എബണേസീ
From Wikipedia, the free encyclopedia
Remove ads
എരികേൽസ് നിരയിലെ ഒരു സസ്യകുടുംബമാണ് എബണേസീ (Ebenaceae). സംഗീത ഉപകരണങ്ങളും കൗതുകവസ്തുക്കളും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കരിമരം ഉൾപ്പെടുന്ന കുടുംബമാണിത്. 4 ജനുസുകളിലായി 768 സ്പീഷിസ് മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുന്ന ഇവ ഉഷ്ണമേഖലാപ്രദേശങ്ങളിൽ[2] ലോകത്ത് എമ്പാടും കണ്ടുവരുന്നുണ്ട്. തടിക്കും ഭക്ഷ്യയോഗ്യമായ പഴങ്ങൾക്കുവേണ്ടിയും അലങ്കാരത്തിനായും ഇവയെ വളർത്തുന്നുണ്ട്. ഈ കുടുംബത്തിലെ മൗറീഷ്യസിൽ കാണുന്ന മൗറീഷ്യസ് എബണിയെ 17 -ആം നൂറ്റാണ്ടിൽ ഡച്ചുകാർ അമിതമായി മുറിക്കുകയുണ്ടായി.
Remove ads
ജനുസുകൾ
എബണേസീ കുടുംബത്തിൽ നാലു ജനുസുകളാണുള്ളത്. ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ കഴിഞ്ഞ നൂറ്റാണ്ടിൽ 7 ജനുസുകകൾ വരെ ഈ കുടുംബത്തിൽ ഉൾപ്പെടുത്തിയിരുന്നു.[2] എന്നാൽ തന്മാത്രാപഠനങ്ങൾ ഇതിനെ നാലിൽ ഒതുക്കി.
Remove ads
കേരളത്തിൽ കാണുന്നവ
എബണേസീ സസ്യകുടുംബത്തിലെ കേരളത്തിൽ കണ്ടുവരുന്ന ചിലമരങ്ങൾ ഇവയാണ്. കാട്ടുതുവര, തെണ്ട്, മലയകത്തി, കാരി (മരം), കാരമരം, ചെറുതുവര, പനച്ചി, കരിമരം, എലിച്ചുഴി, കാക്കക്കരിമരം, മെരുവാലം, കരി (മരം), കരിന്താളി, കരുങ്ങാലി, കരിഞ്ചോര, കാട്ടുപനച്ചി, ഇലക്കട്ട, മഞ്ഞത്തുവര, കരിമരം (Diospyros crumenata), അകിൽ (Aquilaria malaccensis)
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads