നാട്ടറിവ്
From Wikipedia, the free encyclopedia
Remove ads
സാമൂഹികശാസ്ത്രവിഷയങ്ങളിൽ താരതമ്യേന പുതിയ വിഷയമാണ് ഫോൿലോർ അഥവാ"നാട്ടറിവ്". ഫോൿലോർ എന്ന ഇംഗ്ലീഷ് പദം നാടോടീവിജ്ഞാനീയം, നാട്ടറിവ് എന്നീ പദങ്ങൾ ഉപയോഗിച്ച് മലയാളത്തിൽ വിവർത്തനം ചെയ്യുന്നു. ഫോൿ, ലോർ എന്നീ ആംഗലവാക്കുകളുടെ സംയോഗമാണ് ഈ പദം. ജനസമൂഹം എന്ന അർത്ഥത്തിലാണ് ഫോൿ എന്ന വാക്ക് ഉപയോഗിക്കുന്നത്. ലോർ എന്ന പദം ആ ജനസമൂഹത്തിന്റെ അറിവിനെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. നരവംശശാസ്ത്രജ്ഞനായ അലൻ ഡൻഡിസാണ് ഫോൿലോറിനെ വ്യതിരിക്തവ്യക്തിത്വമുള്ള വിജ്ഞാനശാഖയായി വളർത്തിയെടുത്തത്. അദ്ദേഹത്തിന്റെ കാലശേഷം വികാസഗതി നഷ്ടപ്പെട്ട അവസ്ഥയിലാണ് ഫോൿലോർ.
തദ്ദേശീയമായ അറിവ് അല്ലെങ്കിൽ ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ്. പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ചുകൊണ്ടിരിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്.
ഗ്രാമീണ ജനതയുടെ ജീവിതരീതി, കലാപൈതൃകം, ആചാരവിശ്വാസങ്ങൾ, വാങ്മയരൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. ഐതിഹ്യങ്ങളും നാട്ടുസംഗീതവും, വാമൊഴിചരിത്രവും, നാടോടിക്കഥകളും, ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്.
ആധുനിക കലാരൂപങ്ങളും സാഹിത്യവും ഉൽപ്പാദനരീതികളും ചികിത്സയുമെല്ലാം പുതിയ തലങ്ങളിലേക്ക് വികസിച്ചത് നാട്ടറിവിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടാണ്. ആദിവാസികളുടെ അറിവിനെ ഉപയോഗപ്പെടുത്തി പല ആധുനിക മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ പല ചലച്ചിത്ര ഗാനങ്ങളുടേയും സംഗീതത്തിന്റെ വേരുകൾ നാട്ടുസംഗീതത്തിലാണ്.
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമാണ്. ഫോൿലോർ എന്ന വിജ്ഞാനശാഖയുടെ ഉപവിഷയമെന്ന നിലയിലാണ് നാട്ടറിവിനെ പരിഗണിക്കുന്നത്. മാനവരാശി സഹസ്രാബ്ദങ്ങൾകൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനാണ് നാട്ടറിവ് ദിനം ആചരിക്കുന്നത്.
Remove ads
മലയാളത്തിലെ പ്രധാനപ്പെട്ട ഫോൿലോർ പണ്ഡിതർ
- ഡോ.ചേലനാട്ട് അച്യുതമേനാൻ
- സി പി ഗോവിന്ദപ്പിള്ള
- ടി. ജി. അച്യുതൻനമ്പൂതിരി
- ഡോ.എസ്.കെ.നായർ
- ഡോ.രാഘവൻ പയ്യനാട്
- ഡോ ജി ത്രിവിക്രമൻതമ്പി
- കാവാലം നാരായണപ്പണിക്കർ
- ഡോ. തിക്കുറിശ്ശി ഗംഗാധരൻ
- കെ. ബി. എം. ഹുസൈൻ
- ജെ പദ്മകുമാരി
- കടമ്മനിട്ട വാസദേവൻപിള്ള
- ചിറക്കൽ ടി.ബാലകൃഷ്ണൻനായർ
- സി.എം.എസ്.ചന്തേര
- ഡോ.ചുമ്മാർ ചൂണ്ടൽ
- ജി.ഭാർഗ്ഗവൻപിള്ള
- വെട്ടിയാർ പ്രേംനാഥ്
- ഡോ.എ.കെ.നമ്പ്യാർ
- ഡോ. എം. ജി. ശശിഭൂഷൺ
- ഡോ. എസ്. ഭാസിരാജ്
- ഡോ.കെ.വിദ്യാസാഗർ
- ഡോ.ബാലചന്ദ്രൻ കീഴോത്ത്
- ഡോ.സി.ആർ.രാജഗോപാലൻ
- ഡോ.നുജും
- എം.സി.അപ്പുണ്ണിനമ്പ്യാർ
- എം.വി. വിഷ്ണു നമ്പൂതിരി
- ഡോ.ഇ.കെ.ഗോവിന്ദ വർമ്മ രാജ
- ഡോ.അജു.കെ.നാരായണൻ
- ഡോ.കെ.എം.അനിൽ
- കടമ്മനിട്ട പ്രസന്നകുമാർ
- ഡോ.കെ.എം.ഭരതൻ
- ഡോ.സോമൻ കടലൂർ
- ഡോ.കെ.എം.അരവിന്ദാക്ഷൻ
- കെ.യു.ഹരിദാസ്
- ഡോ.കെ.പി.സതീഷ്
- ഡോ.സി.കെ.ജിഷ
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads