ഗ്നൂ സാർവ്വജനിക അനുവാദപത്രം

ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രം From Wikipedia, the free encyclopedia

ഗ്നൂ സാർവ്വജനിക അനുവാദപത്രം
Remove ads

ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയർ അനുവാദപത്രമാണ്‌ ഗ്നൂ സാർവ്വജനിക അനുവാദപത്രം (ആംഗലേയം: GNU General Public License). ഗ്നു പദ്ധതിയുടെ ഭാഗമായി റിച്ചാർഡ്‌ മാത്യൂ സ്റ്റാൾമാൻ എഴുതിയുണ്ടാക്കിയ ഈ അനുവാദ പത്രത്തിന്റെ ഏറ്റവും അവസാന പതിപ്പ്‌ 2007 നവംബർ 19-ന് പുറത്തുവന്ന ഗ്നൂ സാർവ്വജനിക അനുവാദപത്രം പതിപ്പ് 3 ആണ്[5].

വസ്തുതകൾ രചയിതാവ്, പതിപ്പ് ...
Remove ads
Thumb
ഗ്നൂ ചിഹ്നം

ഈ പ്രമാണ പത്രപ്രകാരം വിതരണം ചെയ്യപ്പെടുന്ന സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കുന്നവർക്ക്‌ താഴെ പറയുന്ന സ്വാതന്ത്ര്യങ്ങൾ ലഭിക്കും

  • ഏതാവശ്യത്തിനുവേണ്ടിയും ആ സോഫ്റ്റ്‍വെയർ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം
  • ആ സോഫ്റ്റ്‍വെയർ എങ്ങനെ പ്രവർത്തിക്കുന്നു എന്നു കണ്ടുപിടിക്കാനും, വേണമെങ്കിൽ അതിൽ മാറ്റം വരുത്താനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‍വെയറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ)
  • ആ സോഫ്റ്റ്‍വെയറിന്റെ പതിപ്പുകൾ വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
  • സോഫ്റ്റ്‍വെയറിനെ കൂടുതൽ മെച്ചപ്പെടുത്താനും, സർവ്വജനങ്ങൾക്കും അതു ലഭ്യമാക്കാനുമുള്ള സ്വാതന്ത്ര്യം (സോഫ്റ്റ്‍വെയറിന്റെ മൂലഭാഷയിലുള്ള പ്രതി(copy of the original source code) ലഭ്യമാണെങ്കിലേ ഇതു ചെയ്യാൻ പറ്റൂ)

സാധാരണ വിപണിയിലുള്ള മിക്ക സോഫ്റ്റ്‍‍വെയറുകളും അതിന്റെ ഉപയോക്താവിന്‌ പ്രത്യേകിച്ച്‌ സ്വാതന്ത്ര്യങ്ങളോ അവകാശങ്ങളോ നൽകുന്നില്ല. അതേ സമയം ആ സോഫ്റ്റ്‍വെയറിന്റെ പകർപ്പുകൾ എടുക്കുന്നതിൽ നിന്നും, വിതരണം ചെയ്യുന്നതിൽനിന്നും, മാറ്റം വരുത്തുന്നതിൽ നിന്നുമെല്ലാം വിലക്കുന്നുമുണ്ട്‌.മാത്രമല്ല നിയമപരമായ റിവേഴ്‌സ്‌ എഞ്ചിനീയറിങ്ങിൽ നിന്നും പോലും ഉപയോക്താവിനെ തടയുന്നുണ്ട്‌. പക്ഷേ ഗ്നൂ സാർവ്വജനിക സമ്മതപത്രമാവട്ടെ ഇതെല്ലാം ഉപയോക്താവിനായി തുറന്നു നൽകുന്നു.

ഇതേ സ്വഭാവമുള്ള ബി.എസ്സ്‌.ഡി പ്രമാണപത്രം പോലെയുള്ളവയിൽ നിന്നും ഗ്നൂവിന്‌ പ്രകടമായ വ്യത്യാസമുണ്ട്‌. ഗ്നൂ സാർവ്വജനിക സമ്മതപത്ര പ്രകാരം വിതരണം ചെയ്യപ്പെട്ട ഒരു സോഫ്റ്റ്‍വെയറിൽ നിന്നും മാറ്റം വരുത്തിയോ,മെച്ചപ്പെടുത്തിയോ ഉണ്ടാക്കുന്ന സോഫ്റ്റ്‍വെയറുകളും ഗ്നൂ സാർവ്വജനിക സമ്മതപത്ര പ്രകാരം മാത്രമേ വിതരണം ചെയ്യാൻ പാടുള്ളൂ. ഒരിക്കൽ സ്വതന്ത്രമായ സോഫ്റ്റ്‍വെയർ എന്നും സ്വതന്ത്രമാവണമെന്നും, അതിൽനിന്നും ആരും ഒരു സ്വതന്ത്രമല്ലാത്ത പതിപ്പ്‌ ഉണ്ടാക്കരുതെന്നും ഉള്ള സ്റ്റാൾമാന്റെ ആശയമാണ്‌ ഇവിടെ പ്രതിഫലിക്കുന്നത്‌.

ഗ്നൂ അനുവാദപത്ര പ്രകാരം വിതരണം ചെയ്യപ്പെടുന്ന നിരവധി സോഫ്റ്റ്‍വെയറുകളിൽ വളരെ പ്രധാനപ്പെട്ടവയാണ്‌ ലിനക്സ്‌ കെർണലും, ഗ്നു കമ്പൈലർ ശേഖരവും. മറ്റുപല സ്വതന്ത്ര സോഫ്റ്റ്‍വെയറുകളും ഗ്നൂ ഉൾപ്പെടെ ഒന്നിലധികം അനുമതി പത്രങ്ങൾ പ്രകാരം വിതരണം ചെയ്യപ്പെടുന്നുണ്ട്‌

Remove ads

ചരിത്രം

ഗ്നൂ പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെടുന്ന പ്രോഗ്രാമുകളിൽ ഉപയോഗിക്കുവാൻ വേണ്ടി 1989ൽ റിച്ചാർഡ് സ്റ്റാൾമാൻ എഴുതിയതാണ് ജി.പി.എൽ. കൃത്യമായി 25 ഫെബ്രുവരി 1989 ന് ഒന്നാം പതിപ്പ്(GPLv1) പുറത്തിറങ്ങി. ജൂൺ 1999 ന് രണ്ടാം പതിപ്പും(GPLv2) പുറത്തിറങ്ങി. 29 ജൂൺ 2007 ന് മൂന്നാം പതിപ്പ് (GPLv3) പുറത്തിറങ്ങി[6].

പുറത്തുനിന്നും

അനൌദ്യോഗിക ജി.പി.എൽ മൊഴിമാറ്റങ്ങൾ - സ്വതന്ത്ര സോഫ്റ്റ്‍വെയർ പ്രതിഷ്ഠാപനം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads