ജിഫ്

From Wikipedia, the free encyclopedia

ജിഫ്
Remove ads

ഗ്രാഫിക്സ് ഇന്റർചേഞ്ച് ഫോർമാറ്റിന്റെ ചുരുക്കരൂപമാണ് ജിഫ്. ഇത് ഒരു ബിറ്റ്മാപ്പ് ചിത്രഫയൽ തരമാണ്. ബുള്ളറ്റിൻ ബോർഡ് സർവ്വീസുകൾ നൽകുന്ന കമ്പ്യൂസെർവ്വ് എന്ന കമ്പനിയിൽ അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായ സ്റ്റീവ് വിൽഹൈറ്റ് നയിച്ച ഒരു കൂട്ടം ശാസ്ത്രജ്ഞന്മാരാണ് ഈ ഫയൽ തരം നിർമ്മിച്ചത്. 1987 ജൂൺ 15 നാണ് ഈ ഫയൽ തരം പുറത്തിറക്കിയത്. വ്യാപകമായ പിൻതുണയും ലഭ്യതയും മൂലം വേൾഡ് വൈഡ് വെബ്ബിൽ ഈ ഫയൽതരത്തിന് വളരെയധികം പ്രശസ്തി കൈവന്നു.

Thumb
ജിഫ് ഭൂമി
വസ്തുതകൾ എക്സ്റ്റൻഷൻ, ഇന്റർനെറ്റ് മീഡിയ തരം ...

ഈ ഫയൽതരം ഒരോ പിക്സലിലും എട്ട് ബിറ്റുകൾ പിൻതുണയ്ക്കുന്നു. ഒരു ചിത്രം അതിന്റെ തന്നെ 256 വ്യത്യസ്ത കളറുകൾ അവലംബമായി ഉപയോഗിക്കാനനുവദിക്കുന്നു. ഈ നിറങ്ങൾ 24 ബിറ്റ് കളർ സ്പേസിൽ നിന്നും തെരഞ്ഞെടുത്തിരിക്കുന്നു. ഈ ഫയൽ തരം ഓരോ ഫ്രെയിമിലും 256 കളർ പാലറ്റ് പിൻതുണയ്ക്കുന്നു. ഈ പാലറ്റിന്റെ പരിമിതിമൂലം ജിഫ് കളർ ഫോട്ടോഗ്രാഫുകളും കളർ ഗ്രേഡിയന്റുകളും ഉള്ള ചിത്രങ്ങളും പുനരാവിഷ്കരിക്കുന്നതിന് അനുയോജ്യമല്ല. എന്നാൽ ലളിതമായ ചിത്രങ്ങളും ലോഗോകളും ഒരേ കളറുകൾ നിറഞ്ഞ ഭാഗങ്ങളുള്ള ചിത്രങ്ങളും സൂക്ഷിക്കാൻ ജിഫ് നല്ലതാണ്.

ലെംപെൽ-സിവ്-വെൽച്ച്(എൽഇസഡ്‍ഡബ്ലിയു) ഡാറ്റ നഷ്ടപ്പെടാതെയുള്ള ചുരുക്കൽ സങ്കേതം ഉപയോഗിച്ച് ഫയലിന്റെ വലിപ്പം കുറയ്ക്കുന്നു. അതുകൊണ്ട് ജിഫിന്റെ കാഴ്ചയുടെ ക്വാളിറ്റി നഷ്ടപ്പെടുന്നില്ല. ഈ ചുരുക്കൽ സങ്കേതം 1985 ൽ പേറ്റന്റ് ചെയ്യപ്പെട്ടു. എന്നാൽ ഈ പേറ്റന്റ് കൈവശം വച്ചിരുന്ന യുണിസിസ്സും ജിഫ് നിർമ്മിച്ച കമ്പനിയായ കമ്പ്യൂസെർവ്വും തമ്മിലുള്ള കരാറിലെ പ്രശ്നങ്ങൾ മൂലം 1994 ൽ പോർട്ടബിൾ നെറ്റ്‍വർക്ക് ഗ്രാഫിക്സ് (പിഎൻജി)എന്ന ഒരു സ്റ്റാന്റേർഡ് ഫയൽ തരം നിർമ്മിക്കപ്പെട്ടു. 2004-ൽ എല്ലാ പേറ്റന്റുകളുടെയും കാലാവധി അവസാനിച്ചു.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads