ദുർഗ്ഗ

From Wikipedia, the free encyclopedia

ദുർഗ്ഗ
Remove ads

ഹൈന്ദവവിശ്വാസമനുസരിച്ച് ആരാധിക്കുന്ന ഒരു ഭഗവതിയാണ് ദുർഗ്ഗ. വിശേഷിച്ചു ശാക്തേയ വിഭാഗത്തിന്റെ പ്രധാന ആരാധനാ മൂർത്തിയാണ് ദുർഗ്ഗാ ഭഗവതി. പരാശക്തി അഥവാ ആദിപരാശക്തി അല്ലെങ്കിൽ ഭുവനേശ്വരി തന്നെയായി ദുർഗ്ഗ ആരാധിക്കപ്പെടുന്നു. ഇതൊരു സ്ത്രീ ദൈവമാണ്. സുരക്ഷ, ശക്തി, സ്ത്രീത്വം, മാതൃത്വം, യുദ്ധം, വിജയം, ഐശ്വര്യം, കാർഷിക സമൃദ്ധി, ദുഃഖനാശം എന്നിവയുമായി ബന്ധപ്പെട്ടാണ് വിശ്വാസികൾ ദുർഗ്ഗയെ ആരാധിക്കുന്നത്.

വസ്തുതകൾ ദുർഗ്ഗ, ആദിപരാശക്തി, ഭുവനേശ്വരി, ജഗദംബ, ദേവനാഗരി ...

ചരിത്രപരമായി പറഞ്ഞാൽ പുരാതന കാലത്തെ മാതൃ ദൈവാരാധന, ഊർവരത, പ്രകൃതി ആരാധന എന്നിവയിൽ നിന്ന് വികസിച്ചു വന്ന ഭഗവതി പൂജയുമായി ഇത് ബന്ധപെട്ടു കിടക്കുന്നു.

ദേവി പുരാണങ്ങൾ പ്രകാരം മഹിഷാസുരൻ, ദുർഗ്ഗമൻ തുടങ്ങിയവരെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം. ദുർഗ്ഗമൻ എന്ന രാക്ഷസനെ വധിച്ചതിനാൽ ദുർഗ്ഗ എന്ന്‌ ഭഗവതിക്ക് പേര് ലഭിച്ചതായി മാർക്കണ്ഡേയ പുരാണത്തിൽ എടുത്തു പറയുന്നു. ലളിതാ സഹസ്രനാമത്തിൽ “ദുർല്ലഭാ ദുർഗ്ഗമാ ദുർഗ്ഗാ ദുഃഖഹന്ത്രീ സുഖപ്രദാ” എന്ന്‌ ഭഗവതിയെ സ്തുതിക്കുന്നതായി കാണാം.

പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗയെ ചിത്രീകരിച്ചിരിക്കുന്നത്. നവരാത്രികാലത്ത് ഒൻപത് രൂപങ്ങളിലും ദുർഗ്ഗയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". ദുർഗ്ഗാ പൂജ, നവരാത്രി തുടങ്ങിയവ വിശേഷ ദിവസങ്ങൾ. ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി തുടങ്ങിയവ വിശേഷ ദിവസങ്ങൾ. കുങ്കുമം ഭഗവതിയുടെ പ്രസാദമായി കരുതുന്ന വസ്തുവാണ്.

ദേവി ഭാഗവതം, ദേവി മാഹാത്മ്യം അഥവാ ദുർഗ്ഗാ സപ്തശതി തുടങ്ങിയ പൗരാണിക ഗ്രന്ഥങ്ങൾ ദുർഗ്ഗയുടെ അവതാര കഥകൾ, സ്തുതികൾ എന്നിവ സവിസ്തരം പ്രതിപാദിക്കുന്നു. ഇതിൽ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ ദുർഗ്ഗ അല്ലെങ്കിൽ ആദിശക്തിയുടെ മൂന്ന് പ്രധാന ഭാവങ്ങളെ പറ്റി വിശദമായി പറയുന്നു. കൂടാതെ മഹാമായ, ജഗദംബ, ഭുവനേശ്വരി, പരമേശ്വരി, ത്രിപുരസുന്ദരി, വനദുർഗ്ഗ, ചണ്ഡിക തുടങ്ങിയ അനേകം പേരുകൾ ദുർഗ്ഗയുടേതായി പറയാറുണ്ട്. എന്നാൽ ശൈവ വിശ്വാസ പ്രകാരം ശിവപത്നി പാർവതി ദേവിയുടെ പൂർണ്ണ രൂപമാണ് ദുർഗ്ഗ. ദേവി മാഹാത്മ്യത്തിൽ ഭദ്രകാളിയെ ദുർഗ്ഗയുടെ കറുത്ത ഉഗ്രരൂപമായി വർണ്ണിച്ചിരിക്കുന്നു.

കേരളത്തിൽ ധാരാളം ദുർഗ്ഗാ ക്ഷേത്രങ്ങൾ കാണാവുന്നതാണ്. ഇതിൽ 108 ദുർഗ്ഗാ ക്ഷേത്രങ്ങൾ എടുത്തു പറയാവുന്നതാണ്. കൊല്ലൂർ മൂകാംബിക, ചോറ്റാനിക്കര, കാടാമ്പുഴ, ചക്കുളത്തുകാവ്, കുമാരനെല്ലൂർ, മധുര മീനാക്ഷി തുടങ്ങിയ ഭഗവതി ക്ഷേത്രങ്ങൾ ഏറെ പ്രസിദ്ധമാണ്. ഭഗവതി സേവ, പൗർണ്ണമി പൂജ തുടങ്ങിയവ ദുർഗ്ഗയുടെ പ്രസിദ്ധമായ ചില പൂജകളാണ്.

Remove ads

വിശ്വാസം

ശൈവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ യഥാർത്ഥ രൂപമാണ് ദുർഗ്ഗ. ദുർഗ്ഗമാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്ന് വിശ്വാസം. അതിനാൽ ഭഗവതിക്ക് ദുർഗ്ഗ എന്ന പേര് ലഭിച്ചു. ഹരിതവർണ്ണമായ പച്ചയാണ് ഈ ഭഗവതിയുടെ നിറം. മഹിഷാസുരൻ, ശുംഭനിശുംഭൻമാർ തുടങ്ങി അനേകം അസുരന്മാരെ ദുർഗ്ഗ വധിക്കുന്നതായി ദേവീ മാഹാത്മ്യത്തിൽ കാണാം. അതിനാൽ മഹിഷാസുരമർദ്ദിനിയായും ആരാധിക്കപ്പെടുന്നു. ചണ്ഡിക എന്നറിയപ്പെടുന്നു. സ്കന്ദ പുരാണം അനുസരിച്ച് ശ്രീ പാർവതി ആണ് മഹിഷാസുരൻ, ചാണ്ഡമുണ്ഡൻ, രക്തബീജൻ എന്നിവരെ വധിച്ചത്. ദുഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാഭഗവതി എന്ന് ദേവിഭാഗവതം പറയുന്നു.

നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിൽ പരാശക്തിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി അഥവാ കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ഇവർ. വേറെ ഏഴു ഭാവങ്ങളിലും ആരാധിക്കാറുണ്ട്. ഇതാണ് "സപ്തമാതാക്കൾ". ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി (കാളി) എന്നിവരാണ് ഇത്‌.

Remove ads

പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ

ഇന്ത്യയിലെ ദുർഗ്ഗാക്ഷേത്രങ്ങൾ

  • കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉഡുപ്പി ജില്ല, കർണ്ണാടക
  • കന്യാകുമാരി ബാലാംബിക ക്ഷേത്രം, തമിഴ്നാട്
  • മധുര മീനാക്ഷി ക്ഷേത്രം, തമിഴ്നാട്
  • കാഞ്ചി കാമാക്ഷി ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്
  • വാരാണസി ദുർഗ്ഗ, കാശി, യുപി
  • വൈഷ്ണോ ദേവി ഗുഹാ ക്ഷേത്രം, കത്ര, ജമ്മു കശ്മീർ
  • മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം, കന്യാകുമാരി, തമിഴ് നാട്

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ

  • ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം
  • ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
  • കൊടുങ്ങല്ലൂർ ശ്രീ കുരുംമ്പ ഭഗവതി ക്ഷേത്രം, തൃശൂർ ജില്ല
  • കാടാമ്പുഴ ശ്രീ ഭഗവതി ക്ഷേത്രം, മലപ്പുറം ജില്ല
  • മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ
  • പാലക്കാട്‌ ഹേമാംബിക ക്ഷേത്രം, കല്ലേക്കുളങ്ങര
  • ചക്കുളത്ത്കാവ് ശ്രീ ഭഗവതി ക്ഷേത്രം
  • കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം, കോട്ടയം
  • ഇടത്തരികത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തൃശൂർ
  • ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, മാവേലിക്കര
  • മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട
  • പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, കോട്ടയം
  • വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, എറണാകുളം
  • ഊരകം അമ്മത്തിരുവടി ക്ഷേത്രം, തൃശൂർ
  • മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ
  • കണിച്ചു കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, ആലപ്പുഴ
  • പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃശൂർ
  • മാമാനികുന്ന് ശ്രീ മഹാദേവി ക്ഷേത്രം, കണ്ണൂർ
  • വളയനാട് ദേവിക്ഷേത്രം, കോഴിക്കോട്
  • ലോകനാർക്കാവ് ഭഗവതി ക്ഷേത്രം, വടകര, കോഴിക്കോട്
  • ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, കണ്ണൂർ
  • തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി
  • വള്ളിയാംകാവ് ദേവി ക്ഷേത്രം, പെരുവന്താനം, ഇടുക്കി
  • അമരങ്കാവ് വനദുർഗ്ഗാ ക്ഷേത്രം, തൊടുപുഴ, ഇടുക്കി
  • ചേർത്തല കാർത്യായനി ക്ഷേത്രം
  • കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, തിരുവനന്തപുരം
  • പല്ലശന മീൻകുളത്തി ഭഗവതി ക്ഷേത്രം, പാലക്കാട്‌
  • പേട്ട ശ്രീ പഞ്ചമി ദേവിക്ഷേത്രം, തിരുവനന്തപുരം
  • വെള്ളൂർ ശ്രീ വാരാഹി ദേവിക്ഷേത്രം, അന്തിക്കാട്, തൃശൂർ
  • കാട്ടിൽ മേക്കത്തിൽ ശ്രീദേവി ക്ഷേത്രം, പൊന്മന, കൊല്ലം
  • മൂക്കുതല ദുർഗ്ഗാ ഭഗവതി ക്ഷേത്രം (മുക്തിസ്ഥല), മേലേക്കാവ്, മലപ്പുറം ജില്ല.
Remove ads

108 ദുർഗ്ഗാലയങ്ങൾ

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ അറുപത്തിനാല് ഗ്രാമങ്ങളിൽ പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന ക്ഷേത്രങ്ങളാണ് നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ, പകുതി ഇന്നത്തെ കർണാടകയിലും പകുതി കേരളത്തിലുമായാണ്.

നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ:

1) ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം

2) കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം

3) കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം

4) കൊല്ലൂർ മൂകാംബിക ക്ഷേത്രം, കർണാടക

5) കന്യാകുമാരി ബാലാംബിക ദേവി ക്ഷേത്രം

6) ആവണംകോട് സരസ്വതി ക്ഷേത്രം, ആലുവ, എറണാകുളം

7) ചെങ്ങന്നൂർ ദേവി ക്ഷേത്രം (ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം), ആലപ്പുഴ ജില്ല

8) തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി

9) ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കണ്ണൂർ

10) പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എറണാകുളം

11) ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, തൃശൂർ

12) വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ, എറണാകുളം

13) ചെങ്ങണംകോട്ട് ഭഗവതി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്

14) ചെങ്ങളത്തുകാവ് ദേവിക്ഷേത്രം, കോട്ടയം

15) വടക്കേ ഏഴിലക്കര ഭഗവതി ക്ഷേത്രം

16) ചേർപ്പ് ഭഗവതി ക്ഷേത്രം, തൃശൂർ

17) ചാത്തന്നൂർ ഭഗവതി ക്ഷേത്രം

18) ചേർത്തല കാർത്യായനി ക്ഷേത്രം, ആലപ്പുഴ

19) ചിറ്റണ്ട കാർത്യായനി ക്ഷേത്രം, തൃശൂർ

20) ഐങ്കുന്ന് പാണ്ഡവഗിരി ദേവി ക്ഷേത്രം, തൃശൂർ

21) ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, തൃശൂർ

22) എടക്കുന്നി ഭഗവതി ക്ഷേത്രം, തൃശൂർ

23) ഇടപ്പളളി അഞ്ചുമന ഭഗവതി ക്ഷേത്രം, എറണാകുളം

24) എടലേപ്പിള്ളി ദുർഗ്ഗ ക്ഷേത്രം, നന്ദിപുരം, തൃശൂർ

25) എടയന്നൂർ ഭഗവതി ക്ഷേത്രം

26) എളുപ്പാറ ഭഗവതി ക്ഷേത്രം

27) ഇങ്ങയൂർ ഭഗവതി ക്ഷേത്രം

28) ഇരിങ്ങോൾക്കാവ്, പെരുമ്പാവൂർ, എറണാകുളം

29) കടലശേരി ഭഗവതി ക്ഷേത്രം

30) കടലുണ്ടി ദേവിക്ഷേത്രം

31) കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം

32) അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തൃശൂർ

33) കടപ്പൂർ ദേവി ക്ഷേത്രം

34) കാമേക്ഷി ഭഗവതി ക്ഷേത്രം

35) കണ്ണന്നൂർ ഭഗവതി ക്ഷേത്രം

36) അയിരൂർ പിഷാരിക്കൽ ദുർഗ്ഗ ക്ഷേത്രം, എറണാകുളം

37) കാരമുക്ക് ഭഗവതി ക്ഷേത്രം, തൃശൂർ

38) കാരയിൽ ഭഗവതി ക്ഷേത്രം

39) മയിൽപ്പുറം ഭഗവതി ക്ഷേത്രം

40) കരുവലയം ഭഗവതി ക്ഷേത്രം

41) കാപീട് ഭഗവതി ക്ഷേത്രം

42) കടലൂർ ഭഗവതി ക്ഷേത്രം

43) കാട്ടൂർ ദുർഗ്ഗ ക്ഷേത്രം

44) വേങ്ങൂർ ഭഗവതി ക്ഷേത്രം

45) കിടങ്ങോത്ത് ഭഗവതി ക്ഷേത്രം

46) കീഴഡൂർ ഭഗവതി ക്ഷേത്രം

47) വിളപ്പായ ഭഗവതി ക്ഷേത്രം

48) കൊരട്ടി ചിറങ്ങര ദേവി ക്ഷേത്രം, തൃശൂർ

49) വയക്കൽ ദുർഗ്ഗ ക്ഷേത്രം

50) വിളയംകോട് ഭഗവതി ക്ഷേത്രം

51) കോതകുളങ്ങര ഭഗവതി ക്ഷേത്രം

52) അന്തിക്കാട് കാർത്യായനി ക്ഷേത്രം, തൃശൂർ

53) കുറിഞ്ഞിക്കാവ് ദുർഗക്ഷേത്രം

54) കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം

55) മാങ്ങാട്ടുക്കാവ് ഭഗവതി ക്ഷേത്രം

56) വിരണ്ടത്തൂർ ഭഗവതി ക്ഷേത്രം

57) മടിപ്പെട്ട ഭഗവതി ക്ഷേത്രം

58) അഴിയൂർ ഭഗവതി ക്ഷേത്രം

59) മാണിക്യമംഗലം കാർത്യായനി ക്ഷേത്രം, കാലടി, എറണാകുളം

60) മറവഞ്ചേരി ഭഗവതി ക്ഷേത്രം

61) മരുതൂർ കാർത്യായനി ക്ഷേത്രം, തൃശൂർ

62) മേഴക്കുന്നത്ത് ഭഗവതി ക്ഷേത്രം

63) ആറ്റൂർ കാർത്യായനി ക്ഷേത്രം, മുള്ളൂർക്കര, തൃശൂർ

64) മുക്കോല ഭഗവതി ക്ഷേത്രം

65) നെല്ലൂർ ഭഗവതി ക്ഷേത്രം

66) നെല്ലുവായിൽ ഭഗവതി ക്ഷേത്രം

67) ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, പാലക്കാട്

68) അഴകം ദേവി ക്ഷേത്രം, കൊടകര, തൃശൂർ

69) പന്നിയങ്കര ദുർഗ്ഗ ക്ഷേത്രം

70) പന്തല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ

71) പത്തിയൂർ ദുർഗ്ഗ ക്ഷേത്രം ,ആലപ്പുഴ

72) ചേരനെല്ലൂർ ഭഗവതി ക്ഷേത്രം

73) പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം

74 പേരണ്ടിയൂർ ദേവി ക്ഷേത്രം

75) പിഷാരിക്കൽ ഭഗവതി ക്ഷേത്രം, തൃശൂർ

76) പോത്തന്നൂർ ദുർഗ്ഗ ക്ഷേത്രം

77) പുന്നാരിയമ്മ ക്ഷേത്രം

78) പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം

79) പുതൂർ ദുർഗ്ഗ ക്ഷേത്രം

80) പൂവത്തശ്ശേരി ദുർഗ്ഗ ക്ഷേത്രം

81) ഋണനാരായണം ദേവിക്ഷേത്രം

82) ഭക്തിശാല ഭഗവതി ക്ഷേത്രം

83) ശിരസിൽ ദേവി ക്ഷേത്രം

84) തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം, തൃശൂർ

85) തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം

86) തെച്ചിക്കോട്ടുക്കാവ് ദുർഗ്ഗ

87) തേവലക്കോട് ദേവിക്ഷേത്രം

88) തിരുക്കുളം ദേവി ക്ഷേത്രം

89) തിരുവല്ലത്തൂർ ദേവി ക്ഷേത്രം

90) തോട്ടപ്പള്ളി ദേവി ക്ഷേത്രം, തൃശൂർ

91) തൊഴുവന്നൂർ ഭഗവതി ക്ഷേത്രം

92) തൃച്ചമ്പരം ഭഗവതി ക്ഷേത്രം, കണ്ണൂർ

93) തൃക്കണ്ടിക്കാവ് ഭഗവതി

94) തൃക്കാവ് ദുർഗ്ഗ

95) തൃപ്പേരി ഭഗവതി

96) ഉളിയന്നൂർ ദേവി ക്ഷേത്രം

97) ഉണ്ണന്നൂർ ദേവി ക്ഷേത്രം

98) ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ

99) ഉഴലൂർ ദേവി ക്ഷേത്രം

100) വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം

101) വള്ളൂർ ദുർഗ്ഗ ക്ഷേത്രം

102) വരക്കൽ ദുർഗ്ഗ ക്ഷേത്രം

103) കിഴക്കാണിക്കാട് ദേവിക്ഷേത്രം

104) വെളിയന്നൂർ ദേവി ക്ഷേത്രം

105) ഭക്തിശാല ക്ഷേത്രം

106) വെളളികുന്ന് ഭഗവതി ക്ഷേത്രം

107) വലിയപുരം ദേവി ക്ഷേത്രം

108) കുരിങ്ങാച്ചിറ ദേവി ക്ഷേത്രം

Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads