അരളി ശലഭം
ദക്ഷിണേഷ്യയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭം From Wikipedia, the free encyclopedia
Remove ads
ദക്ഷിണേഷ്യയിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ചിത്രശലഭമാണ് അരളി ശലഭം.[1][2][3][4][5] ഇംഗ്ലീഷിൽ Common Crow, Common Indian Crow, Australian Crow എന്നീ പേരുകളിൽ അറിയപ്പെടുന്നു. മലയാളത്തിൽ കാക്കപ്പൂമ്പാറ്റ എന്നും വിളിക്കാറുണ്ട്. കേരളത്തിൽ എല്ലാക്കാലത്തും കാണപ്പെടുന്ന ഈ ശലഭങ്ങളുടെ ചിറകുകൾക്ക് ഇരുണ്ട തവിട്ടു നിറമാണ്. ചിറകുകളുടെ പിൻഭാഗത്ത് ഇരുനിരകളായും ചിറകൊഴികെയുള്ള ശരീരഭാഗങ്ങളിലപ്പാടും വെളുത്തപൊട്ടുകൾ കാണാം.
Remove ads
ആൽവർഗ്ഗ സസ്യങ്ങൾ, നന്നാറി, ചെറിയ പാൽവള്ളി, വള്ളിപ്പാല, ഇലഞ്ഞി, പൊന്നരളി, അരളി, പാറകം, ചെറി എന്നീ സസ്യങ്ങളിലാണ് അരളി ശലഭങ്ങളുടെ ലാർവകളെ കണ്ടുവരുന്നത്. കൊങ്ങിണിപ്പൂ, ചെട്ടിപ്പൂ, കമ്യൂണിസ്റ്റ് പച്ച, നായ്ത്തുമ്പ തുടങ്ങിയ പൂക്കളിൽനിന്നും തേൻനുകരുന്ന ഈ ശലഭങ്ങൾ ചില ചെടികളുടെ നീരും കുടിക്കാറുണ്ട്.
Remove ads
ചിത്രശാല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads