എഡ്വേർഡ് ജെന്നർ

From Wikipedia, the free encyclopedia

എഡ്വേർഡ് ജെന്നർ
Remove ads

ലോകത്തിലെ ആദ്യത്തെ വാക്സിൻ എന്നറിയപ്പെടുന്ന വസൂരി വാക്സിൻ കണ്ടുപിടിച്ചതിന്റെ പേരിൽ ലോകപ്രശസ്തനായ ഇംഗ്ലീഷുകാരനായ ഭിഷഗ്വരനും ശാസ്ത്രജ്ഞനുമാണ് എഡ്വേർഡ് ജെന്നർ (Edward Jenner), FRS (17 മെയ് 1749 – 26 ജനുവരി 1823). രോഗപ്രതിരോധ ശാസ്ത്രത്തിന്റെ (Immunology) പിതാവ് എന്ന് പേരിൽ കൂടി അദ്ദേഗം അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കണ്ടുപിടിത്തം ഏറ്റവും കൂടുതൽ ജീവനുകൾ രക്ഷപെടാൻ കാരണമായ ഒന്നാണ് എന്ന് വിലയിരുത്തപ്പെടുന്നു.[1][2][3] വൈദ്യശാസ്ത്രത്തിനുപുറമേ പക്ഷിനിരീക്ഷണം, ഭൂവിജ്ഞാനീയം, ജന്തുക്കളെക്കുറിച്ചുള്ള പഠനം തുടങ്ങി പല ശാസ്ത്ര വിഷയങ്ങളിലും ജെന്നർ തത്പരനായിരുന്നു.

വസ്തുതകൾ എഡ്വേർഡ് ജെന്നർ, ജനനം ...
Remove ads

ജീവിതരേഖ

ഇംഗ്ലണ്ടിലെ ബർക്ക് ലിയിൽ ഗ്ലൗസസ്റ്റർ എന്ന പ്രദേശത്താണ് എഡ്വേർഡ് ജെന്നർ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം വൈദ്യശാസ്ത്ര പഠനത്തിൽ ഏർപ്പെട്ടു. ലണ്ടനിലുള്ള പ്രസിദ്ധനായ ഡോ.ജോൺഹണ്ടറുടെ കൂടെ ചേർന്ന് ജെന്നർ വൈദ്യശാസ്ത്രത്തിൽ അഭ്യസനം തുടർന്നു. പിന്നീട് ജെന്നർ ബർക്ക് ലിയിലേക്ക് മടങ്ങി ഡോക്ടറായി പ്രാക്ടീസ് ചെയ്തു. [4]

വാക്സിനേഷൻ

തന്റെ പ്രാക്ടീസിനിടെ ഗോവസൂരി പിടിപെട്ട നിരവധിയാളുകളെ അദ്ദേഹത്തിന് ചികിത്സിക്കേണ്ടി വന്നു. അക്കാലത്ത് അവിടെ പ്രചാരത്തിലിരുന്ന ഒരു വിശ്വാസം ഗോവസൂരി പിടിപെടുന്ന ഒരാൾക്ക് ഒരിക്കലും മസൂരി ഉണ്ടാകുകയില്ലെന്നായിരുന്നു. ജെന്നർ ഈ കാര്യത്തെക്കുറിച്ച് നിരന്തര പരീക്ഷണങ്ങൾ നടത്തി. വാക്സിനിയ എന്ന ലാറ്റിൻ പദത്തിന്റെ അർഥം ഗോവസൂരി എന്നാണ്. 1796 മേയ് 14ന് എട്ടുവയസ്സുള്ള ജെയിംസ് ഫിപ്സ് (James Phipps) എന്ന കുട്ടിക്ക് ജെന്നർ ഗോവസൂരി പ്രയോഗം നടത്തി. ഗോവസൂരി പിടിപെട്ട ഒരു കറവക്കാരിയുടെ ശരീരത്തിൽ നിന്നും എടുത്ത ചലമാണ് കുത്തിവച്ചത്. അതിനുശേഷം ജൂലൈ ഒന്നാം തീയതി ആ കുട്ടിയുടെ ദേഹത്ത് ശക്തിയായ മസൂരി ബാധിച്ച ആളിന്റെ ദേഹത്തുനിന്നുമുള്ള ചലം കുത്തിവച്ചു. രണ്ടാഴ്ചയോളം ജെന്നറും ആ കുട്ടിയുടെ അമ്മയും ആകാംക്ഷയോടെ കാത്തിരുന്നു. കുട്ടിക്ക് വസൂരിയുടെ ലക്ഷണങ്ങൾ ഒന്നും കണ്ടില്ല. പിന്നീട് മറ്റു പലരിലും ഇതേ പരീക്ഷണങ്ങൾ തുടർന്നു. ഈ സമ്പ്രദായത്തിന് ജെന്നർ വാക്സിനേഷൻ എന്നു പേരും നൽകി. 1798-ൽ ഗോവസൂരി പ്രയോഗത്തെക്കുറിച്ച് ദീർഘമായി പ്രതിപാദിക്കുന്ന ഒരു പ്രബന്ധം അദ്ദേഹം പ്രസിദ്ധപ്പെടുത്തി.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads