ഇബ്രാഹിം അൽകാസി
From Wikipedia, the free encyclopedia
Remove ads
ഇന്ത്യയിലെ പ്രമുഖ നാടകപ്രവർത്തകരിൽ ഒരാളായിരുന്നു ഇബ്രാഹിം അൽകാസി.[1] ഒരു നല്ല ചിത്രകാരൻകൂടിയായിരുന്ന ഇദ്ദേഹം(18 ഒക്ടോബർ 1925 - 4 ഓഗസ്റ്റ് 2020).[2]നാഷനൽ സ്കൂൾ ഓഫ് ഡ്രാമ വിട്ടതിനുശേഷം ഡൽഹിയിൽ ആർട്ട് ഹെറിറ്റേജ് എന്ന ഗാലറി നടത്തിയിരുന്നു.
Remove ads
ജീവിതരേഖ
1925 ഒക്ടോബർ 18നു പൂനയിൽ പുണെയിലെ സമ്പന്ന കുടുംബത്തിൽ ഒൻപതു മക്കളിലൊരാളായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ്, ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്നസൗദി അറേബ്യൻ സ്വദേശിയും മാതാവ് കുവൈറ്റ് സ്വദേശിനിയുമായിരുന്നു[3]. ഇന്ത്യ–പാക്ക് വിഭജനത്തിനുശേഷം കുടുംബാംഗങ്ങളേറെയും പാക്കിസ്ഥാനിലേക്കു കുടിയേറിയപ്പോൾ അൽക്കാസി മാത്രം ഇന്ത്യയിൽ തുടർന്നു. പൂന സെന്റ് വിൻസെന്റ്സ് ഹൈസ്കൂൾ, മുംബൈ സെന്റ് സേവിയേഴ്സ് കോളജ്, ലണ്ടൻ റോയൽ അക്കാദമി ഒഫ് ഡ്രമാറ്റിക്ക് ആർട്ട്സ് എന്നിവിടങ്ങളിലായിരുന്നു പഠനം.[4]. ഭാര്യ റോഷനായിരുന്നു പല നാടകങ്ങളുടെയും കോസ്റ്റ്യൂം ഡയറക്ടർ.[5]
1940കളിലും അൻപതുകളിലും 1962 വരെ മുംബൈയിൽ ഗ്രീക്ക് ദുരന്തനാടകങ്ങളം ഷെയ്ക്സ്പിയർ നാടകങ്ങളും ഉൾപ്പെടെ അവതരിപ്പിച്ചു ശ്രദ്ധേയനായ ശേഷമാണു ഡൽഹിയിലേക്കു തട്ടകം മാറ്റിയത്. 1962ൽ ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഒഫ് ഡ്രാമാ ആൻഡ് ഏഷ്യൻ തിയെറ്റർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി. 1977 വരെ തൽസ്ഥാനത്തു തുടർന്നു.[3]നസീറുദ്ദീൻ ഷാ, ഓം പുരി, വിജയ മേത്ത, രോഹിണി ഹട്ടംഗഡി തുടങ്ങിയ പ്രതിഭകൾ സ്കൂൾ ഒഫ് ഡ്രാമയിൽ അൽകാസിയുടെ വിദ്യാർത്ഥികളായിരുന്നു
മുംബൈ തിയെറ്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള നാടകവിദ്യാലയം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഗിരിഷ് കർണാടിന്റെ തുഗ്ലക്ക്, ധരംവീർ ഭാരതിയുടെ അന്ധാ യുഗ്, മോഹൻ രാകേഷിന്റെ ആഷാഢ് കാ ഏക് ദിൻ തുടങ്ങിയ നാടകങ്ങൾ അൽക്കാസി അരങ്ങിലെത്തിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
2020 ഓഗസ്റ്റ് 4 ന് അന്തരിച്ചു. ഭാര്യ റോഷനായിരുന്നു പല നാടകങ്ങളുടെയും കോസ്റ്റ്യൂം ഡയറക്ടർ. എൻ.എസ്.ഡി മുൻ ഡയറ്കടർ ആയ അമൻ അല്ലാനയും ഫൈസൽ അൽകാസിയും പുത്രന്മാരാണ്. അമൻ അല്ലാന എൻ.എസ്.ഡി മുൻ ഡയറ്കടറായിരുന്നു.
Remove ads
പുരസ്കാരങ്ങൾ
- 1962ൽ കേന്ദ്രസംഗീതനാടക അക്കാദമി പുരസ്കാരം.
- 1966ൽ പത്മശ്രീ പുരസ്കാരം.
- 2011ൽ പത്മവിഭൂഷൺ പുരസ്കാരം.[6]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads