മലം

From Wikipedia, the free encyclopedia

മലം
Remove ads

ജീവജാലങ്ങൾ‍ പുറന്തള്ളുന്ന ഖര/ദ്രാവക, സമിശ്ര രൂപത്തിലുള്ള മാലിന്യങ്ങളെ മലം എന്നു പറയുന്നു. പല ജീവികളുടെയും മലം വളമായി ഉപയോഗിക്കുന്നു. കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ചും ജീവിയുടെ പ്രത്യേകത അനുസരിച്ചും മലത്തിന്റെ ഘടനക്ക് വെത്യാസം ഉണ്ട്.

Thumb
Thumb
Thumb
ആനയുടെയും(ഇടത്) പശുവിന്റെയും മനുഷ്യന്റെയും(വലത്) മലങ്ങൾ തമ്മിലുള്ള താരതമ്യം

പേര്

അഴുക്ക് എന്നാണ് ഈ പദത്തിന്റെ അർത്ഥം. തീട്ടം, അമേധ്യം ,കാഷ്ഠം, പുരീഷം, കാട്ടം എന്നീപദങ്ങളും ഇതിനെകുറിക്കാൻ പൊതുവായി ഉപയോഗിക്കുന്നു. എന്നാൽ . മിക്കവാറും ജീവിയുടെ പേരിനോട് കാട്ടം എന്ന് ചേർത്ത് പറയുന്നു. ആട്ടിൻ കാട്ടം, കോഴിക്കാട്ടം, പട്ടിക്കാട്ടം, പൂച്ചക്കാട്ടം, പല്ലിക്കാട്ടം എന്നിവ ഉദാഹരണം പലമൃഗ്ങ്ങളുടെയും മലത്തിന് പ്രത്യേകം വാക്കുകൾ ഉണ്ട്.

Remove ads

സ്വഭാവം, ഘടന

ഒരു ജീവി കഴിച്ച ഭക്ഷണം ദഹിച്ചു ശരീരത്തിന് ആവശ്യമുള്ളവ ആഗിരണം ചെയ്ത്കഴിയുമ്പോൾ ബാക്കി വരുന്നതെല്ലാം ശരീരം പുറന്തള്ളുന്നു. ഭക്ഷണത്തെ അപേക്ഷിച്ച ഇതിൽ ഊർജ്ജം, പോഷകം എന്നിവ കുറവായിരിക്കും എങ്കിലും പലപ്പോഴും യഥാർത്ഥ ഭക്ഷണത്തിലുള്ളതിന്റെ 50% വരെ അതിൽ ബാക്കി ഉണ്ടായിരിക്കും. ആന പോലുള്ള പല ജീവികളീലും അത് 60% വരെ ആണ്. [1] അതുകൊണ്ട്തന്നെ മറ്റുള്ള ജീവികളുടെ മലത്തെ ഭക്ഷണമാക്കുന്ന ധാരാളം ജീവികളുണ്ട്. അവയിൽ ബാക്റ്റീരിയ, ഫംഗസ്, കൃമികീടങ്ങൾ,മത്സ്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. മലം മാത്രം തിന്നുന്നവയും മറ്റു ഭക്ഷണങ്ങളോടൊപ്പം മലവും തിന്നുന്നവയും ഉണ്ട്. ഭക്ഷ്യപൂരകം (foodsupplement) എന്ന നിലക്ക് മലം തിന്നുന്ന ജീവികളൂം ഉണ്ട്. ഉദാഹരണത്തിന് ആനക്കുട്ടി അമ്മയുടെ പിണ്ടം തിന്നുന്നത് ഗട്ട് ഫ്ലോറയെ ലഭിക്കാനാണെന്ന് വിശ്വസിക്കുന്നു. (ഗട്ട് ഫ്ലോറ എന്ന സസ്തനികളുടെ ദഹനവ്യവസ്ഥയിൽകാണുന്ന ദഹനത്തെ സഹായിക്കുന്ന ബാക്റ്റീരിയ ആണ്.) നായ, മുയൽ, കുരങ്ങ് എന്നീ വർഗ്ഗത്തിലും ഈ സ്വഭാവം കാണുന്നുണ്ട് പല മലങ്ങളീലും വിത്തുകളും കാണാറുണ്ട്. മൃഗങ്ങൾ ഫലങ്ങൾ തിന്നുമ്പോൾ അവയിലെ വിത്തുകൾ ദഹിക്കതെയൊ, ഭാഗികമായി ദഹിച്ചോ മലത്തിന്റെ ഭാഗമാകുന്നു. പ്രകൃതിയിൽ ഇത് വിത്തുവിതരണത്തിനുള്ള ഒരു മാർഗ്ഗമായി മാറുകയും ചെയ്യുന്നു. വളംചേർന്ന് വിത്ത് ദൂരത്ത് നിക്ഷേപിക്കപ്പെടുന്നു എന്നത് ആ ചെടിയെ സംബന്ധിച്ച് വളരെ പ്രധാനമാണ്. കാപ്പിക്കുരു, പനങ്കായ് എന്നിവ തിന്നുന്ന വെരുക്, കസാവറി പോലുള്ള ജീവികളുടെ മലം ഉദാഹരണം. പലവൃക്ഷങ്ങളൂം ഒരു ജീവിയുടെ ദഹനവ്യവസ്ഥയിലൂടെ കടന്നുപോയാലേ മുളക്കൂ എന്ന പ്രത്യേകതയും ഉണ്ട്. ഇങ്ങനെ ഭാഗികമായി ദഹിക്കപ്പെട്ട പല വിത്തുകളും വ്യാവസായികമായും പ്രാധാന്യം അർഹിക്കുന്നു, വെരുകിൻ കാഷ്ടത്തിലെ കാപ്പി വിശേഷമായ കാപ്പി ആയി കണക്കാക്കുന്നു. []

Remove ads

ഗന്ധം

മലത്തിന്റെ ദുർഗന്ധം മിക്കവാറും ഹൈഡ്രജൻ സൾഫൈഡിന്റെയും മറ്റു സൾഫൈഡുകളൂടെയും സാന്നിധ്യം മൂലം ആണ്. ഭക്ഷ്യപദാർത്ഥങ്ങളീൽ ഉള്ള സുഗന്ധദ്രവ്യങ്ങളൂം മലത്തിന്റെ ഗന്ധത്തെ നിർണയിക്കാറുണ്ട്. സൾഫർ സാന്നിദ്ധ്യം അധികമുള്ള മാംസഭോജികളുടെ മലം അധികം ഗന്ധമുള്ളതായിരിക്കും. മനുഷ്യനു മലഗന്ധം ദുർഗന്ധമാണെങ്കിലും മറ്റുപല ജീവികൾക്കും മലഗന്ധം ഇഷ്ടപ്പെട്ടതാണെന്നു കരുതുന്നു.

മനുഷ്യമലം

മനുഷ്യന്റെ മലവിസർജ്ജനം അഥവാ ശോധന ആയുർവ്വേദത്തിൽ അയാളുടെ ആരോഗ്യത്തിന്റെ സൂചകമായി കണക്കാക്കുന്നു. ഇത് പലർക്കും പലതരത്തിലാണ് ദിവസവും എന്നതും ദിവസത്തിൽ പലതവണ എന്നതരത്തിലേക്കും അത് വെത്യസ്തമാണ്. പലപ്പോഴും ഇല്ല എന്നതും ഉരച്ചുപോകുന്നതും മലബന്ധം എന്നപേരിൽ അറിയപ്പെടുന്നു. ആനപോലെ പലജീവികളിലും മലബന്ധം (എരണ്ടക്കെട്ട്- ആനയുടെ മലബന്ധം) വളരെ മാരകവും പലപ്പോഴും മരണകാരണം തന്നെ ആണ്.[2] മനുഷ്യന്റെ മലത്തിന്റെ ഘടന അയാളൂടെ ഭക്ഷണത്തിനും ദഹനാരോഗ്യത്തിനും അനുസരിച്ചിരിക്കും സാധാരണം അർദ്ധദ്രാവകരൂപത്തിൽ കാപ്പിനിറത്തിലാണ് ചെറിയ ഗന്ധത്തോടെ ആണ് അതിന്റെ അവസ്ഥ. ദഹനരസവും രക്തത്തിൽനിന്നും പുറന്തള്ളുന്ന നശിച്ച രക്താണുക്കളുടെയും ബിലിറൂബിന്റെയും സാന്നിധ്യമാണിതിനു കാരണം. നവജാതശിശുവിന്റെത് മഞ്ഞനിറത്തിൽ കാണപ്പെടുന്നു. അത് മിക്കവാറും ദഹനരസം മാത്രം ഉള്ളതുകൊണ്ടാണ്. എന്നാൽ മെല്ലെ രക്തം രക്താണുക്കളെ വിസർജ്ജിച്ചുതുടങ്ങുന്നതോടെ മലം നിറം മാറുന്നു. അതുപോലെ മറ്റുഭക്ഷണങ്ങൾ കഴിച്ചുതുടങ്ങുന്നതുവരെ മുലപ്പാൽ മാത്രമാണ് ഭക്ഷ്യം എന്നതുകൊണ്ട് മലം മൃദുവും ഇളം മഞ്ഞനിറവും ആയിരിക്കും.

Remove ads

ഇതും കൂടി കാണുക

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads