വിലക്കപ്പെട്ട നഗരം

From Wikipedia, the free encyclopedia

വിലക്കപ്പെട്ട നഗരംmap
Remove ads

39°54′53″N 116°23′26″E

വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...

മിങ് രാജവംശത്തിന്റെ നാളുകൾ മുതൽ ക്വിങ് രാജവംശത്തിന്റെ അവസാനം വരെ ചൈനീസ് ചക്രവർത്തിമാരുടെ രാജകീയ കൊട്ടാര സമുച്ചയമാണ് വിലക്കപ്പെട്ട നഗരം (ഇംഗ്ലീഷ്: Forbidden City) എന്ന് അറിയപ്പെടുന്നത്. ബീജിങ് നഗരത്തിന്റെ കേന്ദ്ര ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏകദേശം അഞ്ച് നൂറ്റാണ്ടുകളോടം ചൈനീസ് ചക്രവർത്തിമാരുടേയും അവരുടെ പരിവാരങ്ങളുടേയും ഔദ്യോഗിക വസതിയായിരുന്നു ഈ കൊട്ടാരം. എന്നാൽ ഇന്നിത് ഒരു മ്യൂസിയമാക്കി (പാലസ് മ്യൂസിയം) പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിരിക്കുന്നു.

ക്രിസ്തു വർഷം 1406 മുതൽ 1420 വരയാണ് ഇതിന്റെ നിർമ്മാണ കാലഘട്ടം. 78 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ഈ കൊട്ടാരത്തിൽ 980ഓളം മന്ദിരങ്ങളുണ്ട്.[2] പരമ്പരാഗത ചൈനീസ് വാസ്തുവിദ്യയാണ് വിലക്കപ്പെട്ട നഗരത്തിന്റെ ഇർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.[3] 1987-ൽ ഈ പ്രദേശത്തിന് ലോക പൈതൃക പദവി ലഭിച്ചു.

സിജിൻ ചെങ്(Zijin Cheng 紫禁城) എന്ന ചൈനീസ് നാമത്തിന്റെ തർജ്ജമയാണ് വിലക്കപ്പെട്ട നഗരം.[4] ഇതിൽ സി(Zi) എന്നാൽ ധ്രുവനക്ഷത്രത്തെയാണ് അർത്ഥമാക്കുന്നത്. ഇത് സ്വർഗ്ഗത്തെ പ്രതീകവൽക്കരിക്കുന്നു. സ്വർഗ്ഗത്തിലെ ചക്രവർത്തിമാരെപോലെ ഭൂമിയിലും ചക്രവർത്തിമാർ ഉണ്ടെന്നാണ് ചൈനീസ് വിശ്വാസം. ഭൂമിയിലെ രാജാക്കന്മാരുടെ നഗരമായതിനാൽ പേരിനൊപ്പം (പൊതുജനങ്ങൾക്ക്) വിലക്കപ്പെട്ടത് എന്നർത്ഥം വരുന്ന ജിൻ(jin) എന്ന പദം ചേർത്തിരിക്കുന്നു. ചെങ്(Cheng) എന്നാൽ ഒരു കോട്ടനഗരം എന്നാണ് അർഥമാക്കുന്നത്. അതായത് ഭൂമിയിലെ ചക്രവർത്തിയുടെ അനുമതിയില്ലാതെ ഏതൊരുവ്യക്തിക്കും രാജകൊട്ടാരത്തിലേക്ക് പ്രവേശിക്കുവാനോ കൊട്ടാരത്തിൽനിന്ന് പുറത്തേക്ക് പോകുവാനോ സാധിക്കുകയില്ല. ഈ ഒരു അർഥത്തിലാണ് കൊട്ടാരസമുച്ചയത്തെ അന്ന് വിലക്കപ്പെട്ട നഗരം എന്ന് വിളിച്ചു വന്നത്.

Remove ads

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads