ഫ്രീക്വൻസി മോഡുലേഷൻ
From Wikipedia, the free encyclopedia
Remove ads
ആവൃത്തിയിൽ മാറ്റംവരുത്തി വിവരങ്ങൾ വാഹക തരംഗത്തിൽ ചേർക്കുന്ന രീതിയാണ് എഫ് എം (Frequency Modulation). മൂല ആവൃത്തിയെ നേരിട്ട് മാറ്റം വരുത്താതെ തന്നെ വാഹകതരംഗത്തിൽ ഫേസ് മോഡുലേഷൻ വഴിയും വിവര തരംഗങ്ങൾക്ക് അനുസരിച്ച് മാറ്റം വരുത്താം. ശബ്ദ തരംഗങ്ങളുടെ പ്രക്ഷേപണത്തിനാണ് ഇവ ഉപയോഗിക്കുന്നത്. ചില കാന്തിക ടേപ്പുകളിൽ വിവരങ്ങൾ ചേർക്കാനും ഇവ ഉപയോഗിക്കുന്നു. ഇവ മുഖ്യമായും റേഡിയോ പ്രക്ഷേപണത്തിന് ഉപയോഗിക്കുന്നു. പ്രക്ഷേപണത്തിൽ പ്രകൃത്യാ ഉണ്ടാകുന്ന തരംഗനഷ്ടങ്ങൾ ഒഴിവാക്കാമെന്നുള്ളതാണ് ഈ രീതിയുടെ ഗുണം.


Remove ads
റേഡിയോ പ്രക്ഷേപണത്തിൽ
പ്രധാനമായും 3 ഇനം റേഡിയോ പ്രക്ഷേപണമാണുള്ളത് . അവയിൽ ഏറ്റവും ഒടുവിൽ ഉപയോഗിച്ചു തുടങ്ങിയ പ്രക്ഷേപണമാണ് എഫ്.എം. എന്ന ഫ്രീക്വൻസി മോഡുലേഷൻ. 88 മുതൽ 108 വരെ MHz (Mega Herts-മെഗാ ഹെർഴ്സ്) ആണ് എഫ്.എം. റേഡിയോ ഉപയോഗിക്കുന്ന തരംഗദൈർഘ്യം. നമുക്ക് മുൻപേ സുപരിചിതമായ, ആകാശവാണിയുടെ തിരുവനന്തപുരം,ആലപ്പുഴ നിലയങ്ങൾ ഉപയോഗിക്കുന്ന മീഡിയം വേവ് (MW- 530 മുതൽ1600വരെ കിലോ ഹെർട്ട്സ്), ശ്രീലങ്കാ റേഡിയോ (സിലോൺ റേഡിയോ) ഉപയോഗിക്കുന്ന ഷോർട്ട് വേവ് (SW-2.3 മുതൽ 22 വരെ മെഗാ ഹെർട്ട്സ്) എന്നിവയാണ് മറ്റു രണ്ട് പ്രക്ഷേപണങ്ങൾ. മറ്റു രണ്ട് രീതിയിലും ഉള്ള പ്രക്ഷേപണങ്ങളിലും ശൃംഖലയായുള്ള സ്വീകരണികളും പ്രക്ഷേപണികളും വഴി വളരെ ദൂരത്തിൽ പരിപാടികൾ എത്തിക്കാൻ കഴിയുമെങ്കിൽ, എഫ്.എം രീതിയിൽ ഏകദേശം 30-40 കിലോ മീറ്റർ ദൂരം വരെ മാത്രമേ പരിപാടികൾ എത്തിക്കാൻ കഴിയൂ.
കത്തിച്ചു വച്ച ഒരു മെഴുകു തിരിയിൽ നിന്നുള്ള പ്രകാശം തുല്യ അളവിൽ എല്ലാ ദിശകളിലേയ്ക്കും വ്യാപിക്കുന്നതു പോലെയാണ് എഫ്. എം. രീതിയിലെ പ്രക്ഷേപണത്തിൽ തരംഗ വീചികൾ പരക്കുന്നത്. ഇതിന് കൂടുതൽ ദൂരം എത്താൻ കഴിയില്ലെങ്കിലും പരിമിതമായ ദൂരത്തിൽ സുവ്യക്തമായി പരിപാടികൾ കേൾക്കാൻ കഴിയും. മറ്റുള്ള പ്രക്ഷേപണങ്ങളിൽ നിന്നു വ്യത്യസ്തമായി സ്റ്റീരിയോ (sterio) യിൽ കേൾക്കാൻ കഴിയും എന്ന മെച്ചവും ഈ പ്രക്ഷേപണത്തിനുണ്ട്. തിരുവനന്തപുരം, കൊച്ചി(102.7) നിലയങ്ങളിൽ നിന്ന് ആകാശവാണി എഫ്. എം പ്രക്ഷേപണം ഉണ്ട്. കൊച്ചിയിൽ നിന്നു തന്നെ ,ആകാശവാണിയുടെ ഇൻഡ്യയിലെ വിവിധ പ്രദേശങ്ങളിലെ സംഗീതപരിപാടികൽ-പ്രത്യേകിച്ച് ചലച്ചിത്ര ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുന്ന വിഭാഗമായ വിവിധ് ഭാരതിയുടെ പരിപാടികൽ റിലേ ചെയ്യുന്നുണ്ട്. ക്ലബ് എഫ്.എം. തുടങ്ങിയ സ്വകാര്യ എഫ്. എം. നിലയങ്ങളൂം രംഗത്തുണ്ട്. റേഡിയോ തരംഗങ്ങളുടെ ചില ആവൃത്തികൾ(Frequency) പോലീസിനും, മറ്റു ചിലത് ഹാം റേഡീയോ എന്നറിയപ്പെടുന്ന അമച്ച്വർ റേഡിയോ എന്നിവയ്കുമായി നീക്കിവച്ചിരിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads