ഡൈനീഷ്യസ്

From Wikipedia, the free encyclopedia

ഡൈനീഷ്യസ്
Remove ads

ഗ്രീക്ക് ഐതിഹ്യത്തിലെ വീഞ്ഞിന്റെ ദേവനാണ് ഡൈനീഷ്യസ്. 12 ഒളിമ്പ്യന്മാരിൽ ഒരാളാണ്. പുരാതനഗ്രീക്കുകാർക്ക് ഡൈനീഷ്യസിന്റെ ആരാധന ആരംഭിച്ചതെവിടെയെന്ന് അറിവുണ്ടായിരുന്നില്ല. എന്നാൽ മിക്കവാറും എല്ലാ പുരാണങ്ങളിലും വിദേശത്തുനിന്നും വന്നതായാണ് ഡൈനീഷ്യസിനെ ചിത്രീകരിച്ചിരിക്കുന്നത്.

വസ്തുതകൾ ഡൈനീഷ്യസ്, വാസം ...

ഡൈനീഷ്യസിന്റെ പിതാവ് സ്യൂസും മാതാവ് സിമിലെയുമാണ്. തീബ്സിലെ രാജകുമാരിയായിരുന്ന സിമിലെ ഡൈനീഷ്യസിനെ ഉദരത്തിൽ വഹിക്കുന്ന കാലത്ത് സ്യൂസുമായി വഴക്കിടുകയും സ്യൂസ് ഗർഭിണിയായ സിമിലെയെ തന്റെ വജ്രായുധമായ ഇടിമിന്നൽ കൊണ്ട് വധിക്കുകയും ചെയ്തു. എന്നാൽ ഹെർമസ് ദേവൻ ഉദരത്തിലെ കുഞ്ഞിനെ യാതൊരു പരുക്കുമേൽക്കാതെ പുറത്തെടുക്കുകയും പൂർണ വളർച്ച പ്രാപിക്കുംവരെ സ്യൂസ് ദേവന്റെ തുടയിൽ തയ്ച്ചു പിടിപ്പിച്ചു പരിരക്ഷിക്കുകയും ചെയ്തു. അവിടെയിരുന്നാണ് ഡൈനീഷ്യസ് വളർന്നത്. പൂർണവളർച്ചയെത്തിയപ്പോൾ ആ കുഞ്ഞ് പുറത്തെടുക്കപ്പെടുകയും 'രണ്ടു ജന്മമുള്ളവൻ'എന്നർഥത്തിൽ ഡൈനീഷ്യസ് എന്ന് പേര് നല്കപ്പെടുകയും ചെയ്തുവെന്നാണ് ഗ്രീക്ക് പുരാണ കഥാസാഗരത്തിൽ പരാമർശിച്ചിരിക്കുന്നത്.

ബാക്കസ് എന്ന പേരിലും അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഉളവാക്കുന്ന ഉന്മാദത്തെ ബാക്കെയിയ എന്ന് വിളിക്കുന്നു. കൃഷിയുടെയും നാടകത്തിന്റെയും സംരക്ഷകനാണ് ഡയൊനൈസസ്. ഒരാളെ തന്റെ സാധാരണ വ്യക്തിത്വത്തിൽ നിന്ന് വിഭ്രാന്തിയിലൂടെയോ ഉന്മാദത്തിലൂടെയോ വീഞ്ഞിലൂടെയോ "രക്ഷിക്കുന്നയാൾ" എന്ന അർത്ഥത്തിൽ എലുഥെറിയോസ് (Liberator) അഥവാ വിമോചകൻ എന്നും ഇദ്ദേഹത്തിന് പേരുണ്ടായിരുന്നു. റോമൻ ഐതിഹ്യത്തിൽ ഇദ്ദേഹത്തിന് സമാന്തരനായ ദേവൻ ലിബർ ആണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads