ഡൈനമോ
From Wikipedia, the free encyclopedia
Remove ads
വൈദ്യുത ജനിത്രത്തിന്റെ മറ്റൊരു പേരാണ് ഡൈനാമൊ എങ്കിലും കമ്മ്യൂട്ടേറ്ററിന്റെ സഹായത്തോടെ നേർധാരാ വൈദ്യുതി(DC Current) ഉത്പാദിപ്പിക്കുന്ന ജനറേറ്ററുകളെയാണ് ഇന്ന് ഡൈനാമൊ എന്ന് വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. വ്യവസായങ്ങൾക്ക് വേണ്ടി വിദ്യുഛക്തി ഉത്പാദിപ്പിക്കുന്ന ഡൈനാമോകളായിരുന്നു ആദ്യത്തെ വൈദ്യുത ജനിത്രങ്ങൾ. വൈദ്യുത മോട്ടോർ, പ്രത്യാവർത്തിധാരാ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആൾട്ടർനേറ്റർ, റോട്ടറി ആൾട്ടർനേറ്റർ മുതലായ ഊർജ്ജ പരിവർത്തന ഉപാധികളുടെ മുൻഗാമിയായിരുന്നു ഡൈനമോ. പ്രത്യാവർത്തി ധാരാ വൈദ്യുതിയുടെ ആധിപത്യവും കമ്മ്യൂട്ടേറ്ററുകളുടെ പോരായ്മകളും സോളിഡ് സ്റ്റേറ്റ് ഉപാധികൾ കൊണ്ട് പ്രത്യാവർത്തി ധാരാ വൈദ്യുതിയെ നേർധാരാ വൈദ്യുതിയായി എളുപ്പത്തിൽ മാറ്റാമെന്നതും ഒക്കെ കാരണം ഡൈനാമോകൾ ഇന്ന് ഊർജ്ജോത്പാദനത്തിന് അധികം ഉപയോഗിക്കുന്നില്ല.മൈക്കൽ ഫാരഡേ ആണ് ഡൈനാമോ കണ്ടുപിടിച്ചത്.

Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads