ഗ്നൂ ഒക്ടേവ്

പ്രോഗ്രാമിങ് ഭാഷ From Wikipedia, the free encyclopedia

ഗ്നൂ ഒക്ടേവ്
Remove ads

പ്രധാനമായും സംഖ്യാപരമായ ഗണിക്കലിന് ഉപയോഗിക്കുന്ന ഒരു പ്രോഗ്രാമിംഗ് ഭാഷയാണ് ഗ്നൂ ഒക്ടേവ്. ഇത് ഗ്നൂ പദ്ധതിയുടെ ഭാഗമായിട്ടുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്. ഒക്ടേവ് ഇന്റർപ്രട്ടഡായ ഉന്നത തല പ്രോഗ്രാമിംഗ് ഭാഷയാണ്. മാറ്റ് ലാബിന് സമാനമായ ഒരു സ്വതന്ത്ര സോഫ്‌റ്റ്‌വെയറാണ്, അടിസ്ഥാന ഗണിതശാസ്ത്രം ഉപയോഗിച്ച് സംഖ്യാപരമായ പരീക്ഷണങ്ങൾ നടത്താനും വെക്‌ടറുകളും മെട്രിക്‌സുകളും കൈകാര്യം ചെയ്യാനും പ്ലോട്ടിംഗിലൂടെ ഡാറ്റ ദൃശ്യവൽക്കരിക്കാനും അനുവദിക്കുന്നു. ഇത് ഒരു ബാച്ച് ഓറിയൻ്റഡ് ഭാഷയായും ഉപയോഗിക്കാം. ഗ്നു പ്രൊജക്റ്റിൻ്റെ ഭാഗമായി, ഗ്നു ജനറൽ പബ്ലിക് ലൈസൻസിൻ്റെ നിബന്ധനകൾക്ക് കീഴിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറാണിത്.

വസ്തുതകൾ വികസിപ്പിച്ചത്, ആദ്യപതിപ്പ് ...
Remove ads

ചരിത്രം

ഏകദേശം 1988 ലാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.[5]കെമിക്കൽ റിയാക്ടർ ഡിസൈൻ കോഴ്‌സിൻ്റെ കൂട്ടാളിയാകാനാണ് ആദ്യം ഉദ്ദേശിച്ചത്. 1992-ൽ ജോൺ ഡബ്ല്യു. ഈറ്റൺ ആണ് പൂർണ്ണതോതിലുള്ള ഈ സോഫ്റ്റ്വെയർ വികസിപ്പിക്കാനാരംഭിച്ചത്. ആദ്യത്തെ ആൽഫ റിലീസ് 1993 ജനുവരി 4 മുതൽ ആരംഭിക്കുകയും 1994 ഫെബ്രുവരി 17-ന് പതിപ്പ് 1.0 പുറത്തിറങ്ങുകയും ചെയ്തു. പതിപ്പ് 8.4.0 2023 നവംബർ 5-ന് പുറത്തിറങ്ങി.[5]

ഈ സോഫ്റ്റ്വെയറിന്റെ പ്രധാന കോഡ് എഴുതുന്നയാളുടെ മുൻ പ്രൊഫസറായ ഒക്ടേവ് ലെവൻസ്‌പീലിൻ്റെ പേരാണ് ഈ പ്രോഗ്രാമിന് നൽകിയിരിക്കുന്നത്. ലെവൻസ്പീൽ വേഗത്തിലുള്ള ബാക്ക്-ഓഫ്-ദി-എൻവലപ്പ് കണക്കുകൂട്ടലുകൾ നടത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് വളരെ പ്രശസ്തിയാർജ്ജിച്ചാതാണ്.[6]

Remove ads

വികസന ചരിത്രം

കൂടുതൽ വിവരങ്ങൾ സമയം, പ്രവൃത്തി ...
Remove ads

പ്രവർത്തനങ്ങൾ

സയൻ്റിഫിക് കംപ്യൂട്ടിംഗിനായി ഡെസ്ക്ടോപ്പുകളിൽ ഉപയോഗിക്കുന്നതിനു പുറമേ, അക്കാദമിയയിലും വ്യവസായത്തിലും ഒക്ടേവ് ഉപയോഗിക്കുന്നു. ഉദാഹരണത്തിന്, സാമൂഹിക സുരക്ഷാ നമ്പറുകൾ ഹാക്കറന്മാർ ഉപയോഗിക്കുവാൻ സാധ്യതയുള്ള വൾനറബിലിറ്റികൾ കണ്ടെത്താൻ പിറ്റ്സ്ബർഗ് സൂപ്പർകമ്പ്യൂട്ടിംഗ് സെൻ്ററിലെ പാരലൽ കമ്പ്യൂട്ടറിൽ ഒക്ടേവ് ഉപയോഗിച്ചു.[41]

ഓപ്പൺസിഎൽ അല്ലെങ്കിൽ ക്യൂഡ(CUDA) ഉപയോഗിച്ച് ത്വരിതപ്പെടുത്തുന്നതിനായി പാരലൽ പ്രോസസ്സിംഗ് നടത്തുന്നതിലേക്കായി ജിപിയുകളുടെ കമ്പ്യൂട്ടേഷണൽ ശക്തി പ്രയോജനപ്പെടുത്തുന്നതിലൂടെയും മാട്രിക്സ് ഓപ്പറേഷനുകളും സങ്കീർണ്ണമായ സംഖ്യാ കണക്കുകൂട്ടലുകളും പോലെയുള്ള ജോലികൾ ഗണ്യമായി വേഗത്തിലാക്കുന്നു. ജിപിയുവിന് അനുയോജ്യമായ കോഡ് എഴുതുന്നതും ജിപിയു ഹാർഡ്‌വെയറുമായി ഇൻ്റർഫേസ് ചെയ്യുന്നതിന് `gpulib` പോലുള്ള നിർദ്ദിഷ്ട ഒക്ടേവ് പാക്കേജുകൾ ഉപയോഗിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.[42]

സാങ്കേതിക വിശദാംശങ്ങൾ

  • സി++ സ്റ്റാൻഡേർഡ് ലൈബ്രറി ഉപയോഗിച്ച് സി++-ൽ ഒക്ടേവ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നു.
  • ഒക്ടേവ് സ്ക്രിപ്റ്റിംഗ് ഭാഷ എക്സിക്യൂട്ട് ചെയ്യാൻ ഒക്ടേവ് ഒരു ഇൻ്റർപ്രെറ്റർ ഉപയോഗിക്കുന്നു.
  • ലോഡ് ചെയ്യാവുന്ന മൊഡ്യൂളുകൾ ഉപയോഗിച്ച് ഒക്ടേവ് വിപുലീകരിക്കാവുന്നതാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads