കൃമി ബാധ

From Wikipedia, the free encyclopedia

കൃമി ബാധ
Remove ads

മനുഷ്യരിൽ, കൃമിബാധ (കൃമികടി) അഥവാ എന്ററോബിയാസിസ് (Enterobiasis) ഉണ്ടാക്കുന്നത്‌ എന്ററോബിയസ് വെർമികുലാരിയസിസ് (Enterobius vermicularis )എന്ന പേരുള്ള ഒരിനം ചെറിയ ഉരുളൻ പരാദ വിരകൾ (Parasitic Nematode) ആണ്. സൂചിവിര (Pinworm ) എന്നും ഇവ അറിയപ്പെടുന്നു. കുട്ടികളിൽ ഈ രോഗം സാധാരണമാണ്. [1][2] മലിനമായ കൈകളിലൂടെയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ഇവയുടെ മുട്ടകൾ ഉള്ളിൽ കടന്നാണ് രോഗ ബാധ ഉണ്ടാകുന്നത്. മലദ്വാരത്തിനു ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുന്നതാണ് മുഖ്യ രോഗ ലക്ഷണം. ഈ വിരകളുടെ മുട്ടകൾ ഉള്ളിൽ കടന്ന് രോഗ ലക്ഷണങ്ങൾ പ്രകടമാകാൻ 4-6 ആഴ്ചകൾ എടുക്കും. കുടുംബങ്ങളിലോ സ്ഥാപനങ്ങളിലോ ഉള്ള അംഗങ്ങൾക്ക് കൃമി ബാധ ഉണ്ടെങ്കിൽ രോഗമുക്തിക്ക് എല്ലാവരും ഒരേസമയം ചികിത്സക്ക് വിധേയരാകേണ്ടാതാണ് - അല്ലെങ്കിൽ പൂർണമല്ലാത്ത രോഗമുക്തിയോ, പുനർരോഗബാധയോ സാധാരണമാണ്.

Thumb
കൃമിയുടെ ജീവചക്രം.
വസ്തുതകൾ കൃമി ബാധ, സ്പെഷ്യാലിറ്റി ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads