തന്യത
From Wikipedia, the free encyclopedia
Remove ads
നീളമുളള ഒരു തന്തുവായോ കമ്പിയായോ വലിച്ചു നീട്ടപ്പെടാനുളള വസ്തുക്കളുടെ കഴിവാണ് തന്യത അഥവാ ഡക്ടിലിറ്റി (Ductility). പൊട്ടലോ വിളളലോ ഉണ്ടാകാതെ പ്ലാസ്തിക രൂപമാറ്റത്തിന് വിധേയമാകാനുളള ഒരു വസ്തുവിൻ്റെ കഴിവാണിത്. വസ്തുക്കളെ വലിവുപരീക്ഷണത്തിനു വിധേയമാക്കുമ്പോഴുളള ദൈർഘ്യവർദ്ധനയുടെയോ അല്ലെങ്കിൽ പരിച്ഛേദവിസ്തീർണത്തിലുണ്ടാകുന്ന കുറവിന്റെയോ ശതമാനക്കണക്കിലാണ് തന്യത അറിയപ്പെടുന്നത്.

അടിച്ചുപരത്തി തകിടുകളാക്കപ്പെടാനുളള പദാർത്ഥങ്ങളുടെ കഴിവാണ് സ്തരത (Malleability, മാലിയബിലിറ്റി). ഇതിനെ ആഘാത വിസ്താരത എന്നും വിസ്താരതത്വംഎന്നും പറയപ്പെടുന്നു.
തന്യതയും സ്തരതയും പ്ലാസ്തികതയുടെ വകഭേദങ്ങളാണ്. ഇവ രണ്ടും തന്നെ ഒരു വസ്തുവിനെ ഭംഗം സംഭവിക്കാതെ പ്ലാസ്തികമായി എത്രത്തോളം അപരൂപണം ചെയ്യാം എന്ന് സൂചിപ്പിക്കുന്നു.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads