വരൾച്ച

From Wikipedia, the free encyclopedia

വരൾച്ച
Remove ads

മാസങ്ങളോളമോ വർഷങ്ങളോളമോ ഉപരിതല ജലത്തിനോ ഭൂഗർഭജലത്തിനോ ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന കുറവാണ് വരൾച്ച.[1]

Thumb
വരൾച്ച ബാധിച്ച ഭൂമി

ഇന്ത്യൻ കലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർവചനം അനുസരിച്ച് ദീർഘകാല ശരാശരി മഴയേക്കാൾ 26% വരെ കുറവുവരുന്നത് വരൾച്ചയും 26 ശതമാനത്തിനും 50 ശതമാനത്തിനും ഇടയ്ക്കാണെങ്കിൽ ഇടത്തരം വരൾച്ചയും 50 ശതമാനത്തിൽ കൂടുതലെങ്കിൽ രൂക്ഷ വരൾച്ചയുമാണ്.

തരങ്ങൾ

ഭാരതത്തിലെ ദേശീയ കാർഷിക കമ്മീഷന്റെ നിർവചനം അനുസരിച്ച്, രാജ്യത്തിന്റെ വിസ്തൃതിയുടെ പത്തുശതമാനത്തിൽ കൂടുതൽ സ്ഥലത്ത് ഗണ്യമായി മഴയിൽ കുറവുണ്ടാകുകയാണെങ്കിൽ കാലാവസ്ഥ വരൾച്ച (En: Metereological drought) എന്നു പറയുന്നു. നീണ്ടകാലത്തെ മഴയുടെ കുറവുകൊണ്ട് ഉപരിതല - ഭൂഗർഭ ജല സ്രോതസ്സൂകൾക്ക് കുറവ് സംഭവിക്കുന്നതിനെ ഭൂജല വരൾച്ച(En: Hydrological drought)എന്നു പറയുന്നു. മഴയുടെ കുറവും മണ്ണിന്റെ ഈർപ്പക്കുറവും കൃഷിയെ ബാധിക്കുകയാണെങ്കിൽ കാർഷിക വരൾച്ച( En: Agricultural drought)പറയുന്നു.

Remove ads

മാനദണ്ഡം

മഴയുടെ അളവ്, ജലസംഭരണികളിലും മറ്റുമുള്ള വെള്ളത്തിന്റെ അളവ്, ഭൂഗർഭജലത്തിന്റെ അളവ്, ഭൂഗർഭജലത്തിന്റെ ആഴം, മണ്ണിലെ ഈർപ്പം എന്നിവ അടിസ്ഥാനമാക്കിയാണ് വരൾച്ച കണക്കാക്കുന്നത്.

ദോഷങ്ങൾ

കൃഷിയെയാണ് ഏറ്റവും ദോഷകരമായി ബാധിക്കുന്നത്. ചെടികളേയും മരങ്ങളേയും മനുഷ്യരേയും മറ്റു ജീവികളേയും ബാധിക്കുന്നു..

കുടിവെള്ള വിതരണം, ജലവൈദ്യുതി ഉത്പാദനം, വിനോദ സഞ്ചാരം, ഗതാഗതം, ആരോഗ്യം എന്നിവയും തകരാറിലാവാറുണ്ട്..

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads