ഡ്രൈ ഐസ്‌

ഖര രൂപത്തിലുള്ള കാർബൺ ഡൈഓക്സൈഡ് From Wikipedia, the free encyclopedia

ഡ്രൈ ഐസ്‌
Remove ads

ഖര രൂപത്തിലുള്ള കാർബൺ ഡൈഓക്സൈഡിനെയാണ് ഡ്രൈ ഐസ് എന്നു പറയുന്നത്. മൈനസ് 80 ഡിഗ്രി സെൽഷ്യസ്‌ ആണ്‌ ഇതിന്റെ താപനില.

Thumb
ഡ്രൈ ഐസ്‌ കഷ്ണത്തിന് ജലത്തിൽ ഉത്പതനം സംഭവിക്കുന്നു
Thumb
കാർബൺ ഡൈ ഓക്സൈഡിന്റെ അവസ്ഥാന്തങ്ങൾ
Thumb
ഡ്രൈ ഐസ്‌ കഷ്ണത്തിന് വായുവിൽ ഉത്പതനം സംഭവിക്കുന്നു

അന്തരീക്ഷത്തിൽ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ്‌ ഏകദേശം 0.038% ആണെന്ന് കണക്കാക്കിയിരിക്കുന്നു. ചെറിയസംഖ്യയാണെന്ന് തോന്നുമെങ്കിലും, അന്തരീക്ഷവായുവിന്റെ അളവിൽ പറയുമ്പോൾ ഏകദേശം 2.996 x 1012 ടൺ വരും ഇത്‌. അന്തരീക്ഷതാപനില ജീവജാലങ്ങൾക്ക്‌ അനുകൂലമായ രീതിയിൽ നിൻലനിർത്തുന്ന ഹരിതക പ്രഭാവത്തിൽ (Greenhouse effect) കാർബൺ ഡൈ ഓക്സൈഡിന്‌ പ്രധാനമായ പങ്കുണ്ട്‌. അന്തരീക്ഷത്തിൽ ഇതിന്റെ അളവ്‌ ക്രമാതീതമായി വർദ്ധിക്കുന്നത്‌ ആഗോള താപനത്തിന് (Global warming) ഒരു കാരണമാണ്‌.

ജീവനുള്ള ജന്തുക്കളിൽ നടക്കുന്ന മെറ്റബോളിസം എന്ന രാസപ്രവർത്തനത്തിൽ, കാർബൺ ഡൈ ഓക്സൈഡ്‌ രക്തത്തിലേക്ക്‌ പുറന്തള്ളപ്പെടുന്നു. നാം നിശ്വസിക്കുകുമ്പോൾ ഈ കാർബൺ ഡൈ ഓക്സ്സൈഡ്‌ ശ്വാസകോശത്തിലൂടെ അന്തരീക്ഷത്തിലേക്കും പുറന്തള്ളപ്പെടുന്നു. എന്നാൽ ചെടികളിൽ നടക്കുന്ന ഫോട്ടോസിന്തസിസ്‌ എന്ന ആഹാരനിർമ്മാണ പ്രവർത്തനത്തിൽ കാർബൺ ഡൈ ഓക്സൈഡ്‌ ആഗിരണം ചെയ്യപ്പെടുകയും, ഓക്സിജൻ പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയാണ്‌ പ്രകൃതിയിൽ ഈ വാതകത്തിന്റെ അളവ്‌ നിയന്ത്രിച്ച്‌ നിർത്തിയിരിക്കുന്നത്‌. അതിനാൽത്തന്നെ വനനശീകരണം അന്തരീക്ഷത്തിൽ ഈ വാതകത്തിന്റെ അളവ്‌ കൂട്ടുകയും, തന്മൂലം ക്രമേണ അന്തരീക്ഷ ഊഷ്മാവ്‌ വർദ്ധിക്കുകയും ചെയ്യും.

ഏകദേശം -76 ഡിഗ്രി സെൽഷ്യൽസിൽ ഡ്രൈ ഐസ്‌ ഉത്പതനം (sublimation) എന്ന ഘടനാമാറ്റത്തിന്‌ വിധേയമാകുന്നു. ഖരാവസ്ഥയിലുള്ള ഒരു വസ്തു, ഉരുകി ദ്രാവകാവസ്ഥയിലാകാതെതന്നെ വാതകാവസ്ഥയിലേക്ക്‌ മാറുന്നതിനെയാണ്‌ ഉത്പതനം എന്നു പറയുന്നത്‌. എന്നാൽ, ജലം ഘനീഭവിച്ചുണ്ടാകുന്ന ഐസ്‌, ഉരുകി ജലമായിമാറിയതിനുശേഷമേ തിളച്ച്‌ വാതകാവസ്ഥയിൽ (നീരാവി) എത്തുകയുള്ളൂ. ഇവിടെ അങ്ങനെയല്ല, ഡ്രൈ ഐസ്‌ ഖരാവസ്ഥയിൽനിന്നും നേരെ വാതകാവസ്ഥയിലേക്ക്‌ മാറുകയാണ്‌ ചെയ്യുന്നത്‌.

[[fr:Dioxyde de carbone#Sous forme solide] Kk

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads