട്ടത്തിലെ സംഗങ്ങളുടെ എണ്ണത്തിനു കാലഭേദമനുസരിച്ച് മാറ്റം വരാറുണ്ട്. ചുവന്ന രോമക്കുപ്പായവും കുറ്റിരോമം നിറഞ്ഞ വാലും ഇതിനുണ്ട്.വാലിന് കറുത്ത നിറമാണ്.[5] മദ്ധേന്ത്യൻ ഗ്രാമങ്ങളിലെ വീടുകളിൽ നിന്ന് ഇവ ചെറീയ കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നതായി പറയപ്പെടുന്നുണ്ട്[6].
പെരുമാറ്റം
ആറോ ഏഴോ എണ്ണമുള്ള കൂട്ടമായിയാണ് വേട്ട. ഇര ചാകുന്നതിനു മുൻപേ അവയെ ഭക്ഷിച്ചു തുടങ്ങുകയും മണികൂറുകൾക്കുള്ളിൽ എല്ലുമാത്രം അവശേഷിപ്പിക്കുകയും ചെയ്യും. വേട്ടയാടുമ്പോൾ ചൂളംകുത്തുകയും മോങ്ങുകയും മുരളുകയും ചെയ്യുന്ന സ്വഭാവം ഇവക്കുണ്ട്.[7]
വലിപ്പം
ശരീരത്തിൻറെമൊത്തം നീളം: 90 സെ. മീ.
തൂക്കം: 12-18 കിലോ.
ആവാസം/കാണപ്പെടുന്നത്
ദക്ഷിണേഷ്യയിൽ ഉടലെടുത്ത ഈ ജീവിവംശം ദക്ഷിണേഷ്യക്കു പുറമേ, റഷ്യ, ചൈന, തെക്കുകിഴക്കൻ ഏഷ്യ എന്നീ പ്രദേശങ്ങളിൽ കണ്ടു വരുന്നു. Cuon alpinus alpinus എന്ന പ്രധാന ഉപവർഗ്ഗമാണ് ഇന്ത്യയിൽ കാണുന്നത്.[5]
ഏറ്റവും നന്നായി കാണാവുന്നത്
ബന്ദിപ്പൂർ നാഷണൽ പാർക്ക്, നാഗർഹോള നാഷണൽ പാർക്ക്.
നിലനിൽപ്പിനുള്ള ഭീഷണി
ആവാസവ്യവസ്ഥയുടെ നഷ്ട്ടം, മനുഷ്യരും മൃഗങ്ങളുമായുള്ള ഏറ്റുമുട്ടൽ.
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads