ജി.എസ്.എം.
From Wikipedia, the free encyclopedia
Remove ads
ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ അഥവാ ജി. എസ്. എം. ലോകത്തെ ഏറ്റവും വ്യാപകമായ മൊബൈൽ ഫോൺ വിവരകൈമാറ്റ സാങ്കേതികവിദ്യ ആണ്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് അനുവർത്തിച്ചുപോരുന്ന സാങ്കേതികരീതികളുടെ പ്രാമാണികത നിയന്ത്രിക്കുന്നത് ജി.എസ്.എം. അസോസിയേഷൻ ആണ്. ആഗോളതലത്തിൽ ഉപയോഗിക്കുന്ന ഏകദേശം 82% മൊബൈൽ സാങ്കേതികവിദ്യയും ജി.എസ്.എം.-ൽ അധിഷ്ഠിതമാണ്.[1]

Remove ads
ചരിത്രം
1982-ൽ ഇ.സി.പി.റ്റി.എ(European Conference of Postal and Telecommunications Administrations) യൂറോപ്പിലെ മൊബൈൽ ഫോണുകൾക്ക് പൊതുവായ ഒരു സാങ്കേതിക സംവിധാനം ഉണ്ടാക്കുന്നതിനുവേണ്ടി ഗ്രൂപ് സ്പെഷ്യൽ മൊബൈൽ(GSM) രൂപവത്കരിച്ചു.1990-ൽ ജി.എസ്.എം സങ്കേതത്തിനുള്ള നിബന്ധനകൾ പുറത്തിറക്കി.1993 അവസാനം ആയപ്പോഴേക്കും 48 രാജ്യങ്ങളിൽ 75 വാഹകരിലൂടെ ഒരു മില്യൺ ആളുകൾ ജി.എസ്.എം സങ്കേതം ഉപയോഗിക്കാൻ തുടങ്ങി.
സാങ്കേതിക വിവരങ്ങൾ
നാല് വ്യത്യസ്ത ആവൃത്തികളിലാണ് ജി.എസ്.എം.പ്രവർത്തിക്കുന്നത്. എങ്കിലും ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് 900 MHzഉം 1800 MHzഉം ആണ്. വടക്കേ അമേരിക്കയിലെ കാനഡ പോലെയുള്ള ചില രാജ്യങ്ങളിൽ മാത്രമാണ് 850 MHz ഉം 1900 MHzഉം ഉപയോഗിക്കുന്നത്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads