ദയാവധം
From Wikipedia, the free encyclopedia
Remove ads
ദയാവധം അല്ലെങ്കിൽ വേദനയില്ലാക്കൊല,( Euthanasia , ഗ്രീക്ക് പദം εὐθανασία, അർത്ഥം:"നല്ല മരണം") അർത്ഥമാക്കുന്നത്, "വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവൻ അവസാനിപ്പിക്കുക" എന്നാണ്. "ഒരു ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ ഉള്ള ഇടപെടൽ" ആയാണ് ബ്രിട്ടിഷ് നൈതിക വൈദ്യ സമിതി ദയാവധത്തെ നിർവചിച്ചിരിക്കുന്നത്[1]. ദയാവധത്തോടെ, വ്യത്യസ്ത സമീപനമാണ് പല രാജ്യങ്ങൾക്കും. സ്വയം, ദയാവധത്തിന് ശ്രമിക്കുന്നവർക്കുമേൽ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവർക്ക് മേൽ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് യു.എസ്സിലെ നിയമം. എന്നാൽ, ഉദാര സമീപനമാണ് യുറോപ്യൻ രാജ്യങ്ങളിൽ. ദയാവധത്തിനു സഹായിക്കുന്നവർക്കെതിരെ ജെർമനി, സ്വിറ്റ്സർലാന്റ് എന്നിവിടങ്ങളിൽ കൊലക്കുറ്റം ചുമത്തുകയില്ല. ജഡ്ജിയുടെ വിവേചനത്തിനു വിടുന്ന സമീപനമാണ് നോർവേയിൽ. ഇന്ത്യൻ നിയമം നിഷ്ക്രിയ ദയാവധം അനുവദിക്കുന്നു.
Remove ads
തരം തിരിക്കൽ
സ്വമേധമായി, സ്വമേധമല്ലാതെ, സകർമ്മകമായി, നിഷ്ക്രിയമായി എന്നിങ്ങനെ നാല് ഇനമായി ദയാവധത്തെ തരം തിരിക്കാം. സകർമക ദയാവധം കുറ്റകരമായ നരഹത്യ ആയി എല്ലായിടത്തും കണക്കാക്കപ്പെടുന്നു. നിഷ്ക്രിയ ദയാവധം കുറ്റകരമല്ല എന്നാണു പൊതുവേ കണക്കാക്കപ്പെടുന്നത്.
വൈദ്യശാസ്ത്ര സമീപനം
വൈദ്യശാസ്ത്ര നൈതികതയിൽ, സങ്കീർണമായ പല പ്രശ്നങ്ങൾക്കും ദയാവധം കാരണമായിട്ടൊണ്ട് . രോഗിയുടെ രോഗവും വേദനയും ഇല്ല്ലാതാക്കുകയും, ജീവൻ സംരക്ഷിക്കുക്കുകയും ചെയ്യുമെന്ന് പ്രതിഞ്ഞ എടുത്ത് ആണ് വൈദ്യവൃത്തിയിലെക്കുള്ള പ്രവേശനം.. ഒരു രോഗി അനുഭവിക്കുന്ന വേദന, ഭേദമാക്കാനാവില്ലെന്നു വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചാൽ, വേദനയിൽനിന്നും മുക്തനാവുക എന്ന രോഗിയുടെ ആഗ്രഹം സാധൂകരിക്കപ്പെടുന്നില്ല. ഇവിടെ ഇരട്ട പ്രഭാവ തത്ത്വമാണ് സ്വീകാര്യം. വേദനയിൽ നിന്നുമുള്ള മോചനം മരണത്തിനിടയാക്കാമെങ്കിലും അതിനെ ഈ തത്ത്വം സാധൂകരിക്കുന്നു. അതിനാൽ വേദനയിൽ നിന്നും രക്ഷ നേടുന്നതിനുള്ള അവസാന മാർഗ്ഗമെന്ന നിലക്ക് മരണം ആഗ്രഹിക്കുന്ന രോഗിയെ അതിനു സഹായിക്കുക എന്നത് ഡോക്ടറുടെ ഉത്തരവാദിത്തമായി ദയാവധത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.
Remove ads
ചരിത്രത്തിൽ
അതിജീവിക്കാൻ സാധ്യത ഇല്ലെന്നു ഉറപ്പായ കുട്ടികളെ വധിക്കുന്ന സമ്പ്രതായത്തെക്കുറിച്ച് അരിസ്റ്റോട്ടിൽ പറയുന്നൊണ്ട്. അസഹനീയമായ വേദനക്കുള്ള അന്തിമ പരിഹാരമായി പ്ലേറ്റോ ആത്മഹത്യയെ ന്യായീകരിക്കുന്നു. ഈ സമ്പ്രദായം മിക്ക രാജ്യങ്ങളിലും നിലനിന്നിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു. ഇത് വ്യാപകമായി ദുരുപയോഗം ചെയ്തതായും കാണപ്പെടുന്നു. .
അവലംബം
ഇതും കാണുക
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads