ഫ്ലോട്ടർ

From Wikipedia, the free encyclopedia

ഫ്ലോട്ടർ
Remove ads

മനുഷ്യരുടെ കണ്ണുകൾക്കുള്ളിലെ വിട്രിയസ് ദ്രവത്തിൽ ഉള്ള ചില അവസാദങ്ങളാണ് ഫ്ലോട്ടർ (ഇംഗ്ലീഷ്: floater) എന്നറിയപ്പെടുന്നത്. ഇത് പല ആകൃതി, വലിപ്പം, കൺസിസ്റ്റൻസി, അപവർത്തനാങ്കം, ചലനാത്മകത എന്നിവ പ്രകടിപ്പിക്കുന്നവയാണ്. മിക്കവാറും ഇവ സുതാര്യമായി കാണപ്പെടുന്നു.[1][2] ചെറിയ പ്രായത്തിൽ ഇവ വളരെ സുതാര്യമായിരിക്കുമെങ്കിലും പ്രായം ചെല്ലുന്തോറും ഇവയുടെ അപഭ്രംശങ്ങൾ കൂടിവരികയും കാഴ്ചയെ അലോസരപ്പെടുത്തുന്ന വിധത്തിൽ മാറുകയും ചെയ്യാറുണ്ട്. മിക്കവാറും എല്ലാ ആൾക്കാരുടെയും കണ്ണുകളിൽ കാണപ്പെടുന്ന തരം ഫ്ലോട്ടറുകൾ വിട്രിയസ് ദ്രവത്തിന്റെ വിഘടനത്തിന്റെ ഫലമായി രൂപം കൊള്ളുന്നവയാണ്. ഫ്ലോട്ടറുകൾ മൂലം കണ്ണിലുണ്ടാകുന്ന മായക്കാഴ്ച്ചക്ക് (കാഴ്ചാഭ്രമത്തിന്) സാധാരണ പറയുന്ന പേര് മയോഡെസോപ്സിയ എന്നാണ്.[3] ഇതിനെ മയോഡിയോപ്സിയ എന്നും അറിയപ്പെടുന്നു.[1]

വസ്തുതകൾ ഫ്ലോട്ടർ(Floater), സ്പെഷ്യാലിറ്റി ...

നേത്രാന്തര പടലത്തിൽ ഉളവാക്കുന്ന നിഴലുകളിലൂടെയും[4] ഇവയിലൂടെ പ്രകാശം കടന്നുപോകുമ്പോൾ സംഭവിക്കുന്ന അപവർത്തനത്തിലൂടെയുമാണ് ഇവയെ കാണാനാകുന്നത്. ഇവയെ ഒറ്റയായും കൂട്ടമായും മറ്റു പലതിനോടും കൂടി ഒരുവന്റെ ദൃശ്യപഥത്തിൽ പ്രത്യക്ഷമാകാം. ഇവ കുത്തുകളായോ ചരടു രൂപത്തിലോ, ജാലികാഖണ്ഡങ്ങളായോ കാഴ്ചക്കാരന്റെ കണ്ണിന്റെ മുന്നിൽ പതുക്കെ പറക്കുന്നതായി കാണപ്പെടാം. പ്രധാനമായും കണ്ണിന്റെ ചലത്തിനനുസരിച്ചായിരിക്കും ഈ വസ്തുക്കളുടേയും ചലനം.[2] ഇവ കണ്ണിന്റെയുള്ളിൽ തന്നെയുള്ളവയായതിനാൽ ഇവയെ മിഥ്യാദൃശ്യങ്ങളായല്ല, മറിച്ച് എന്റോപ്റ്റിക് പ്രഭാവമായാണ് കണക്കാക്കുന്നത്. ഇതിനെ മഞ്ഞുകാഴ്ചയുമായി തെറ്റിദ്ധരിക്കാനിടയാകാറുണ്ടെങ്കിലും ഇവ രണ്ടും രണ്ടവസ്ഥകളും ഒരുമിച്ചു കാണപ്പെടാവുന്നതുമാണ്.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads