ഈലം

From Wikipedia, the free encyclopedia

Remove ads

ഇറാനിലെ ആദിമനിവാസികളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നവരാണ്‌ ഈലം ജനത (ഈലമൈറ്റുകൾ എന്നും അറിയപ്പെടുന്നു - Elam, Elamites). ക്യൂനിഫോം എഴുത്തുകളിൽ നിന്നും ചരിത്രരേഖകളിൽ നിന്നും ഉള്ള അറിവുകളനുസരിച്ച് ഇന്നത്തെ ഇറാനിലെ ഖുസിസ്താൻ പ്രവിശ്യ, ഫാഴ്സിന്റെ പടിഞ്ഞാറൻ പാതി എന്നിവയാണ് ഇവരുടെ പ്രധാന ആവാസമേഖലയായിരുന്നത്എന്നു കരുതുന്നു.[1]

ഈലമൈറ്റ്

Thumb
ഈലമൈറ്റ് ലിപിയിലുള്ള ഒരു ഫലകം

ഈലമൈറ്റ് എന്നറിയപ്പെടുന്ന ഇവരുടെ ഭാഷയും ലിപിയും ഹഖാമനി സാമ്രാജ്യകാലത്ത് ഒരു ഔദ്യോഗികഭാഷയായിരുന്നു. ഈലമൈറ്റ് ലിപിയിൽ നിന്നാണ് പുരാതന പേർഷ്യൻ ലിപി ഉടലെടുത്തത് എന്നുകരുതുന്നു. പുരാതനപേർഷ്യൻ ലിപി വികസിച്ചത് ദാരിയസിന്റെ ഭരണകാലത്താണ്. ബെഹിസ്തൂൻ സ്മാരകത്തിലെ ആദ്യകാലകുറീപ്പുകൾ എലമൈറ്റ് ലിപിയിലാണ്. അക്കാഡിയനിലും പുരാതന പേർഷ്യനിലുമാണ് അത് പിന്നീട് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇതിൽ നിന്നും പുരാത പേർഷ്യൻ ലിപിയുടെ ഉപജ്ഞാതാക്കളെ ഈലമൈറ്റ് ലിപി വളരെ സ്വാധീനിച്ചിരുന്നു എന്ന് കണക്കാക്കാം. പെഴ്സെപോളിസിൽ നിന്നും ലഭിച്ചിട്ടുള്ള കോട്ട-ഖജനാവ് രേഖകളിൽ നിന്നും (Fortification and Treasury text) പേർഷ്യൻ ഭരണവ്യവസ്ഥയിൽ എലമൈറ്റ് ലിപിക്ക് ചോദ്യം ചെയ്യാനാകാത്ത സ്വാധീനം ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.[1]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads