ഡൊമിഷ്യൻ

From Wikipedia, the free encyclopedia

ഡൊമിഷ്യൻ
Remove ads

റോമൻ ചക്രവർത്തി (ഭ.കാ. 81-96). വെസ്പേഷ്യൻ ചക്രവർത്തിയുടെ രണ്ടാമത്തെ പുത്രനും ടൈറ്റസ് ചക്രവർത്തിയുടെ സഹോദരനുമാണ് ഇദ്ദേഹം. 51 ഒ. 24-ന് ജനിച്ചു. ടൈറ്റസ് ഫ്ളാവിയസ് ഡൊമിഷ്യാനസ് എന്നാണ് പുർണ നാമം. വെസ്പേഷ്യനെത്തുടർന്ന് 79-ൽ അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ടൈറ്റസാണ് രാജാവായത്. ടൈറ്റസിന്റെ മരണശേഷം 81-ൽ ഡൊമിഷ്യൻ ഭരണാധികാരിയായി. ആദ്യകാലത്ത് കഴിവുറ്റ ഭരണാധികാരിയായി ഇദ്ദേഹം അറിയപ്പെട്ടിരുന്നു. ഡാഷിയൻ രാജാവായിരുന്ന ഡെ സിബാലസ് ഇദ്ദേഹത്തെ തോല്പിച്ചു. ഇംഗ്ളണ്ടിൽ വിജയകരമായ രീതിയിൽ സൈനികമുന്നേറ്റം നടത്തിക്കൊണ്ടിരുന്ന, ഇദ്ദേഹത്തിന്റെ ജനറലായ അഗ്രിക്കോളയെ 84-ൽ ഡൊമിഷ്യൻ തിരിച്ചു വിളിച്ചു. ജർമനിയിൽ ഡൊമിഷ്യന്റെ ജനറലായിരുന്ന അന്റോണിയസ് സാറ്റേർണിയസ് നേതൃത്വം നല്കിയ കലാപം 88-ൽ ഇദ്ദേഹം നിഷ്കരുണം അടിച്ചമർത്തി. ചതിയന്മാരെന്നു സംശയിച്ചിരുന്ന സെനറ്റർമാരോട് കർക്കശമായി പെരുമാറി. ഏകാധിപത്യഭരണമായിരുന്നു ഇദ്ദേഹം നടത്തിയിരുന്നത്. ഈവിധ പ്രവർത്തനങ്ങൾ ഭീകര ഭരണം നില നിൽക്കുന്ന അവസ്ഥ രാജ്യത്തുണ്ടാക്കി. തന്മൂലം, റോമിലെ ഏറ്റവും മോശപ്പെട്ട ഭരണാധികാരിയായി ഇദ്ദേഹം ചിത്രീകരിക്കപ്പെടുന്നുണ്ട്. നിഷ്ഠൂരനായ സ്വേച്ഛാധിപതി എന്ന കുപ്രസിദ്ധിയാണിദ്ദേഹത്തിനുണ്ടായിരുന്നതെങ്കിലും, രാജ്യത്തിന്റെ പ്രതിരോധശേഷിയും സാമ്പത്തിക ശക്തിയും വർധിപ്പിക്കുന്നതിലും ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിലും ഇദ്ദേഹം വിജയിച്ചിരുന്നു. സെനറ്റർമാരും മറ്റും എതിരായതോടെ 96 സെപ്.18-ന് ഇദ്ദേഹം വധിക്കപ്പെട്ടു.

വസ്തുതകൾ ഡൊമിഷ്യൻ, ഭരണകാലം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads