യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്

From Wikipedia, the free encyclopedia

യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്
Remove ads

ഡിലെനോയ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട യുസ്താക്കിയൂസ് ബെനെദിക്തുസ് ഡെ ലെനോയ്(1715 - ജൂൺ 1 1777, ഇംഗ്ലീഷിൽ [ക] Captain Eustance Benedictus De Lennoy Also spelt as De Lannoy) ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നാവികസേന കമാന്ററും, പിന്നീട് തിരുവിതാംകൂറിന്റെ സൈന്യാധിപനും ആയിരുന്നു. കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയോട് പരാജയപ്പെട്ടതിനു ശേഷമാണ്[ഖ] ഇദ്ദേഹം തിരുവിതാംകൂർ പക്ഷത്തെത്തി മാർത്താണ്ഡ വർമ്മയുടേയും ധർമ്മരാജാവിന്റേയും കാലത്ത് തിരുവിതാംകൂറിന്റെ സൈന്യാധിപനായിരുന്നത്. ഡെലനോയുടെ സേവനം, നിരവധി യുദ്ധവിജയങ്ങൾക്കും സൈന്യത്തിന്റെ പരിഷ്കരണത്തിനും തിരുവിതാംകൂറിന്റെ സഹായിച്ചു.

Thumb
Depiction at Padmanabhapuram Palace of De Lannoy's surrender at the Battle of Colachel.
Remove ads

തിരുവിതാംകൂറിൽ

Thumb
പത്മനാഭപുരം കൊട്ടാ‍രത്തിലെ കുളച്ചൽ യുദ്ധത്തിൽ ഡിലനോയിയുടെ കീഴടങ്ങൽ എന്ന ചിത്രം

1741 ഓഗസ്റ്റ് 10-നു കുളച്ചൽ യുദ്ധത്തിൽ മാർ‌ത്താണ്ഡവർമ്മയുടെ തിരുവിതാംകൂർ സൈന്യത്തോട് പരാജയപ്പെട്ട ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവിക സൈന്യാധിപനായിരുന്നു ക്യാപ്‌റ്റൻ ഡിലനോയ്. ഡിലനോയിയേയും കൂടെയുണ്ടായിരുന്ന നാലുപേരെയും മാർ‌ത്താണ്ഡവർമ്മ തടവുകാരാക്കി. അദ്ദേഹത്തിന്റെ സാമർ‌ത്ഥ്യം മനസ്സിലാക്കി ഡിലെനോയെ തന്റെ സൈന്യത്തിന്റെ സൈന്യാധിപനാക്കി (വലിയകപ്പിത്താൻ).

ജർമ്മൻ കമാൻഡറായ ദുയ് വൻ ഷോട്ടിന്റെ കീഴിലാണ് ആദ്യം ഡിലനോയി പ്രവർത്തിച്ചിരുന്നത്. എന്നാൽ ദുയ് വൻ ഷോട്ടിന്റെ മരണത്തോടെ ഡിലനോയി കമാണ്ടറായി. ക്രമേണ അദ്ദേഹം തിരുവിതാംകൂർ പട്ടാളത്തിന്റെ വലിയ കപ്പിത്താൻ (കമാണ്ടർഇൻചീഫ്) ആയി മാറി. തിരുവിതാംകൂർ പട്ടാളത്തെ യൂറോപ്പ്യൻ പട്ടാളത്തെപ്പോലെ അടിമുടി പരിഷ്കരിക്കുകയും ആധുനിക യുദ്ധ ഉപകരണങ്ങൾ അവർക്കുവേണ്ടി നിർമ്മിക്കുകയും തോക്ക്, പീരങ്കി മുതലായവ ഉപയോഗിച്ചുള്ള യൂറോപ്യൻ യുദ്ധമുറകൾ പരിശീലിപ്പികുകയും ചെയ്ത്, ഡിലനോയി, മാർത്താണ്ഡവർമ്മയുടെ വിജയഗാഥയുടെ പിന്നിലെ പ്രധാന ശക്തിയായി മാറി.[1] ഉദയഗിരി, പത്മനാഭപുരം, കൊല്ലം, മാവേലിക്കര, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ കോട്ടകൾ ബലപെടുത്തുകയും ചെയ്തു. ആറ്റിങ്ങൽ, കൊല്ലം, കായംകുളം, പന്തളം, അമ്പലപ്പുഴ, ഇടപള്ളി, തെക്കുംകൂർ (ചങ്ങനാശ്ശേരി), വടക്കുംകൂർ (ഏറ്റുമാനൂർ) എന്നീ നാട്ടുരാജ്യങ്ങളെ തിരുവിതാംകൂറിലേക്കു ചേർക്കുന്നതിൽ, ഡിലനോയുടെ യുദ്ധതന്ത്രങ്ങൾ, മാർ‌ത്താണ്ഡവർമ്മയെ ഏറെ സഹായിച്ചിരുന്നു.

പലപ്പോഴും വിശ്വാസത്തിന്റെ പേരിൽ സൈന്യം യുദ്ധം ചെയ്യാൻ വിസമ്മതിച്ച അവസരങ്ങളിൽ ഡെലനോയിയെ നിയോഗിച്ച് ഈ പ്രശ്നങ്ങളെ മറികടന്നിരുന്നു. ചില ഉദാഹരണങ്ങൾ താഴെപ്പറയുന്നു.

  1. അമ്പലപ്പുഴ ചമ്പകശ്ശേരി രാജാവുമായുള്ള യുദ്ധത്തിൽ അമ്പലപ്പുഴ കൃഷ്ണൻ നേരിട്ടു യുദ്ധം ചെയ്തു എന്നൊരു കിംവദന്തി പരന്നതുകാരണം ഹിന്ദുക്കളായ സൈനികർ യുദ്ധത്തിൽ നിന്നും പിന്മാറുന്ന അവസ്ഥ വന്നു. ഉടൻ ഡെലനോയ് നിയോഗിക്കപ്പെട്ടു. വിദേശികളും അഹിന്ദുക്കളുമായ സൈനികരേയും കൊണ്ട് ഡെലനൊയ് മുന്നേറാൻ തുടങ്ങിയതോടെ മറ്റുള്ളവരും കൂടെ കൂടി.
  2. തെക്കുംകൂറുമായുള്ള യുദ്ധത്തിലും അവിടുത്തെ രാജാവിന്റെ ആശ്രിതരായ കുറേ തെലുങ്ക് ബ്രാഹ്മണരെ മുൻ നിരയിൽ നിർത്തിക്കൊണ്ട് അവർ യുദ്ധം നയിച്ചു. അവർ കല്ലും മണ്ണും വാരിയെറിഞ്ഞ് അക്രമം തുടങ്ങി. ബ്രാഹ്മണനായ രാമയ്യൻ ബ്രാഹ്മണർ മതകാര്യങ്ങൾ നോക്കണമെന്നും രാഷ്ട്രീയത്തിൽ ഇടപെടരുതെന്നും ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല. ബ്രാഹ്മണരെ വധിക്കരുതെന്ന വിശ്വാസമുള്ളതുകൊണ്ട് പരാജയപ്പെടുന്ന അവസ്ഥ വന്നു. ഡെലനൊയ് ഇവിടെയും,തന്റെ ക്രൈസ്തവ-മുസ്ലിം- മുക്കുവ സൈന്യവുമായി യുദ്ധം ജയിച്ചു. [2]

ഡെ ലനോയിക്കായിരുന്നു കുളച്ചലിലെ വ്യാപാര കേന്ദ്രത്തിന്റെ ഉത്തരവാദിത്തം. അദ്ദേഹത്തിന്റെ ഒപ്പം തടവിലായ ബെൽജിയം ദേശക്കാരനായ ഡൊനാഡിയും ഉണ്ടായിരുന്നു. രണ്ടു പേരേയും രാമയ്യൻ ദളവ പ്രത്യേകം വീക്ഷിച്ചിരുന്നു. യുദ്ധത്തടവുകാരനായെങ്കിലും പിന്നീട് തിരുവിതാംകൂർ സൈന്യത്തിന്റെ ആണിക്കല്ലായി ഡി ലനോയ് മാറി. മാർത്താണ്ഡവർമ്മ അദ്ദേഹത്തെ വളരെ ബഹുമാനപുരസരമാണ് കണ്ടിരുന്നത്. അദ്ദേഹം തിരിച്ചു മാർത്താണ്ഡവർമ്മയോടും വിധേയത്വം പുലർത്തി. വൈകാതെ അദ്ദേഹത്തെ ഒരു സൈന്യാധിപൻ എന്ന നിലയിലേയ്ക്ക് (വലിയ കപ്പിത്താൻ) ഉയർത്തുകയും ജന്മി സ്ഥാനം നൽകുകയും ചെയ്തു.[3] ഒരു ചെറിയ പ്രദേശം ഡെ ലനോയ്ക്ക് അവകാശപ്പെട്ടതായി. അദ്ദേഹത്തിന്റെ കീഴിൽ തിരുവിതാംകൂർ സൈന്യം കൂടുതൽ കെട്ടുറപ്പുള്ളതായിത്തീർന്നു. അച്ചടക്കവും യുദ്ധ തന്ത്രങ്ങളും അദ്ദേഹം തദ്ദേശീയരായ പട്ടാളക്കാരിൽ നിറച്ചു. [4]

1789-ൽ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ തടഞ്ഞ നെടുങ്കോട്ടയുടെ രൂപകല്പന ചെയ്തതു ഡിലനോയ് ആയിരുന്നു.

Remove ads

മരണം

Thumb
ഉദയഗിരി കോട്ടയിലെ ഡി ലനോയുടെ ശവകുടീരം

ഇദ്ദേഹം ജനിച്ചത് ബെൽജിയത്തിലാണെന്നും ഫ്രാൻസിലാണെന്നും രണ്ടുവാദങ്ങളുണ്ട്.[1] 1741 മുതൽ 1777 വരെ തിരുവിതാംകൂറിനെ സേവിച്ച ഡിലനോയ് 1777 ജൂൺ 1-നു ഉദയഗിരി കോട്ടയിൽ വെച്ച് മരിച്ചു. കോട്ടയിൽ ഇദ്ദേഹത്തിന്റെ ശവകുടീരമുണ്ട്.

കുറിപ്പുകൾ

  • ^ യൂസ്താൻസ് ബനിഡിക്റ്റസ് ഡിലനോയ് എന്നും കാണുന്നുണ്ട്.
  • ^ കുളച്ചൽ യുദ്ധത്തിനു മുൻപുതന്നെ ഇദ്ദേഹം കൂറുമാറി, തിരുവിതാംകൂർ പക്ഷത്തെത്തി എന്നും വാദമുണ്ട്.[1]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads