സോങ്ഘ
From Wikipedia, the free encyclopedia
Remove ads
ഭൂട്ടാനിൽ അഞ്ച് ലക്ഷത്തിലധികം ആൾക്കാർ സംസാരിക്കുന്ന സിനോ ടിബറ്റൻ കുടുംബത്തിൽപ്പെട്ട ഭാഷയാണ് സോങ്ഘ അല്ലെനിൽ ഭൂട്ടാനീസ് (རྫོང་ཁ་ [dzoŋ'kʰa]), ഭൂട്ടാൻ രാജ്യത്തിലെ ഏക ഔദ്യോഗിക ഭാഷയാണിത്.[4] ടിബറ്റൻ ലിപിയാണ് ഈ ഭാഷ എഴുതാനായി ഉപയോഗിക്കുന്നത്.

സോങ്ഘ എന്ന വാക്കിനർത്ഥം "കോട്ടകളുടെ ഭാഷ" എന്നാണ്. ഖ എന്നാൽ ഭാഷ എന്നും സോങ് എന്നാൽ കോട്ട എന്നുമാണ് അർത്ഥം. ഭൂട്ടാൻ ഏകീകരിച്ച ഷബ്ദ്രുങ് റിമ്പോച്ചെ സ്ഥാപിച്ച കോട്ടകളാണ് സോങ് എന്നറിയപ്പെടുന്നത്. ഇതേ വാസ്തുശില്പ ശൈലി തിബറ്റിലും നിലവിലുണ്ട്. 2013-ലെ കണക്കനുസരിച്ച് മാതൃഭാഷ എന്ന നിലയിൽ സോങ്ഘ ഭാഷ സംസാരിക്കുന്ന 171,080 ആൾക്കാരുണ്ട്. ആകെ 640,000 പേർ ഈ ഭാഷ സംസാരിക്കുന്നവരായുണ്ട്.[5]
Remove ads
ഉപയോഗം
ഭൂട്ടാനിലെ പടിഞ്ഞാറൻ പ്രദേശത്തെ എട്ട് ജില്ലകളിൽ സോങ്ഘയോ ഇതിന്റെ ഭാഷാഭേദങ്ങളോ ആണ് പ്രധാന ഭാഷകൾ. വാങ്ഡ്യൂ ഫോഡ്രാങ്, പുനഖ, തിംഫു, ഗാസ, പാറൊ, ഹാ, ഡഗാന, ചൂഖ എന്നിവയാണ് ഈ ജില്ലകൾ.[6] കലിംപോങ് എന്ന ഇന്ത്യൻ പട്ടണത്തിനടുത്തും ഈ ഭാഷ സംസാരിക്കുന്നവരുണ്ട്. ഒരിക്കൽ ഭൂട്ടാന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇപ്പോൾ പശ്ചിമ ബംഗാൾ സംസ്ഥാനത്തിന്റെ ഭാഗമാണ്.
1971-ൽ സോങ്ഘ ഭൂട്ടാന്റെ ദേശീയ ഭാഷയായി പ്രഖ്യാപിക്കപ്പെട്ടു.[7] ഭൂട്ടനിലെ എല്ലാ സ്കൂളുകളിലും സോങ്ഘ പഠിക്കുന്നത് നിർബന്ധമാണ്. ഈ ഭാഷ മാതൃഭാഷയല്ലാത്ത പ്രദേശങ്ങളിലും (തെക്ക്, കിഴക്കൻ പ്രദേശങ്ങൾ) ഇപ്പോൾ ബന്ധഭാഷയായി ഉപയോഗിക്കുന്നത് ഇതാണ്. 2003-ലെ ഭൂട്ടാനീസ് ചലച്ചിത്രമായ ട്രാവലേഴ്സ് ആന്റ് മജീഷ്യൻസ് പൂർണ്ണമായും ഈ ഭാഷയിലാണ്.
Remove ads
എഴുത്ത് സമ്പ്രദായം
തിബറ്റൻ അക്ഷരമാല ഉപയോഗിച്ചാണ് സോങ്ഘ എഴുതുന്നത്. ഈ അക്ഷരമാലയി മുപ്പത് അടിസ്ഥാന വ്യഞ്ജന അക്ഷരങ്ങളാണുള്ളത്. ഉച്ചൻ ലിപിയുടെ ഭൂട്ടാനിലെ രൂപമുപയോഗിച്ചാണ് സോങ്ഘ എഴുതുന്നത്. ജോയി ജോറ്റ്ഷം എന്നീ പേരുകളിലാണ് എഴുതുന്ന ലിപി അറിയപ്പെടുന്നത്. അച്ചടിക്കുന്ന ലിപിയെ ഷും എന്നാണ് വിളിക്കുന്നത്.[8]
റോമൻ ലിപി
റോമൻ ലിപികൾ ഉപയോഗിച്ച് സോങ്ഘ ഭാഷ എഴുതുവാൻ പല രീതികളുണ്ട്. പൂർണ്ണമായി ശരിയായ ഉച്ചാരണം കൊണ്ടുവരുവാൻ ഈ രീതികൾക്കൊന്നും തന്നെ സാധിച്ചിട്ടില്ല.[9] സോങ്ഘ ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ രീതി പൊതുവിൽ ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ചിലർ ലൈബ്രറി ഓഫ് കോൺഗ്രസ് രീതി, വൈലി ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം, എ.എൽ.എ.-എൽ.സി. റോമനൈസേഷൻ സിസ്റ്റം, ഐ.പി.എ.-അടിസ്ഥാനമാക്കിയുള്ള ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം എന്നിവ ഉപയോഗിക്കുന്നുണ്ട്. ഫൊണറ്റിക് ട്രാൻസ്‌ലിറ്ററേഷൻ സിസ്റ്റം കൊണ്ടുവന്നത് ജോർജ്ജ് വാൻ ഡ്രയം എന്ന ഭാഷാശാസ്ത്രജ്ഞനാണ്.[7]
Remove ads
വർഗ്ഗീകരണവും ബന്ധമുള്ള ഭാഷകളും
ഒരു ദക്ഷിണ തിബറ്റിക് ഭാഷയാണ് സോങ്ഘ എന്നാണ് കണക്കാക്കപ്പെടുന്നത്. സിക്കിമീസ്, മറ്റ് ഭൂട്ടാനീസ് ഭാഷകളായ ചോകാങ്‌ഗ്ക, ബ്രോക്പ, ബ്രോക്കറ്റ് ലാഖ എന്നീ ഭാഷകളുമായി സോങ്ഘ ഭാഷയ്ക്ക് ബന്ധമുണ്ട്. ഈ ഭാഷകൾ സംസാരിക്കുന്നവർക്ക് പരസ്പരം ഒരു പരിധിവരെ മനസ്സിലാക്കുവാൻ സാധിക്കും.
തിബറ്റിലെ ചുംബി താഴ്വരയിൽ സംസാരിക്കുന്ന ദക്ഷിണ തിബറ്റൻ ഭാഷയായ ജുമോവയുമായി സോങ്ഘയ്ക്ക് അടുത്ത ബന്ധമാണുള്ളത്.[10] ആപേക്ഷികമായി സ്റ്റാൻഡേഡ് ടിബറ്റൻ ഭാഷയുമായി ഇതിന് വളരെ വിദൂരബന്ധം മാത്രമാണുള്ളത്. സംസാരത്തിൽ നിന്ന് സോങ്ഘയും ടിബറ്റൻ ഭാഷയും തമ്മിൽ പരസ്പരം മനസ്സിലാക്കാൻ സാധിക്കുകയില്ല. ക്ലാസ്സിക്കൽ ടിബറ്റൻ ഭാഷയ്ക്ക് ആധുനിക ടിബറ്റൻ ഭാഷയിലും സോങ്ഘയിലും വലിയ സ്വാധീനമുണ്ട്. ഭൂട്ടാനിൽ ചോകെ എന്നറിയപ്പെട്ടിരുന്ന ഈ ഭാഷ നൂറ്റാണ്ടുകളായി ബുദ്ധസന്യാസിമാർ ഒരു ഭരണഭാഷ എന്ന നിലയിൽ ഉപയോഗിച്ചുവന്നിരുന്നു. ഭൂട്ടാനിൽ 1960-കൾ വരെ ചോക ഭാഷയിലായിരുന്നു വിദ്യാഭ്യാസം നൽകിയിരുന്നത്. പിന്നീടാണ് സോങ്ഘ ഭാഷയിൽ വിദ്യാഭ്യാസം നൽകുവാൻ ആരംഭിച്ചത്.[11]
ക്ലാസ്സിക്കൽ ടിബറ്റൻ ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞുണ്ടായതാണെങ്കിലും സോങ്ഘ ഭാഷയിൽ ധാരാളം സ്വരവ്യത്യാസങ്ങളുണ്ട്. ഇത് ഒരേ ഉച്ചാരണമുള്ള വാക്കുകൾ എഴുതുന്നതിനും വാക്കുകൾ ഉച്ചരിക്കുന്നതിനും വലിയ വ്യത്യാസങ്ങളുള്ള സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്.[12]
ഇതും കാണുക
- സോങ്ഘ അക്കങ്ങൾ
- ഭൂട്ടാനിലെ ഭാഷകൾ
References
ഗ്രന്ഥസൂചിക
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads