വിഭംഗനം

From Wikipedia, the free encyclopedia

വിഭംഗനം
Remove ads

ഒരു തരംഗം അതിന്റെ പാതയിൽ ഉള്ള ഒരു തടസ്സത്തിലോ സ്ലിറ്റിലോ തട്ടുമ്പോൾ ഉണ്ടാകുന്ന പ്രതിഭാസങ്ങൾക്ക് പറയുന്ന പേരാണ് വിഭംഗനം(Diffraction). ഹൈജൻസ് ഫ്രെനൽ നിയമം അനുസരിച്ച് തരംഗങ്ങൾക്കുണ്ടാവുന്ന വ്യതികരണത്തിനെയാണ് ക്ലാസിക്കൽ ഭൗതികത്തിൽ വിഭംഗനം എന്നുപറയുന്നത്. ലളിതമായി പറഞ്ഞാൽ എന്തെങ്കിലും തടസങ്ങളിൽ തട്ടി പ്രകാശം, വസ്തുവിന്റെ നിഴലിലേക്കു വീഴുന്നതിനെ യാണ് വിഭംഗനം അഥവാ diffraction എന്നു പറയുന്നത്.ഇതു വഴി പ്രകാശ തീവ്രതയിൽ വ്യതിയാനം കാണിക്കുന്ന ഒരു പാറ്റേൺ ഉണ്ടാക്കുന്നു.സമാന ആയതി ഉള്ള തരംഗങ്ങൾ തമ്മിൽ ഇന്റർഫെറൻസ് നടന്നു തീവ്രമായ(Bright) പാറ്റേണുകളും, വിപരീത ആയതി ഉള്ള തരംഗങ്ങൾ തമ്മിൽഇന്റർഫെറൻസ് നടന്നു ഇരുണ്ട പാറ്റേണുകളും രൂപം കൊള്ളുന്നു. പ്രകാശത്തിനു തരംഗ സ്വഭാവം കൂടി ഉണ്ടെന്നു തെളിയിക്കുന്ന ഒരു പ്രതിഭാസമണിത്. ഈ പാറ്റേണുകളാണ് മുകളിലെ ചിത്രത്തിൽ കാണിച്ചിട്ടുള്ളത്.ഒരു തരംഗം അതിന്റെ തരംഗദൈർഘ്യത്തിന്റെ അത്രയും വലിപ്പമുള്ള ഒരു തടസ്സവുമായി പ്രതിപ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന പരിണതഫലങ്ങളാണ് ഇത്. പ്രകാശം വ്യത്യസ്തമായ അപവർ‍ത്തനസ്ഥിരാങ്കം ഉള്ള ഒരു മാധ്യമത്തിലൂടെ സഞ്ചരിക്കുമ്പോഴോ വ്യത്യസ്ത അക്വാസ്റ്റിക് ഇമ്പിഡൻസ് ഉള്ള ഒരു മാധ്യമത്തിലൂടെ ശബ്ദതരംഗങ്ങൾ സഞ്ചരിക്കുമ്പോഴോ വിഭംഗനം അനുഭവപ്പെടുന്നു. ജലതരംഗങ്ങൾ, പ്രകാശം, വൈദ്യുതകാന്തിക തരംഗങ്ങൾ, എക്സ് തരംഗങ്ങൾ, റേഡിയോ തരംഗങ്ങൾ മുതലായ എല്ലാതരം തരംഗങ്ങൾക്കും വിഭംഗനം സംഭവിക്കാം.

Thumb
ഒരു ചുവപ്പ് ലേസർ കിരണം ഒരു ചെറിയ ദ്വാരത്തിലൂടെ കടന്നതിനുശേഷം മറ്റൊരു പ്രതലത്തിലുണ്ടാക്കുന്ന വിഭഗന ശ്രേണി.


ക്വാണ്ടം ഭൗതികത്തിലെ തത്ത്വങ്ങളനുസരിച്ച് എല്ലാ ഭൗതികവസ്തുക്കൾക്കും ആറ്റങ്ങളുടെ തലത്തിൽ തരംഗസ്വഭാവമുള്ളതുകൊണ്ട് അവയുടെ വിഭംഗനം പഠനവിധേയമാക്കാവുന്നതാണ്. 1660ൽ ഫ്രാൻസെസ്കോ മരിയ ഗ്രിമാൾഡി എന്ന ഇറ്റാമാൾഡി എന്ന ഇറ്റാലിയൻ

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads