അപസ്മാരം
From Wikipedia, the free encyclopedia
Remove ads
തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ് അപസ്മാരം. മസ്തിഷ്കത്തിൽ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം.സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.
Remove ads
ലക്ഷണങ്ങൾ
അപസ്മാരം ബാധിക്കുന്ന സമയം രോഗിക്കുതന്നെ മനസ്സിലാകും. രോഗി നിശ്ചലനായി യാതൊന്നും ശ്രദ്ധിക്കാതെയിരിക്കുന്നതാണ് പ്രധാന ലക്ഷണം. ഇതു നിമിഷങ്ങളോളം നീണ്ടു നിൽക്കും. തുടർന്ന് കൈകളും കാലുകളും മുഖവും കോച്ചിവലിക്കുന്നു. ഈ സമയത്ത് അപകടങ്ങൾ സംഭവിക്കാൻ ഇടയുണ്ട്. . വായിൽ നിന്നു നുരയും പതയും വരും. അതിനുശേഷം കുറേ സമയം രോഗി ബോധരഹിതനായിരിക്കും. ആ സമയം രോഗിയെ ഉണർത്തിയില്ലെങ്കിൽ രോഗി ദീർഘനേരത്തേക്ക് ഉറങ്ങും. പിന്നെ ഉണർന്ന് എഴുന്നേല്ക്കുമ്പോൾ കഴിഞ്ഞതൊന്നും ഓർമ കാണുകയില്ല.ചിലപ്പോൾ തലവേദനയും കാണും.ശരീരത്തിന്റെ ഒരു ഭാഗത്ത് മാത്രമായോ മൊത്തമായോ ഈ രോഗം ബാധിക്കാം. ഏതെല്ലാം ഭാഗങ്ങളിൽ കോച്ചിവലിക്കൽ വരുന്നു എന്നതനുസരിച്ച് തലച്ചോറിലെ ഏതു ഭാഗമാണ് രോഗത്തിനു കാരണം എന്നു മനസ്സിലാക്കാം.ചുഴലി എന്നും ഈ രോഗം അറിയപ്പെടുന്നുണ്ട്.
Remove ads
വിഭാഗങ്ങൾ
ഗ്രാൻഡ്മാൽ, പെറ്റിറ്റ്മാൽ, സൈക്കോമോട്ടോർ, മയോക്ലോണസ്, ഇൻഫന്റൈൽ സ്പാസം റിഫ്‌ളക്‌സ് എപ്പിലെപ്‌സി എന്നിങ്ങനെ അപസ്മാരത്തെ പലതായി തരംതിരിച്ചിരിക്കുന്നു.
കാരണങ്ങൾ
ജനിതക രോഗങ്ങൾ പാരമ്പര്യമായി വരുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പക്ഷേ, ജനിതകകാരണങ്ങൾകൊണ്ടു മാത്രം ഒരാൾക്ക് അപസ്‌മാരമുണ്ടാവില്ല.
രോഗികളുടെ ഉറക്കമിളയ്‌ക്കൽ, ശക്‌തിയായ പനി, ഉത്‌കണ്‌ഠയും വൈകാരികവിക്ഷോഭവും, ചില മരുന്നുകളുടെ ഉപയോഗം, തുടർച്ചയായ ടിവി കാണൽ, തെറ്റുന്ന മാസമുറ എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് അപസ്‌മാരമുണ്ടാകാം.
- പ്രസവസമയത്ത് കുട്ടിയുടെ തലച്ചോറിനേല് ക്കുന്ന ക്ഷതം, ബുദ്ധിമുട്ടുണ്ടാക്കിയ പ്രസവം, വേദന തുടങ്ങി വളരെ കഴിഞ്ഞുള്ള പ്രസവം, ഫോർസെപ്‌സ് ഉപയോഗിച്ചുള്ള പ്രസവം
- ജന്മനാ മസ്‌തിഷ്‌കത്തിനുണ്ടാകുന്ന വൈകല്യങ്ങൾ.
- റോഡപകടം, വീഴ്‌ച എന്നിവ വഴി തലച്ചോറിനേല് ക്കുന്ന ക്ഷതം
- മസ്‌തിഷ്‌കത്തിലെ വീക്കം, അണുബാധ മുതലായവ.
- മസ്‌തിഷ്‌കത്തിലെ മുഴകൾ, രക്‌തസ്രാവം, രക്‌തക്കുഴലുകൾക്ക് ജന്മനാ ഉണ്ടാകുന്ന വൈകല്യങ്ങൾ, ബോധക്ഷയം.
- മസ്‌തിഷ്‌കത്തിനകത്ത് നടത്തുന്ന ശസ്‌ത്രക്രിയകൾ.
- വൃക്കകളുടെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകൾ.
- രക്‌തത്തിലെ പഞ്ചസാര, ലവണങ്ങൾ, കാത്സ്യം എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ.
- മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം
- പനിമൂലം കുട്ടികൾക്ക് ഇടയ്‌ക്കിടെയുണ്ടാകുന്ന/ ദീർഘനേരം നീണ്ടുനില്‌ക്കുന്ന അപസ്‌മാരം.
ചികിത്സ
രോഗം വരുന്ന സമയത്ത് പ്രത്യേക ഉപകരണം (ഇലക്‌ട്രോ എൻസെഫലോഗ്രാഫ്) ഉപയോഗിച്ചു തലച്ചോറിൽ നിന്നു പുറപ്പെടുന്ന വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുകയാണെങ്കിൽ അവയുടെ താളക്രമത്തിലുള്ള വ്യത്യാസം ശ്രദ്ധിച്ച് രോഗം ഏതു തരത്തിൽപ്പെടും എന്നു മനസ്സിലാക്കി ചികിത്സ നിർണയിക്കാം.
രോഗം ഒരുതവണ വന്നുകഴിഞ്ഞാൽ വളരെ നാൾ മരുന്നു കഴിക്കേണ്ടി വരും. രോഗം വരുമ്പോൾ അപകടങ്ങളിൽ നിന്ന് രക്ഷിക്കുക എന്നതാണ് പ്രധാനം. ഫിനോബാർബിറ്റോൺ, ഇതോസക്‌സിമൈഡ്, ഫെനിറ്റോയ്ൻ തുടങ്ങിയ മരുന്നുകളാണ് സാധാരണയായി ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ഹിസ്റ്റീരിയ എന്ന അസുഖം ഈ അസുഖത്തിൽ നിന്നു വേർതിരിച്ചറിയണം. തുടരെത്തുടരെ അപസ്മാരം വരുകയും ഇടയ്‌ക്കൊന്നും രോഗി ബോധം കൈവരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് സ്റ്റാറ്റസ് എപ്പിലെപ്റ്റിക്കസ്. ഇത് വളരെ അപകടകാരി ആണ്.
Remove ads
അപസ്മാര ദിനം
ഫെബ്രുവരിയിലെ രണ്ടാമത്തെ തിങ്കളാഴ്ച അന്തർദേശീയ അപസ്മാര ദിനമായി ആചരിക്കുന്നു.[1] 2021 ലെ അപസ്മാരദിനം ഫെബ്രുവരി 08ന്.
അപസ്മാരത്തെക്കുറിച്ച് ദേശീയ തലത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി, ഇന്ത്യയിൽ എല്ലാ വർഷവും നവംബർ 17 ന്, ദേശീയ അപസ്മാരം ദിനം ആചരിക്കുന്നു.[2]
അവലംബം
കുറിപ്പുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads