ഫറോ

From Wikipedia, the free encyclopedia

ഫറോ
Remove ads

ആഹാരമായി ഉപയോഗിക്കുന്ന ചില ഇനം ഗോതമ്പ് ധാന്യങ്ങളാണ് ഫറോ. ഉണക്കി വിൽക്കുകയും മൃദുവാകുന്നതുവരെ വെള്ളത്തിൽ തിളപ്പിച്ചതിനുശേഷം പാചകം ചെയ്ത് തയ്യാറാക്കുന്നു. ജനങ്ങൾ ഇത് മാത്രമായും ഭക്ഷിക്കുന്നു. പലപ്പോഴും സാലഡുകൾ, സൂപ്പ്, മറ്റു വിഭവങ്ങൾ എന്നിവയിൽ ഒരു ഘടകമായും ഉപയോഗിക്കാറുണ്ട്.

Thumb
Triticum dicoccum, emmer wheat, produces what is sometimes called "true" farro
Thumb
A farro soup from Tuscany
Thumb
Shrimp on farro salad
Remove ads

നിർവ്വചനം

മൂന്ന് ഗോതമ്പ് ഇനങ്ങളുടെ കൂട്ടത്തിന് ഇറ്റാലിയൻ ലാറ്റിനിൽ നിന്നും ലഭിച്ച എത്നോബറ്റാണിക്കൽ പദമാണ് ഫറോ. എല്ലാ തരം ഹൾഡ് ഗോതമ്പും (മെതിച്ചെടുക്കാൻ കഴിയാത്ത ഗോതമ്പ്) സ്പെൽട്ട് (Triticum spelta), എമ്മർ (Triticum dicoccum), ഇങ്കോർൺ (Triticum monococcum) എന്നിവയാണ്.[1]ഇറ്റാലിയൻ ഭക്ഷണരീതികളിൽ, ഫറോ സ്പീഷീസുകൾ യഥാക്രമം ഫറോ ഗ്രാൻഡ്, ഫറോ മിഡിയോ, ഫറോ പിക്കോലോ എന്നിങ്ങനെയാണ്.[2] വ്യക്തമല്ലാത്ത ചരിത്രവും, പ്രത്യേക സ്പീഷീസുകളുടെ വ്യത്യസ്ത പ്രാദേശിക പദങ്ങളും ഗോതമ്പിൻറെ വർഗ്ഗീകരണം സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു, ഉദാഹരണത്തിന് ടസ്കാനിയിലെ ഗർഫഗ്നന മേഖലയിൽ വളരുന്ന എമ്മെർ ഫറോ എന്നറിയപ്പെടുന്നു. ഇൻഡിക്കാസിയോൺ ജിയോഗ്രാഫിക പ്രോട്ടെറ്റ (ഐ.ജി.പി) നാമനിർദ്ദേശം നിയമപ്രകാരം അതിന്റെ ഭൂമിശാസ്ത്രപരമായ ഉത്ഭവം ഉറപ്പ് നൽകുന്നു.[2]

Remove ads

ഇതും കാണുക

  • List of ancient dishes and foods

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads