അടതാപ്പ്
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
കാച്ചിൽ വർഗ്ഗത്തിൽപ്പെട്ട ഒരു വള്ളിച്ചെടിയാണ് അടതാപ്പ്. 60 വർഷങ്ങൾക്ക് മുന്പ് ഇന്നത്തെ ഉരുളക്കിഴങ്ങിന്റെ സ്ഥാനം അടതാപ്പിനായിരുന്നു, ഉരുളക്കിഴങ്ങ് മണ്ണിനടിയില് ഉണ്ടാകുന്നു- അടതാപ്പ് വള്ളികളിൽ മുകളിൽ ഉണ്ടാവുന്നു. ഇത് ഇപ്പോൾ പല സ്ഥലങ്ങളിലും അപൂർവ്വമായി കാണപ്പെടുന്നു. കാച്ചിൽ, ചെറുകിഴങ്ങ്, പോലെ പടർന്ന് മരത്തിലോ പന്തലിലോ വളർത്താം. ചെറുകിഴങ്ങിറെയോ കാച്ചിലിന്റെയോ ഇലകൾക്ക് സാമ്യം. വള്ളികൾ ഇടത്തോട്ട് മാത്രമേ ചുറ്റുകയോള്ളൂ. മേക്കാച്ചിൽ പോലെ വള്ളികളിൽ മുകളിൽ 100 ഗ്രാം മുതൽ ഒന്നര കിലോ വരെ തുക്കമുള്ളവ ഉണ്ടാകുന്നു. അടതാപ്പിന്റെ ഭുമിക്കടിയിലെ കിഴങ്ങും ഉപയോഗിക്കാം. നല്ല മൂപ്പ് ആയാൽ അടതാപ്പ് വള്ളികളിൽ നിന്ന് വിഴും. ഏതാണ്ട് രണ്ടു മാസക്കാലം സുഷുപ്താവസ്ഥ ഉള്ളതിനാൽ വിളവെടുത്ത ഉടനെ നടാൻ പാടില്ല. പ്രധാന മുള വന്നാൽ നടാം. മുള വരുന്നതിനു മുന്പ് നട്ടാൽ ചീഞ്ഞു പോയെന്ന് വരും. കാച്ചിൽ, ചേന നടുന്നപോലെ നടാം. നട്ടാൽ പുതയിട്ടുകൊടുക്കുക. കിളിർത്തുവരുമ്പോൾ വള്ളികെട്ടി പടരാൻ അനുവദിക്കുക. ഒരു കടയിലെ വല്ലിയിൽനിന്ന് 20കിലോ അടതാപ്പ് പറിക്കാം. കറിവച്ചാൽ ഉരുളക്കിഴങ്ങിലും രുചി ആണ്. പുറമേയുള്ള തൊലിയും, തൊട്ടു താഴെ പച്ച നിറമുള്ള ഭാഗവും ചെത്തി നീക്കിയില്ലെങ്കിൽ കയ്പുണ്ടാകും. രോഗികൾക്ക് കൂടി ഇത് കഴിക്കാം. നവംബർ, ഡിസംബർ മാസങ്ങളിലാണ് കായ്കൾ കൂടുതലും ഉണ്ടാകുന്നത് അന്നജം, പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമായ ഇവ പ്രമേഹ രോഗികൾക്ക് പഥ്യാഹാരമാണ്.

Remove ads
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
കൂടുതൽ വായനയ്ക്ക്
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads