ഏണസ്റ്റ് റൂഥർഫോർഡ്

ന്യൂസിലാന്റ് ഭൗതികശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia

ഏണസ്റ്റ് റൂഥർഫോർഡ്
Remove ads

ഏണസ്റ്റ് റഥർഫെർഡ്, ബാരൺ റഥർഫെർഡ് ഓഫ് നെൽസണ് ഒന്നാമൻ ‍ ഓ.എം., എഫ്.ആർ.എസ്[1]ഒരു ന്യൂസിലാന്റിൽ ജനിച്ച ബ്രിട്ടീഷ് പൗരനായ ഊർജ്ജതന്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നു. അണുകേന്ദ്രഭൗതികത്തിന്റെ പിതാവായി അറിയപ്പെടുന്നത് ഇദ്ദേഹമാണ്. തന്റെ സ്വർണത്തകിട് പരീക്ഷണത്തിലൂടെ ന്യൂക്ലിയസിന്റെ റഥർഫോർഡ് വിസരണം കണ്ടെത്തിക്കൊണ്ട് ഇദ്ദേഹം ഓർബിറ്റൽ സിദ്ധാന്തത്തിന് തുടക്കം കുറിച്ചു. ന്യൂക്ലിയാർ ഭൗതികത്തിന്റെ പിതാവായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.[2] മൈക്കൽ ഫാരഡേയ്ക്ക് (1791–1867) ശേഷമുണ്ടായ ഏറ്റവും പരീക്ഷണാത്മകതയുള്ള ശാസ്ത്രജ്ഞനായി ഇദ്ദേഹം കണക്കാക്കപ്പെടുന്നു.[2]

റഥർഫോർഡ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഥർഫോർഡ് (വിവക്ഷകൾ) എന്ന താൾ കാണുക. റഥർഫോർഡ് (വിവക്ഷകൾ)
വസ്തുതകൾ ഏണസ്റ്റ് റഥർഫോർഡ്, ജനനം ...

റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ ഹാഫ് ലൈഫ് ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങളിലൂടെയാണ് കണ്ടെത്തപ്പെട്ടത്. റേഡിയോ ആക്റ്റീവതയിലൂടെ ഒരു മൂലകം മറ്റൊന്നായി മാറുന്നുവെന്നും ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ആൽഫാ റേഡിയേഷൻ, ബീറ്റാ റേഡിയേഷൻ എന്നിവയെ കണ്ടെത്തുകയും അവയ്ക്ക് പേരുകൾ നൽകുകയും ചെയ്തത് ഇദ്ദേഹമാണ്.[3] കാനഡയിലെ മക്‌ഗിൽ സർവ്വകലാശാലയിലാണ് ഈ കണ്ടുപിടിത്തം നടന്നത്. 1908-ൽ ഇദ്ദേഹത്തിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് മൂലകങ്ങളുടെ ശിധിലീകരണത്തെപ്പറ്റിയുള്ള പഠനത്തിനും റേഡിയോ ആക്റ്റീവ് മൂലകങ്ങളുടെ രസതന്ത്രം സംബന്ധിച്ച പഠനത്തിനുമാണ്.[4]

1907-‌ൽ ഇദ്ദേഹം ബ്രിട്ടനിലെ മാഞ്ചസ്റ്ററിലുള്ള വിക്ടോറിയ ക്രോസ്സ് സർവ്വകലാശാലയിലേയ്ക്ക് മാറി. ഇദ്ദേഹവും സഹപ്രവർത്തകനും ചേർന്ന് ആൽഫാ റേഡിയേഷൻ യഥാർത്ഥത്തിൽ ഹീലിയം അയോണുകളാണെന്ന് തെളിയിച്ചു. റൂഥർഫോർഡ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തം നടത്തിയത് നോബൽ സമ്മാനം ലഭിച്ചതിനു ശേഷമാണ്. 1911-ൽ തന്മാത്രകളുടെ ചാർജ്ജ് അതിന്റെ ന്യൂക്ലിയസിലാണ് സ്ഥിതി ചെയ്യുന്നത് എന്ന സിദ്ധാന്തം ഇദ്ദേഹം മുന്നോട്ടുവച്ചത്[5] ഇതിന്റെ ചാർജ്ജ് പോസിറ്റീവാണോ നെഗറ്റീവാണോ എന്ന് ഇദ്ദേഹത്തിന് തെളിയിക്കാനായില്ല.[6] തന്മാത്രകളുടെ റൂഥർഫോർഡ് മാതൃക ഇദ്ദേഹം റൂഥർഫോർഡ് സ്കാറ്ററിംഗ് എന്ന പ്രതിഭാസം കണ്ടെത്തുകയും വിശകലനം ചെയ്യുകയും ചെയ്തതിലൂടെയാണ് ഈ തന്മാത്രാ മാതൃകാസിദ്ധാന്തം രൂപീകരിച്ചത്. സ്വർണ്ണ ഫോയിൽ ഉപയോഗിച്ചുള്ള പരീക്ഷണത്തിലൂടെയാണ് റൂഥർഫോർഡ് സ്കാറ്ററിംഗ് പ്രതിഭാസം ഇദ്ദേഹം കണ്ടെത്തിയത്. 1917 -ൽ നൈട്രജനും ആൽഫാ പാർട്ടിക്കിളുകളും തമ്മിലുള്ള ന്യൂക്ലിയാർ പ്രതിപ്രവർത്തനത്തിലൂടെ ആദ്യമായി അണുവിഘടനം നടത്തിയത് ഇദ്ദേഹമാണ്. ഈ പരീക്ഷണത്തിലൂടെ ഇദ്ദേഹം പ്രോട്ടോൺ കണ്ടെത്തുകയും ഇതിന് പേരിടുകയും ചെയ്തു.[7]

ഇദ്ദേഹം 1919-ൽ കേംബ്രിഡ്ജിലെ കാവൻഡിഷ് ലബോറട്ടറിയുടെ ഡയറക്റ്ററായി നിയമിതനായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജെയിംസ് ചാഡ്‌വിക്ക് 1932-ൽ ന്യൂട്രോൺ കണ്ടെത്തുകയുണ്ടായി. 1937-ൽ ഇദ്ദേഹം മരിച്ചതിനുശേഷം ഇദ്ദേഹത്തിന്റെ ശവശരീരം മറവുചെയ്തത് ഐസക് ന്യൂട്ടന്റെ ശവകുടീരത്തിനടുത്തായാണ്. റൂഥർഫോർഡിയത്തിന് (104-ആമത്തെ മൂലകം) 1997-ൽ ഇദ്ദേഹത്തിന്റെ പേര് നൽകപ്പെടുകയുണ്ടായി.

Remove ads

അവലംബങ്ങൾ

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads