വാതകഭീമന്മാർ
From Wikipedia, the free encyclopedia
Remove ads
സൗരയൂഥത്തിലെ വലിയ ഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെയാണ് വാതകഭീമന്മാർ എന്നു പറയുന്നത്. പാറയോ ഉറച്ച വസ്തുക്കളോ ഇവയിലില്ല. ഇതിലെ യുറാനസ്, നെപ്റ്റ്യൂൺ എന്നിവയെ ഹിമഭീമന്മാർ എന്നും പറയാറുണ്ട്. കാരണം ഇവയിലെ പദാർത്ഥങ്ങളെല്ലാം ഐസ് രൂപത്തിലുള്ളവയാണ്.[1][2] സൗരയൂഥത്തിനു പുറത്തും നിരവധി വാതകഭീമന്മാരെ കണ്ടെത്തിയിട്ടുണ്ട്.

10 ഭൂപിണ്ഡത്തിൽ കൂടുതലുള്ള ഗ്രഹങ്ങളെയാണ് ഭീമൻഗ്രഹങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്.[3] പിണ്ഡം കുറഞ്ഞ വാതകഗ്രഹങ്ങളെ 'വാതക കുള്ളന്മാർ'(gas dwarfs) എന്നു വിളിക്കുന്നു.[4]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads