ദഹനവ്യൂഹം

From Wikipedia, the free encyclopedia

ദഹനവ്യൂഹം
Remove ads

ദഹനപ്രക്രിയയിൽ വിവിധങ്ങളായ ധർമ്മങ്ങൾ വഹിക്കുന്ന അവയവങ്ങളും , ശരീര ഘടകങ്ങളും ചേരുന്നതാണ് ദഹന വ്യൂഹം . മനുഷ്യന്റെ ദഹന വ്യവസ്ഥയിൽ അന്നപഥവും അനുബന്ധ ഗ്രന്ഥികളും ഉൾപ്പെടുന്നു .

വസ്തുതകൾ ദഹനവ്യൂഹം, Details ...

മനുഷ്യരടക്കം ഭക്ഷണം കഴിക്കുന്ന മൃഗങ്ങളിലെല്ലാം , രക്തത്തിന് ആഗിരണം ചെയ്യാൻ പാകത്തിന് യന്ത്രികമായും രാസായനികമായും ഭക്ഷണ പദാർഥങ്ങൾ ശരീരത്തിനാവശ്യമുള്ളതുപോലെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് ദഹനം. 

Remove ads

മനുഷ്യരിലെ ദഹനവ്യൂഹ ഘടകങ്ങൾ

കൂടുതൽ വിവരങ്ങൾ ദഹനവ്യൂഹ ഘടകം, ഇംഗ്ലീഷ് പദം ...
Remove ads

മനുഷ്യരിലെ ദഹന പ്രക്രിയ

വായിൽ ഭക്ഷണം പ്രവേശിക്കുമ്പോൾ തന്നെ ദഹന പ്രക്രിയ ആരംഭിക്കുന്നു. പല്ലുകൾ , നാക്ക്, ഉമിനീർ ഗ്രന്ഥികൾ എന്നിവയാണ് വയിലെ ദഹനവ്യൂഹ ഘടകങ്ങൾ. പല്ലുകൾ ഭക്ഷണത്തെ ചവയ്ക്കുകയും അരയ്ക്കുകയും ചെയ്ത് വിഴുങ്ങാൻ പാകത്തിലാക്കുന്നു, ചെറുതു വലുതുമായ നിരവധി ഉമിനീർ ഗ്രന്ഥികളിൽ നിന്നുള്ള സ്രവങ്ങളും (ഉമിനീർ), വായിലെ പല കോശങ്ങളിൽ നിന്നുമുള്ള മ്യൂസിനുകളും (mucins), ചേർന്ന് ചവയ്ക്കപ്പെട്ട ഭക്ഷണത്തെ ക്ലേശരഹിതമായി  വുഴുങ്ങാവുന്ന ഗോളമാക്കുന്നു (bolus). ഉമിനീരിലെ എൻസൈമുകൾ അന്നജത്തെയും , കൊഴുപ്പിനേയും വിഘടിക്കുന്ന  പ്രക്രിയക്ക് തുടക്കമിടുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads