ഫിബനാച്ചി ശ്രേണി
From Wikipedia, the free encyclopedia
Remove ads
ഇറ്റാലിയൻ ഗണിതശാസ്ത്രജ്ഞനായിരുന്ന ഫിബനാച്ചി എന്നറിയപ്പെട്ടിരുന്ന ലിയനാർഡോ ഓഫ് പിസയുടെ പേരിൽ അറിയപ്പെടുന്ന ഒരു സംഖ്യാശ്രേണിയാണ്. ഹേമചന്ദ്രശ്രേണി എന്നും അറിയപ്പെടുന്നു.
ജൈന പണ്ഡിതനും കവിയുമായിരുന്ന ആചാര്യ ഹേമചന്ദ്ര ഫിബൊനാച്ചിക്കും 50 വർഷങ്ങൾക്കു മുൻപ് ഈ ശ്രേണി കണ്ടെത്തിയിരുന്നു.ഈ സംഖ്യാശ്രേണിയിലെ ആദ്യസംഖ്യ പൂജ്യവും രണ്ടാം സംഖ്യ ഒന്നും ആണ്. ഇങ്ങനെ തുടർന്നു വരുന്ന എല്ലാ സംഖ്യകളും തൊട്ടു മുന്നിലത്തെ രണ്ടു സംഖ്യകളുടെ തുകയായിരിക്കും. ഗണിതശാസ്ത്രത്തിൽ ഇതിനെ താഴെകാണിച്ചിരിക്കുന്ന ആവർത്തന ബന്ധം(recurrence relation) ഉപയോഗിച്ച് സൂചിപ്പിക്കാം:
അതായത് ശ്രേണിയിലെ ആദ്യത്തെ രണ്ടു സംഖ്യകൾക്കു ശേഷം വരുന്ന സംഖ്യകൾ തൊട്ടു മുമ്പിലെ രണ്ടു സംഖ്യകളുടെ തുകയായിരിക്കും. ഫിബനാച്ചി സംഖ്യകൾ Fn എന്നും സൂചിപ്പിക്കാം. Fn, for n = 0, 1, 2, … ,20 are:[1][2]
- F0 - F1 - F2 - F3 - F4 - F5 - F6 - F7 - F8 - F9 - F10 - F11 - F12 - F13 - F14 - F15 - F16 - F17 - F18 - F19 - F20 - 0 - 1 - 1 - 2 - 3 - 5 - 8 - 13 - 21 - 34 - 55 - 89 - 144 - 233 - 377 - 610 - 987 - 1597 - 2584 - 4181 - 6765 
Remove ads
ഫിബൊനാച്ചി ശ്രേണി പ്രകൃതിയിൽ

നമുക്ക് ഈ സംഖ്യാശ്രേണയുടെ ഉദാഹരണങ്ങൾ നമുക്കുചുറ്റും കാണാൻ കഴിയും.
- സൂര്യകാന്തി പൂക്കളിലെ വിത്തുകളുടെ ക്രമീകരണം.
- കൈതച്ചക്കയിലെ മുള്ളുകളുടെ വിന്യാസം
- മുയലുകളുടെ വംശവർദ്ധന
തുടങ്ങി ധാരാളം സ്ഥലങ്ങളിൽ നമുക്കീ ശ്രേണി കാണാൻ കഴിയും.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads