പടം വരപ്പ്

From Wikipedia, the free encyclopedia

പടം വരപ്പ്
Remove ads

പേപ്പർ അല്ലെങ്കിൽ മറ്റൊരു ദ്വിമാന മാധ്യമത്തിൽ ഗ്രാഫൈറ്റ് പെൻസിലുകൾ, പേനയും മഷിയും, വിവിധതരം പെയിന്റുകൾ, ബ്രഷുകൾ, നിറമുള്ള പെൻസിലുകൾ, ക്രയോണുകൾ, കരി, ചോക്ക്, പാസ്റ്റലുകൾ, വിവിധതരം ഇറേസറുകൾ, മാർക്കറുകൾ, സ്റ്റൈലസുകൾ, വിവിധ ലോഹങ്ങൾ (സിൽ‌വർ‌പോയിൻറ് പോലുള്ളവ) എന്നിവ ഉപയോഗിച്ച് വരക്കുന്ന ഒരു ദൃശ്യ കലയാണ് രേഖാചിത്ര രചന അഥവാ ഡ്രോയിംഗ്. "ഡിജിറ്റൽ ഡ്രോയിംഗ്" എന്നത് ഒരു കമ്പ്യൂട്ടർ ഉപയോഗിച്ച് വരയ്ക്കുന്ന പ്രവൃത്തിയാണ്. ഡിജിറ്റൽ ഡ്രോയിംഗിൻറെ സാധാരണ രീതികൾ ടച്ച് സ്ക്രീൻ ഉപകരണത്തിൽ സ്റ്റൈലസ്, വിരൽ, അല്ലെങ്കിൽ ചിലപ്പോൾ ഒരു മൌസ് എന്നിവ ഉപയോഗിച്ച് വരക്കുന്ന രീതിയാണ്. നിരവധി ഡിജിറ്റൽ ആർട്ട് പ്രോഗ്രാമുകളും ഉപകരണങ്ങളും ഉണ്ട്.

Thumb
ലിയോനാർഡോ ഡാവിഞ്ചി,, വിട്രുവിയൻ മാൻ (c.1485) അക്കാദമി, വെനീസ്
Thumb
ആൽബ്രെച്ച് ഡ്യൂറർ, പതിനഞ്ചാം വയസ്സിലെ സെൽഫ് പോർട്രയിറ്റ്

വരയ്ക്കുവാൻ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന മാധ്യമം കടലാസാണ്. കാർഡ് ബോർഡ്, തടി, കാൻവാസ്, ലെതർ, എന്നിവപോലുള്ള മറ്റു വസ്തുക്കളും ഉപയോഗിക്കാറുണ്ട്. താൽക്കാലിക ഡ്രോയിംഗ് നടത്താൻ ഒരു ബ്ലാക്ക് ബോർഡ് അല്ലെങ്കിൽ വൈറ്റ്ബോർഡ് ഉപയോഗിക്കാം. വിഷ്വൽ ആശയങ്ങൾ വിനിമയം നടത്തുന്നതിനുള്ള ലളിതവും ഏറ്റവും കാര്യക്ഷമവുമായ മാർഗങ്ങളിൽ ഒന്നാണ് രേഖാചിത്രങ്ങൾ.[1] ഡ്രോയിംഗ് ഉപകരണങ്ങളുടെ വ്യാപകമായ ലഭ്യത, രേഖാചിത്ര രചന ഏറ്റവും സാധാരണമായ ആർട്ടിസ്റ്റിക് പ്രവർത്തനങ്ങളിൽ ഒന്നായി മാറാൻ കാരണമായിട്ടുണ്ട്.

കലാപരമായ രീതികൾക്ക് പുറമേ, വാണിജ്യ ചിത്രീകരണം, ആനിമേഷൻ, വാസ്തുവിദ്യ, എഞ്ചിനീയറിങ്, സാങ്കേതിക ഡ്രോയിംഗ് എന്നിവയിലും ഡ്രോയിങ്ങുകൾ ഉപയോഗിക്കാറുണ്ട്. പെട്ടെന്നുള്ള, ഫ്രീഹാൻഡ് വരയ്ക്കൽ, സാധാരണയായി ഒരു പൂർത്തീകരിച്ച ജോലിയായി കണക്കാക്കാറില്ല, അതിനെ ചിലപ്പോൾ ഒരു സ്കെച്ച് എന്നു പറയുന്നു. സാങ്കേതിക ഡ്രോയിംഗിൽ പരിശീലിപ്പിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ ഒരു കലാകാരൻ, ഡ്രാഫ്റ്റർ ഡ്രാഫ്റ്റ്സ്മാൻ അല്ലെങ്കിൽ ഡ്രൌട്ട്സ്മാൻ എന്നു വിളിക്കപ്പെടാറുണ്ട്.[2]

Remove ads

അവലോകനം

Thumb
Galileo Galilei, ഫേസസ് ഓഫ് മൂൺ, 1616.

ദൃശ്യകലകളിൽ മനുഷ്യപ്രകടനത്തിലെ ഏറ്റവും പഴക്കമുള്ള രൂപങ്ങളിലൊന്നാണ് ഡ്രോയിംഗ്. ദൃശ്യപ്രപഞ്ചത്തിന്റെ കൃത്യമായ പ്രാതിനിധ്യം, കടലാസ് പോലെയുള്ള ഒരു സമതല ഉപരിതലത്തിൽ അടയാളപ്പെടുത്തുന്നു.[3] പരമ്പരാഗത ഡ്രോയിംഗുകൾ കൂടുതലും ഒറ്റനിറത്തിലുള്ളവ (മോണോക്രോം), അല്ലെങ്കിൽ വളരെ കുറച്ച് നിറങ്ങൾ മാത്രം ഉപയോഗിച്ച് സൃഷ്ടിച്ചവ[4] ആയിരുന്നു. ആധുനിക വർണ-പെൻസിൽ ഡ്രോയിംഗുകൾ രേഖാചിത്രത്തിനും പെയിന്റിങ്ങിനും ഇടയിൽ നിൽക്കുന്നവയാണ്. സമാനമായ രീതികൾ രണ്ടിലും ഉപയോഗിക്കുന്നുണ്ടെങ്കിലും, പാശ്ചാത്യ പദാവലിയിൽ,  ചിത്രരചനയിൽ നിന്ന് വ്യത്യസ്തമാണ് ഡ്രോയിംഗ്. ഡ്രോയിംഗുമായി സാധാരണയായി ബന്ധപ്പെട്ടിരിക്കുന്ന ചോക്ക് പോലുള്ള ഡ്രൈ മീഡിയ, പേസ്റ്റൽ പെയിന്റിംഗുകളിൽ ഉപയോഗിക്കാവുന്നതാണ്. അതേപോലെ, ഒരു ദ്രാവക മീഡിയ ഉപയോഗിച്ച്, ബ്രഷുകൾ അല്ലെങ്കിൽ പേനകൾ കൊണ്ട് ഡ്രോയിങ് ചെയ്യാം.

ഡ്രോയിംഗ് പലപ്പോഴും പര്യവേക്ഷണാത്മകമാണ്. അവ നിരീക്ഷണം, പ്രശ്നപരിഹാരം, ഘടന എന്നിവയ്ക്ക് ഗണ്യമായ പ്രാധാന്യം നൽകുന്നു. ഒരു പെയിന്റിംഗിനുള്ള തയ്യാറെടുപ്പിലും ഡ്രോയിംഗ് പതിവായി ഉപയോഗിക്കുന്നുണ്ട്, ഇത് അവയുടെ വ്യതിരിക്തതയെ കൂടുതൽ വ്യക്തമാക്കുന്നു. ഈ ആവശ്യങ്ങൾക്കായി സൃഷ്ടിച്ച ഡ്രോയിംഗുകളെ പഠനങ്ങൾ എന്ന് ആണ് വിളിക്കുന്നത്.

Thumb
Madame Palmyre with Her Dog, 1897. Henri de Toulouse-Lautrec

ചിത്രരചന, കാർട്ടൂൺ, ഡൂഡ്ലിങ്, ഫ്രീഹാൻഡ് എന്നിവയുൾപ്പെടെ പല തരത്തിലുള്ള ഡ്രോയിംഗുകൾ ഉണ്ട്. ലൈൻ ഡ്രോയിംഗ്, സ്പിപ്ലിംഗ്, ഷാഡിങ്, എറൊപിക് ഗ്രാഫോമോണിയയുടെ സർറാലലിസ്റ്റ് രീതി എന്നിവയും ഡ്രോയിങ് രീതികളാണ്.

പെട്ടെന്നുള്ള ഡ്രോയിംഗിനെ ഒരു സ്കെച്ച് എന്ന് വിളിക്കാറുണ്ട്.

Remove ads

ചരിത്രം

ആശയവിനിമയത്തിൽ

ലിഖിത ഭാഷയുടെ കണ്ടുപിടിത്തത്തിനുമുമ്പ് ഡ്രോയിംഗ് ഒരു പ്രത്യേക ആശയവിനിമയ രീതിയായി ഉപയോഗിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു.[5] 30,000 വർഷങ്ങൾ പഴക്കമുള്ള ഗുഹയിലെയും പാറയിലെയും ചിത്രങ്ങൾ (ആർട്ട് ഓഫ് അപ്പർ പാലിയോലിത്തിക്ക്) ഇതിന് തെളിവായി കരുതപ്പെടുന്നു.[5][6][7] ചിത്രകഥകൾ (pictograms) എന്നറിയപ്പെടുന്ന ഈ ഡ്രോയിംഗുകൾ വസ്തുക്കളെയും, അമൂർത്ത ആശയങ്ങളേയും പ്രതിഫലിപ്പിക്കുന്നവയാണ്.[8] നിയോലിത്തിക്ക് കാലഘട്ടത്തിൽ നിർമ്മിച്ച രേഖാചിത്രങ്ങളും പെയിന്റിംഗുകളും ക്രമേണ സ്റ്റൈലൈസ് ചെയ്യുകയും ചിഹ്ന സംവിധാനങ്ങളിലേക്ക് (പ്രോട്ടോ-റൈറ്റിംഗ്) മാറി കൂടുതൽ ലളിതമാകുകയും ഒടുവിൽ ആദ്യകാല എഴുത്ത് സംവിധാനങ്ങളിലേക്ക് മാറുകയും ചെയ്തു.

കൈയെഴുത്തുപ്രതികളിൽ

കടലാസ് വ്യാപകമായി ലഭ്യമാകുന്നതിനുമുമ്പ്, പന്ത്രണ്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സന്യാസിമാർ വെല്ലം, പാർച്ച്മെന്റ് എന്നിവയിൽ കയ്യെഴുത്തുപ്രതികൾ തയ്യാറാക്കാൻ സങ്കീർണ്ണമായ ഡ്രോയിംഗുകൾ ഉപയോഗിച്ചിരുന്നു. കണ്ടെത്തൽ, മനസ്സിലാക്കൽ, വിശദീകരണം എന്നിവയുടെ ഒരു മാർഗ്ഗമായി ഡ്രോയിംഗ് ശാസ്ത്രരംഗത്തും വ്യാപകമായി ഉപയോഗിച്ചിരുന്നു.

ശാസ്ത്രത്തിൽ

നിരീക്ഷണങ്ങളുടെ ഭാഗമായി രേഖാചിത്രങ്ങൾ വരയ്ക്കുന്നത് ശാസ്ത്രീയ പഠനത്തിന്റെ ഒരു പ്രധാന ഭാഗമാണ്. 1609-ൽ ജ്യോതിശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലി ശുക്രന്റെ മാറുന്ന ഘട്ടങ്ങളെയും സൂര്യപ്രകാശത്തെയും തന്റെ നിരീക്ഷണ ദൂരദർശിനി ചിത്രങ്ങളിലൂടെ വിശദീകരിച്ചു.[9] 1924-ൽ ജിയോഫിസിസ്റ്റ് ആൽഫ്രഡ് വെഗനർ ഭൂഖണ്ഡങ്ങളുടെ ഉത്ഭവം ദൃശ്യപരമായി കാണിക്കാൻ ചിത്രീകരണങ്ങൾ ഉപയോഗിച്ചു.[9]

കലാപരമായ ആവിഷ്‌കാരം

ഒരാളുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഡ്രോയിംഗ് ഉപയോഗിക്കുന്നുണ്ട്. ചരിത്രത്തിലുടനീളം, ചിത്രകലയെ കലാപരമായ പരിശീലനത്തിനുള്ള അടിത്തറയായി കണക്കാക്കിയിരുന്നു.[10] തുടക്കത്തിൽ, കലാകാരന്മാർ അവരുടെ ഡ്രോയിംഗുകളുടെ നിർമ്മാണത്തിനായി തടികൾ ഉപയോഗിക്കുകയും വീണ്ടും ഉപയോഗിക്കുകയും ചെയ്തു.[11] പതിനാലാം നൂറ്റാണ്ടിൽ കടലാസ് ഉപയോഗം വ്യാപകമായതിനെത്തുടർന്ന്, കലയിൽ രേഖാചിത്രരചനയുടെ പ്രയോഗവും വർദ്ധിച്ചു.[12][13] ആദ്യ കാലത്ത് ഒരു സ്റ്റഡി മീഡിയം എന്ന നിലയിലാണ് ഡ്രോയിങ്ങുകൾ ഉപയോഗിച്ചിരുന്നത്. കലയിലെ നവോത്ഥാന കാലഘട്ടം ഡ്രോയിംഗ് ടെക്നിക്കുകളിൽ മികച്ച ആധുനികത കൊണ്ടുവന്നു, അത് കലാകാരന്മാരെ ജ്യാമിതിയിലും തത്ത്വചിന്തയിലും ഉള്ള താൽപര്യം വെളിപ്പെടുത്തി മുമ്പത്തേതിനേക്കാൾ യാഥാർത്ഥ്യബോധത്തോടെ കാര്യങ്ങൾ പ്രതിനിധീകരിക്കാൻ പ്രാപ്തരാക്കി.[14][15]

Remove ads

മീഡിയം

ഡ്രോയിംഗ് ഉപരിതലത്തിലേക്ക് മഷി, പിഗ്മെന്റ് അല്ലെങ്കിൽ നിറം പകർത്താനുള്ള മാർഗമാണ് മീഡിയം. വരണ്ടതോ (ഉദാ. ഗ്രാഫൈറ്റ്, കരി, പേസ്റ്റൽ), അല്ലെങ്കിൽ ഒരു ദ്രാവക ലായകമോ (മാർക്കർ, പേന, മഷി) മീഡിയമായി ഉപയോഗിക്കാറുണ്ട്. വാട്ടർ കളർ പെൻസിലുകൾ സാധാരണ പെൻസിലുകൾ പോലെ വരണ്ടതായി ഉപയോഗിക്കാം, തുടർന്ന് നനഞ്ഞ ബ്രഷ് ഉപയോഗിച്ച് നനച്ച് വിവിധ രീതിയിൽ ആക്കാം. വളരെ അപൂർവമായി, കലാകാരന്മാർ (സാധാരണയായി ഡീകോഡ് ചെയ്ത) അദൃശ്യ മഷി ഉപയോഗിച്ച് വരക്കാറുണ്ട്. മെറ്റൽപോയിന്റ് ഡ്രോയിംഗിന് സാധാരണയായി വെള്ളി അല്ലെങ്കിൽ ഈയം എന്നീ രണ്ട് ലോഹങ്ങളിൽ ഒന്ന് ഉപയോഗിക്കുന്നു.[16] അതല്ലാതെ, സ്വർണം, പ്ലാറ്റിനം, ചെമ്പ്, താമ്രം, വെങ്കലം, ടിൻ‌പോയിന്റ് എന്നിവ അപൂർവമായി ഉപയോഗിക്കാറുണ്ട്.

ന്യൂസ്പേപ്പർ ഗ്രേഡ് മുതൽ ഉയർന്ന നിലവാരമുള്ളതും വ്യക്തിഗത ഷീറ്റുകളായി വിൽക്കുന്ന താരതമ്യേന ചെലവേറിയതുമായ പേപ്പർ വരെയുള്ള വ്യത്യസ്ത വലുപ്പത്തിലും ഗുണങ്ങളിലും ഉള്ള പേപ്പറുകൾ ഉണ്ട്.[17] പേപ്പറുകൾ ടെക്സ്ചർ, ഹ്യൂ, അസിഡിറ്റി, നനവിനോടുള്ള പ്രതികരണം എന്നിവയിൽ വ്യത്യാസപ്പെടുന്നു. മികച്ച വിശദാംശങ്ങൾ റെൻഡർ ചെയ്യുന്നതിന് സ്മൂത്ത് ആയ പേപ്പർ നല്ലതാണ്, പക്ഷേ കൂടുതൽ "ടൂത്തി" പേപ്പർ ഡ്രോയിംഗ് മെറ്റീരിയൽ മികച്ചരീതിയിൽ പിടിച്ചുനിർത്തും.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads