ഹിജഡ

From Wikipedia, the free encyclopedia

ഹിജഡ
Remove ads

തെക്കുകിഴക്കേ ഏഷ്യയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ ഹിജഡ (ഹിന്ദി: हिजड़ा, ഉർദു: ہِجڑا ബംഗാളി: হিজরা), എന്നതു കൊണ്ട് അർത്ഥമാക്കുന്നത് സ്ത്രീയോ പുരുഷനോ അല്ലാതെ മൂന്നാമത്തേതായ ലിംഗപ്രകൃതി ഉള്ള വ്യക്തി എന്നാണ്‌ . ഇവരിൽ മിക്കവരും ശാരീരികമായി പുരുഷന്മാരോ സമ്മിശ്രലിംഗികളോ ആണെങ്കിലും സ്ത്രീകളുടെ ശരീരപ്രകൃതിയുള്ളവരും ഉണ്ട്‌. ഭാഷയിൽ അവർ സ്വയം പരാമർശിക്കുന്നത് സ്ത്രീകളായാണ്‌. സ്ത്രീകളെ പോലെ അവർ വസ്ത്രധാരണം ചെയ്യുകയും ചെയ്യുന്നു. പുരുഷനായി ജനിച്ചശേഷം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ഹിജഡകളാകുന്നവരും ഉണ്ടെങ്കിലും ജന്മനാ തന്നെ വ്യതിരിക്തമായ ലിംഗപ്രകൃതി ലഭിച്ചവരാണ്‌ ഇവരിൽ ഏറെയും.[1]ഇംഗ്ലീഷിൽ ഇവരെ യൂനക് (Eunuch) എന്ന് പറയുന്നു. എൽജിബിടീഐ എ സമൂഹത്തിലെ (LGBTIA) ട്രാൻസ് ജെൻഡർ, ഇന്റർസെക്സ് എന്നീ പദങ്ങൾ ഇവരെ ഉദ്ദേശിച്ചു ഉള്ളതാണ്.

Thumb
ഇൻഡ്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയിലെ ഒരു ഹിജഡ
Remove ads

പേരിനുപിന്നിൽ

ഹിജഡ എന്നത് ഒരു ഹിന്ദി നാമമാണ്. ഹിന്ദിയിൽ ഇത്തരക്കാരെ മൂന്ന് തരത്തിൽ വിളിച്ചു വരുന്നു (1)ഹിജഡ, (2)കിന്നർ, (3)ചക്ക,. ബംഗ്ല ഭാഷയിൽ ഇവരെ ഹിജല, ഹിജ്രെ എന്നൊക്കെ വിളിക്കുന്നു. തമിഴിൽ അരവന്നി, അരുവാണി, എന്നും, ഉറുദുവിൽ കുസ്ര എന്നും, പഞ്ചാബിയിൽ ജങ്ക എന്നും, ഗുജറാത്തിയിൽ പാവെയ്യ എന്നും ഇവർക്കു പേരുകളുണ്ട്.

ജീവിതശൈലി

Thumb
പാകിസ്താനിലെ ഇസ്ലാമബാദിൽ തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പ്രകടനം നടത്തുന്ന ഒരുകൂട്ടം ഹിജഡകൾ

ഹിജഡകളിൽ ഭൂരിഭാഗവും വളരെ ചെലവ് കുറഞ്ഞ ജീവിതശൈലി പിന്തുടരുന്നവരാണ്. ഇവർ സമൂഹത്തിൽ നിന്നും അകന്നുമാറി ഒറ്റപ്പെട്ടു താമസിക്കുന്നു. തെരുവിൽ നിന്നും, ബസ്, തീവണ്ടി തുടങ്ങിയ വാഹനങ്ങളിൽ യാത്രചെയ്യുന്നവരിൽ നിന്നും പണം പിരിച്ചും, കല്ല്യാണങ്ങളിലും മറ്റും നൃത്തം കളിച്ചും, പാട്ടു പാടിയും, ഇവർ ജീവിക്കാനാവശ്യമായ പണം സമ്പാദിക്കുന്നു.[2]

Remove ads

സിനിമാ, ടി വി മേഖലയിൽ

ടെലിവിഷനിൽ

തമിഴ് ചാനലായ വിജയ ടി വിയിൽ ഇപ്പടിക്കു റോസ് എന്ന ഒരു പരിപാടി ഒരു ബിരുദധാരിയായ ഹിജഡയാണ് അവതരിപ്പിക്കുന്നത്. ഈ പരിപാടി നല്ല നിലവാരം പുലർത്തുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [3]

സിനിമയിൽ

ഹിജഡകളായ കർപ്പഗ, രേവതി എന്നിവർ മുഖ്യ കഥാപാത്രങ്ങളായി വേഷമിട്ടവയാണ്‌ പാൽ, തൈനാവട്ട് എന്നീ തമിഴ് ചലച്ചിത്രങ്ങൾ. ഹിജഡകളെക്കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാട് മാറ്റിമറിക്കാൻ പോന്ന കഥാപാത്രത്തെയാണ് രേവതിയ്ക്ക് തൈനാവട്ടിൽ നല്കിയിരിക്കുന്നതെന്നാണ് ഈ ചിത്രത്തിൻറെ സംവിധായകനായ കതിർ അവകാശപ്പെട്ടിട്ടുണ്ട്.[4].

പുറത്തേക്കുള്ള കണ്ണികൾ

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads