ഫയർഫോക്സ് ഓഎസ്

ഓപ്പറേറ്റിങ്‌ സിസ്റ്റം From Wikipedia, the free encyclopedia

ഫയർഫോക്സ് ഓഎസ്
Remove ads

ഗെക്കോ ആഖ്യാനരീതി അവലംബിച്ച് മോസില്ല കോർപ്പറേഷൻ നിർമ്മിക്കുന്ന ഓപ്പൺ സോഴ്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റം - സ്‌മാർട്ട്‌ഫോണുകൾ,[4][5]ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകൾ, [6] സ്‌മാർട്ട് ടിവികൾ[7], മോസില്ലയും ബാഹ്യ സംഭാവകരും രൂപകൽപ്പന ചെയ്‌ത ഡോങ്കിളുകൾ എന്നിവയ്‌ക്കായി നിർമ്മിച്ചത്.[8](പദ്ധതിയുടെ പേര്: ബൂട്ട് ടു ഗെക്കോ, ബി2ജി എന്നും അറിയപ്പെടുന്നു)[9] ഇത് ഫയർഫോക്സ് വെബ് ബ്രൗസറായ ഗെക്കോയുടെയും ലിനക്സ് കേർണലിന്റെയും റെൻഡറിംഗ് എഞ്ചിൻ അടിസ്ഥാനമാക്കിയുള്ളതാണ്. 2013 ലാണ് ഇത് ആദ്യമായി വാണിജ്യപരമായി പുറത്തിറങ്ങിയത്.

വസ്തുതകൾ നിർമ്മാതാവ്, പ്രോഗ്രാമിങ് ചെയ്തത് ...

ഫയർഫോക്സ് ഒഎസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, വെബ് ആപ്ലിക്കേഷനുകൾ നേരിട്ടോ അല്ലെങ്കിൽ ഒരു ആപ്ലിക്കേഷൻ മാർക്കറ്റിൽ നിന്ന് ഇൻസ്റ്റാൾ ചെയ്തതോ ആയ ഒരു സമ്പൂർണ്ണ,[10] കമ്മ്യൂണിറ്റി അധിഷ്ഠിത ബദൽ ഓപ്പറേറ്റിംഗ് സിസ്റ്റം ലഭ്യമാക്കുന്നതിനാണ്.ആപ്ലിക്കേഷനുകൾ, ജാവാസ്ക്രിപ്റ്റ്, എച്ചടിഎംഎൽ5, ശക്തമായ പ്രിവിലേജ് മോഡൽ, ഹാർഡ്‌വെയറുമായി നേരിട്ട് ആശയവിനിമയം നടത്താൻ കഴിയുന്ന ഓപ്പൺ വെബ് എപിഐകൾ എന്നിവ പോലുള്ള തുറന്ന നിലവാരങ്ങളും സമീപനങ്ങളും ഉപയോഗിക്കുന്നു, ഉദാ. സെൽഫോൺ ഹാർഡ്‌വെയർ. ആപ്പിളിന്റെ ഐഒഎസ്, ഗൂഗിളിന്റെ ആൻഡ്രോയിഡ്, മൈക്രോസോഫ്റ്റിന്റെ വിൻഡോസ് ഫോൺ,[9] ബ്ലാക്ക്‌ബെറിയുടെ ബ്ലാക്ക്‌ബെറി 10, സാംസങ്ങിന്റെ/ലിനക്‌സ് ഫൗണ്ടേഷന്റെ ടൈസെൻ, ജോല്ലയുടെ സെയിൽഫിഷ് ഒഎസ് തുടങ്ങിയ വാണിജ്യപരമായി വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി ഫയർഫോക്‌സ് ഒഎസുള്ള മോസില്ല മത്സരിച്ചു.

Remove ads

ഘടകങ്ങൾ

Thumb

പ്രധാനമായും മൂന്ന് ഘടകങ്ങളാണ് ഫയർഫോക്സ് ഓഎസ്സിലുള്ളത്. ഉപയോക്തൃ സമ്പർക്കമുഖമായ ഗെയ്യ, ആപ്ലികേഷനുകൾക്ക് പ്രവർത്തിക്കാനാവശ്യമായ പരിസ്ഥിതിയൊരുക്കുന്ന ഗെക്കോ, ഹാർഡ് വെയറുകളുമായി ആശയവിനിമയം നടത്തി താഴ്ന്ന നിലയിൽ പ്രവർത്തിക്കുന്ന ഗോങ്ക് എന്നിവയാണവ

ഗെയ്യ

ബൂട്ട് റ്റു ഗെക്കോയുടെ ഉപയോക്തൃ സമ്പർക്കമുഖമാണ് ഗെയ്യ. (ആംഗലേയം: Gaia). ഉപയോക്താവ് ഫയർഫോക്സ് ഓഎസ്സിൽ കാണുന്നതെല്ലാം ഗെയ്യയുടെ ഭാഗമാണ്. ലോക്ക് സ്ക്രീൻ, ഹോം സ്ക്രീൻ, ടെലഫോൺ ഡയലർ, ടെക്സ്റ്റ് മെസേജ് ആപ്ലികേഷൻ മുതലായവ പ്രദാനം ചെയ്യുന്നത് ഗെയ്യയാണ്. ഗെയ്യ പൂർണ്ണമായും എച്ച്.ടി.എം.എൽ, സി.എസ്.എസ്, ജാവസ്ക്രിപ്റ്റ് എന്നിവയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഓപ്പൺ വെബ് എപിഐകളിലൂടെയുള്ള സമ്പർക്കമുഖം പ്രദാനം ചെയ്യുന്ന ഭാഗമാണ് ഗെയ്യ. ഫയർഫോക്സ് ഓഎസ്സിന്റെ മേൽപാളിയാണ് ഗെയ്യ. ഗെയ്യയോടൊപ്പം മറ്റു ആപ്ലികേഷനുകളും ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

ഗെക്കോ

ആപ്ലികേഷനുകൾക്ക് പ്രവർത്തിക്കാനുള്ള പരിസ്ഥിതി നൽകുന്ന പാളിയാണ് ഗെക്കോ. ഇത് ആപ്ലികേഷനുകളെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്നു. എച്ച്.ടി.എം.എൽ, സി.എസ്.എസ്, ജാവാസ്ക്രിപ്റ്റ് എന്നീ ഭാഷകളിലെഴുതിയ ആപ്ലികേഷനുകളെ ഗെക്കോ പിന്തുണക്കും. നെറ്റ് വർക്കിംഗ് സഞ്ചയം, ഗ്രാഫിക്സ് സഞ്ചയം, ലേയൗട്ട് എഞ്ചിൻ, ജാവാസ്ക്രിപ്റ്റിനുള്ള വിർച്വൽ മെഷീൻ എന്നിവ ഗെക്കോ പ്രദാനം ചെയ്യുന്നു.

ഗോങ്ക്

ഫയർഫോക്സ് ഓഎസ്സിന്റെ താഴ്ന്ന നിലയിലുള്ള പ്രവർത്തക സംവിധാനമാണ് ഗോങ്ക്. ലിനക്സ് കെർണൽ, ഹാൽ (ഹാർഡ്വെയർ അബ്സ്ട്രാക്ഷൻ ലെയർ) എന്നിവയാണ് ഗോങ്കിലെ ഘടകങ്ങൾ. കെർണലും (ലിനക്സ്) മറ്റു പല ലൈബ്രറികളും (ലിബ് യുഎസ്ബി, ബ്ലൂസ്) സ്വതന്ത്ര സോഫ്റ്റ്‌വെയർ ആപ്ലികേഷനുകളാണ്. ആൻഡ്രോയിഡുമായി പങ്ക് വെച്ചിട്ടുള്ള ഭാഗങ്ങളും (ജിപിഎസ്, ക്യാമറ മുതലായവ)ഹാലിന്റെ ഭാഗമായുണ്ട്. ഗോങ്ക് ഒരു ലളിതമായ ലിനക്സ് വിതരണമാണെന്ന് പറയാം. ഗെക്കോയെ ഓപ്പറേറ്റിംഗ് സിസ്റ്റം ആക്കി മാറ്റുന്ന ഭാഗമാണ് ഗോങ്ക്.

Remove ads

ഇതും കൂടി കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads