ഡൊമനിക്ക
From Wikipedia, the free encyclopedia
Remove ads
ഡൊമനിക്ക എന്ന് സാധാരണയായി അറിയപ്പെടുന്ന കോമൺവെൽത്ത് ഓഫ് ഡൊമനിക്ക കരീബിയൻ കടലിലെ ഒരു ദ്വീപ് രാജ്യമാണ്.[2] "ഞായറാഴ്ച" എന്നാണ് ഡൊമനിക്ക എന്ന ലാറ്റിൻ വാക്കിന്റെ അർത്ഥം. ഒരു ഞായറാഴ്ചയിലാണ് ക്രിസ്റ്റഫർ കൊളംബസ് ഇവിടെ കാലുകുത്തിയത്.
ബ്രിട്ടീഷ് കോളനിയായിരുന്നതിനാൽ ഇംഗ്ലീഷ് ആണ് ഇപ്പോഴും ഇവിടുത്തെ ഔദ്യോഗികഭാഷ. എന്നാൽ മുതിർന്ന തലമുറക്കാർ മിക്കവരും ഫ്രെഞ്ച് ക്രിയോൾ ആണ് സംസാരിക്കുന്നത്.
പ്രകൃതിരമണീയമായ ഒരു ദ്വീപാണ് ഡൊമനിക്ക. ലെസ്സർ ആന്റില്ലെസിലെ ഏറ്റവും പ്രായം കുറഞ്ഞ ദ്വീപുകളിലൊന്നാണിത്. വിനോദസഞ്ചാരവും കൃഷിയുമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങൾ.
റൊസൗ ആണ് ഡൊമനിക്കയുടെ തലസ്ഥാനം. 754 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 72,514 ആണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads