ഫെൻസിംഗ്

From Wikipedia, the free encyclopedia

ഫെൻസിംഗ്
Remove ads

ചെറിയ തരം വാൾ ഉപയോഗിച്ച് രണ്ടു പേർ തമ്മിൽ നടത്തുന്ന ഒരു വാൾപ്പയറ്റ് കായിക മത്സരമാണ് ഫെൻസിംഗ് വാൾ പ്രയോഗത്തിലുള്ള വൈദഗ്ദ്ധ്യമാണ് ഈ മത്സരത്തിന്റെ അടിസ്ഥാനം. ഈ ആധിനിക വാൾപ്പയറ്റ് മത്സരം ഉത്ഭവിച്ചത് 19ആം നൂറ്റാണ്ടിന്റെ അവസാനമാണ്.

വസ്തുതകൾ Fencing ...

ക്ലാസിക്കൻ ഫെൻസിംഗിലെ ഹിസ്റ്റോറിക്കൽ യൂറോപ്യൻ ആയോധനകലയിൽ നിന്ന് പരിഷ്‌കരിച്ചെടുത്ത ഫെൻസിംഗ് പിന്നീട് ഫ്രഞ്ചുകാരാണ് സ്ഫുടം ചെയ്‌തെടുത്തത്.

ആധുനിക ഫെൻസിംഗിനെ അതിൽ ഉപയോഗിക്കുന്ന ആയുധത്തിന്റെ രീതി, വ്യത്യസ്ത നിയമം എന്നിവയുടെ അടിസ്ഥാനത്തിൽ മൂന്നായി തിരിച്ചിട്ടുണ്ട്. ഫോയിൽ, ഇപീ, സബ്രെ എന്നിവയാണവ. മിക്ക മത്സരാർത്ഥികളും പ്രത്യോകമായി ഒരു ആയുധം മാത്രമാണ് തിരഞ്ഞെടുക്കുക.

Remove ads

ചരിത്രം

ആധുനിക ഫെൻസിംഗിന്റെ മുൻഗാമി ഉത്ഭവിച്ചത് സ്‌പെയിനിലാണ്. 1458നും 1471നും ഇടയിൽ ഡീഗോ ഡെ വലേറ എഴുതിയ ട്രീറ്റൈസ് ഓൺ ആംസ് എന്ന പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. പടിഞ്ഞാറൻ ഫെൻസിംഗിനെ കുറിച്ച് പ്രതിബാധിക്കുന്ന പഴക്കമുള്ള രേഖകളിൽ ഒന്നാണ് ഈ ഗ്രന്ഥം. [1]

ഭരണ സമിതി

സ്വിറ്റ്‌സർലൻഡിലെ ലൗസാനെ ആസ്ഥാനമായുള്ള ഫെഡറേഷൻ ഇന്റർനാഷണൽ ഡിഎസ്‌ക്രിമെ (എഫ് ഐ ഇ) ആണ് ഫെൻസിംഗിന്റെ ഭരണ സമിതി. 145 ദേശീയ ഫെഡറേഷനുകൾ കൂടിച്ചേർന്നതാണ് ഈ സമിതി.[2]

നിയമങ്ങൾ

ഒളിമ്പിക്‌സ്, ലോക ചാംപ്യൻഷിപ്പ്, ലോക കപ്പ് എന്നീ ഇന്റർനാഷണൽ മത്സരങ്ങളിൽ എഫ് ഐ ഇ നിലവിലെ നിയമങ്ങളാണ് പുലർത്തുന്നത്.[3] അമേരിക്കൻ ഫെൻസിംഗ് അസോസിയേഷന്റെ നിയമത്തിൽ നേരിയ വ്യത്യാസമുണ്ട്. പക്ഷേ എഫ് ഐ ഇയുടെ നിയമാവലി പിന്തുടരുന്നുണ്ട്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads